ഭക്ഷ്യാവശ്യങ്ങൾക്കായി കൃഷി ചെയ്യുന്നവയിൽ പ്രധാനമാണ് ധാന്യങ്ങളും (സീറിയൽ) ചെറുധാന്യങ്ങളും (മില്ലെറ്റ്). നെല്ല്, ഗോതമ്പ്, ചോളം, ഓട്സ്, ബാർലി തുടങ്ങിയവയാണ് ധാന്യങ്ങൾ. ജോവർ, ബജ്റ, റാഗി (മുത്താറി), കമ്പം, തിന, കൂവരക്, ചാമ, വരക്, കവടപ്പുല്ല് എന്നിവ ചെറുധാന്യങ്ങളിൽപ്പെടുന്നു.
പുല്ലുവർഗത്തിൽപ്പെട്ട ധാന്യവിളയാണ് ചെറുധാന്യങ്ങൾ. മില്ലറ്റുകൾ ഏഷ്യയിലും ആഫ്രിക്കയിലുമാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ഇന്ത്യ, മാലി, നൈജീരിയ, നൈജർ എന്നീ രാജ്യങ്ങളിലാണ് ഇവയുടെ ഉത്പാദനം കൂടുതൽ നടക്കുന്നത്. വരൾച്ചയെയും ഉയർന്ന താപനിലയെയും അതിജീവിച്ച് മികച്ച വിളവ് നൽകാൻ ഇവയ്ക്ക് കഴിയും.
ചെറുധാന്യങ്ങൾ ഉപഭോക്താവിനും കൃഷിക്കാരനും നല്ലതാണ്. കാലാവസ്ഥയ്ക്കും കാർഷിക ഭക്ഷണവൈവിധ്യം വർധിപ്പിക്കുന്നതിനുള്ള നല്ലൊരു മാർഗമാണിവ. അരി, ഗോതമ്പ് എന്നിവയിൽ മാത്രമൂന്നിയുള്ള കൃഷിരീതിയും ഭക്ഷണരീതിയും ആരോഗ്യപരമായും പാരിസ്ഥിതികപരമായും സാമ്പത്തികപരമായും ഒട്ടേറെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇതിനുള്ള ബദൽ മാർഗമെന്ന നിലയ്ക്കാണ് ചെറുധാന്യങ്ങൾ ശ്രദ്ധ നേടുന്നത്.
ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഓർഗനൈസേഷൻ (എഫ്.എ.ഒ.) ചെറുധാന്യങ്ങളുടെ വർഷമായി 2023നെ തിരഞ്ഞെടുത്തിട്ടുണ്ട്. ഭക്ഷ്യസുരക്ഷയിലും പോഷകാഹാരത്തിലും ചെറുധാന്യങ്ങളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ചെറുധാന്യങ്ങളുടെ ഉത്പാദനം മെച്ചപ്പെടുത്താനും ആഗോള ആഭ്യന്തരവിപണികളിലെ ആവശ്യകത ഉയർത്തുന്നതിനും വേണ്ടി ഇന്ത്യാ സർക്കാരാണ് ചെറുധാന്യങ്ങളുടെ വർഷമായി 2023-നെ ഉയർത്തിക്കാട്ടണമെന്ന് ഐക്യരാഷ്ട്രസഭയിൽ ആവശ്യപ്പെട്ടത്. ഇതിനെ 72 രാജ്യങ്ങൾ പിന്തുണയ്ക്കുകയും തുടർന്ന് 2021 മാർച്ചിൽ ഐക്യരാഷ്ട്ര സമിതിയുടെ പൊതുസഭ ഇത് അംഗീകരിച്ചത്. ചെറുധാന്യങ്ങളുടെ ആഗോളശ്രദ്ധയാണ് ഇന്ത്യ ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
ചെറുധാന്യങ്ങൾക്ക് വിപണിയിൽ പ്രിയവും മികച്ച വിലയുമുണ്ടായാൽ ഇവ കൃഷി ചെയ്യാനും ആളുകൾ തയ്യാറാകും. നമ്മുടെ ഭക്ഷണക്രമത്തിൽ ഒരു നേരമെങ്കിലും ചെറുധാന്യങ്ങൾ ഉൾപ്പെടുത്തണം എന്ന സന്ദേശവും കൂടിയാണ് ഇത് മുന്നോട്ടുവയ്ക്കുന്നത്. ഇതിന്റെ മുന്നോടിയായി ഇന്ത്യയിലെ കാർഷിക മന്ത്രാലയം വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
