ഒരു വ്യക്തി ജനിച്ച ദിവസത്തെയാണല്ലോ നമ്മൾ ജന്മദിനം എന്നും പിറന്നാൾ എന്നും പറയുന്നത്. അതൊരു പുണ്യദിനമാണ്. ഈ ഭൂമിയിൽ കാലുകുത്തുവാനായി നമുക്ക് അവസരം ലഭിച്ച ദിവസം. അതുകൊണ്ടുതന്നെ ആ ദിവസം ഏതൊരു വ്യക്തിയും തന്നാൽ കഴിയും വിധം ആഘോഷിക്കാറുണ്ട്. ചിലർ പ്രാർത്ഥനയിൽ മുഴുകിയായിരിക്കും ആഘോഷിക്കുക. ചിലർ ഇഷ്ട ദൈവങ്ങളെ ദർശിച്ച് വഴിപാടുകളും മറ്റും നടത്തി ആഘോഷിക്കും. വേറെ ചിലർ അഗതിമന്ദിരങ്ങളിൽ അന്നദാനം നടത്തും. ഇനിയൊരു കൂട്ടർ വീട്ടിൽ വിഭവസമൃദ്ധമായ സദ്യയൊക്കെയൊരുക്കി, കുടുംബാംഗങ്ങളോടൊത്ത് ഭക്ഷണം കഴിച്ചുകൊണ്ടായിരിക്കും പിറന്നാൾ ആഘോഷിക്കുക.
നമ്മൾ ഭാരതീയരെ സംബന്ധിച്ചിടത്തോളം ജനിച്ച ദിവസത്തിനും തീയതിക്കുമല്ല ജനിച്ച നാളിനാണ് പ്രാധാന്യം കൽപ്പിക്കുന്നത്. വർഷം തോറും, നമ്മൾ ജനിച്ച മാസത്തിൽ നമ്മുടെ നക്ഷത്രം വരുന്ന ദിവസത്തെ ജന്മദിനമായി കണക്കാക്കി ആഘോഷിക്കുന്നത് അതുകൊണ്ടാണ്.
അന്നേദിവസം പിറന്നാളുകാരൻ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നു നോക്കാം.
പിറന്നാളുകാരനോ പിറന്നാളുകാരിയോ അച്ഛനേയും അമ്മയേയും നമസ്ക്കരിച്ച് ക്ഷേത്രദർശനം നടത്തണം. അച്ഛനേയും അമ്മയേയും നമസ്ക്കരിക്കാതെയുള്ള ക്ഷേത്രദർശനം പൂർണ്ണ ഫലപ്രാപ്തി നൽകില്ല. അനന്തരം വീട്ടിൽ വിഭവസമൃദ്ധമായ സദ്യയുണ്ടാക്കി അത് ഒരിലയിൽ വീടിന്റെ ഭാഗത്ത് കൊണ്ടുവച്ച് പിതൃക്കൾക്ക് സമർപ്പിച്ച് പ്രാർത്ഥിക്കണം. അതിനുശേഷം ഒരിലയിൽ ഇഷ്ട ദേവന് വിളക്കുകൊളുത്തി സമർപ്പിക്കണം. പിന്നീട് കുടുംബാംഗങ്ങളുമൊത്ത് സദ്യയുണ്ണാം. ഇനി തെക്കു അഥവാ സദ്യയില്ലെങ്കിൽ പോലും അടുത്തദിവസം ഒരു നേരമെങ്കിലും കുടുംബാംഗങ്ങൾക്കൊപ്പം, പ്രത്യേകിച്ച് അച്ഛനമ്മമാർക്കൊപ്പം വേണം ഭക്ഷണം കഴിക്കുവാൻ.