സൂപ്പർ ഭക്ഷണം
この記事は Mathrubhumi Thozhil Vartha の January 07, 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Mathrubhumi Thozhil Vartha の January 07, 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
കേരള വിവേകാനന്ദൻ സ്വാമി ആഗമാനന്ദൻ
അധഃസ്ഥിതർക്ക് ക്ഷേത്രാരാധന നിഷേധിക്കപ്പെട്ട കാലത്ത് ദളിത് ബാലനെ വേദവും മന്ത്രവും അഭ്യസിപ്പിച്ച് ക്ഷേത്രപൂജനടത്തിച്ച സാമൂഹിക വിപ്ലവകാരിയാണ് സ്വാമി ആഗമാനന്ദൻ
ഹൈഡ്രജൻ വണ്ടിയുമായി ഇന്ത്യൻ റെയിൽവേ
ഹൈഡ്രജൻ തീവണ്ടികൾ \"വന്ദേ മെട്രോ' എന്നപേരിലാണ് അറിയപ്പെടുക
SSB:1656 അവസരം
അസിസ്റ്റന്റ് കമാൻഡന്റ്, എസ്.ഐ., ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിൽ അവസരം
AIR ഇനിയില്ല, ആകാശവാണി മാത്രം
ഓൾ ഇന്ത്യ റേഡിയോ ഇനി ആകാശവാണി എന്ന പേരിൽ മാത്രമായിരിക്കും അറിയപ്പെടുക. തുടക്കത്തിൽ ഇന്ത്യൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിങ് സർവീസ് എന്ന് അറിയപ്പെട്ടിരുന്ന പ്രക്ഷേപണ രംഗത്തിന് ഓൾ ഇന്ത്യ റേഡിയോ എന്നും ആകാശവാണി എന്നുമൊക്കെ പേരുണ്ടായതിനുപിന്നിൽ കൗതുകകരമായ ചരിത്രമുണ്ട്
ജയിലിലെ നിയമങ്ങൾ
വിവിധ യൂണിഫോം തസ്തികകളിലേക്കുള്ള പരീക്ഷകൾക്കുവേണ്ടി തയ്യാറെടുക്കുന്നവർക്ക് ജയിലിലെ നിയമങ്ങൾ പരിചയപ്പെടാം
ആനന്ദം മതമാക്കിയ ബ്രഹ്മാനന്ദ ശിവയോഗി
മനസ്സാണ് ദൈവം എന്നു പറഞ്ഞ സന്ന്യാസിവര്യനാണ് ബ്രഹ്മാനന്ദ ശിവയോഗി. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും ആശയങ്ങളും ആനന്ദമതം' എന്നറിയപ്പെടുന്നു
മുങ്ങിയ കപ്പൽ കണ്ടെത്തി, 81 വർഷത്തിനുശേഷം
ഓസ്ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് മോണ്ടേവീഡിയോ മാരുവിന് സംഭവിച്ചത്
യൂറോപ്പിൽ പഠിക്കാൻ യൂറോപ്യൻ യൂണിയൻ സ്കോളർഷിപ്പ്
50 ലക്ഷം രൂപയുടെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പ് തിരഞ്ഞെടുക്കാൻ 150+ കോഴ്സുകൾ
ഏവിയേഷൻ
വിമാനജീവനക്കാരുടെ മാനസികസംഘർഷം ഒഴിവാക്കുന്നതിനുള്ള സഹായങ്ങൾ നൽകുകയാണ് ഏവിയേഷൻ സൈക്കോളജിസ്റ്റിന്റെ തൊഴിൽ
വാർത്താലോകത്തൊരു ജോലി
സാങ്കേതികവിഷയങ്ങൾ ഭംഗിയായി അവതരിപ്പിക്കാനും നന്നായി ആശയവിനിമയം നടത്താനും കഴിവുണ്ടെങ്കിൽ ടെക്നിക്കൽ കണ്ടന്റ് റൈറ്റിങ് മേഖലയിൽ തിളങ്ങാൻ പറ്റും