この記事は Jyothisharatnam の November 16, 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Jyothisharatnam の November 16, 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
ഭക്തി ഒരു നിമിത്തം
നമ്മുടെ ക്ഷേത്രങ്ങളിൽ വിവിധങ്ങളായ ഒട്ടനവധി ആചാരങ്ങളാണ് നിലവിലുള്ളത്. ഇവയിൽ പലതും ഒറ്റനോട്ടത്തിൽ അനാവശ്യം എന്നു തോന്നാമെങ്കിലും അവയ്ക്കൊക്കെയും പിന്നിൽ വ്യക്തമായ ശാസ്ത്രീയത അടങ്ങിയിട്ടുണ്ടെന്നുള്ളതാണ് വാസ്തവം.
അണ്ണാമലയും കാർത്തികദീപവും
ഈശ്വരൻ ജ്യോതിസ്വരൂപനായി അനുഗ്രഹം വർഷിക്കുന്ന അണ്ണാമലയെ ഗിരിവലം വയ്ക്കുന്നത് പല തലമുറകൾക്ക് പുണ്യഫലമേകുന്നു.
അയ്യപ്പനെ വിളിച്ചാൽ സമാധാനം ഉള്ളിലെത്തും ഉണ്ണിമുകുന്ദൻ
വിളിപ്പുറത്ത് അയ്യപ്പൻ ഒപ്പമുണ്ടെന്നുള്ള തോന്നൽ മനസ്സിനും, ശരീരത്തിനും ഉണർവ്വ് പകരും. ഏത് പ്രതിസന്ധിയിലും അയ്യൻ കൂടെയാണെന്നുള്ള തോന്നൽ ഏറെ ബലവും ആശ്വാസവും നൽകും. സ്വാമിയേ ശരണമയ്യപ്പാ...
മാർക്കണ്ഡേയ ശാസ്താവ്
ശാസ്താക്ഷേത്രങ്ങളിൽ മിക്കവയും മഹർഷീശ്വരന്മാരാൽ പ്രതിഷ്ഠി ക്കപ്പെട്ടവയാണ്. ശബരിമല, അച്ചൻകോവിൽ, ആര്യങ്കാവ്, കുളത്തൂപ്പുഴ തുടങ്ങിയവ പരശുരാമ മഹർഷിയാൽ ബന്ധപ്പെട്ട ക്ഷേത്രസന്നിധികളാ ണ്. മാർക്കണ്ഡേയ മഹർഷിയും, വസിഷ്ഠ മഹർഷിയും പ്രതിഷ്ഠ നടത്തിയതെന്ന് വിശ്വസിക്കപ്പെടുന്ന രണ്ട് ക്ഷേത്രങ്ങൾ കേരളത്തിലുണ്ട്.
കയ്യപ്പൻ അയ്യപ്പനായിജന്മസാഫല്യമായി മാറിയ ഗുരുദക്ഷിണ
പാലാഴിമഥനസമയത്ത് ലഭിച്ച അമൃത് തട്ടിയെടുത്ത അസുരന്മാരിൽ നിന്നും അത് വീണ്ട ടുക്കാനായിട്ടായിരുന്നു മഹാവിഷ്ണു മോഹിനിവേഷം ധരിച്ചത്. ആ രൂപം ഒരിക്കൽ കൂടി കാണണമെന്ന മഹേശ്വരന്റെ ആഗ്രഹസാഫല്യത്തിനായി വിഷ്ണു ഒരിക്കൽ കൂടി മോഹിനി രൂപത്തിലെത്തി. മോഹിനി രൂപത്തിലെത്തിയ വിഷ്ണുവിനെ കണ്ട് മോഹിച്ച് അവരിരുവരും സംയോഗത്തിലേർപ്പെട്ടു. പിന്നീട് മഹാവിഷ്ണുവിന്റെ തുട പിളർന്ന് കയ്യിലേക്ക് പിറന്നുവീണ 'കയ്യപ്പൻ' ക്രമേണ അയ്യപ്പനായി.
രാജ്യതന്ത്രജ്ഞതയ്ക്ക് അനിവാര്യം യുക്തിയും ബുദ്ധിയും
തനിക്ക് മാത്രമല്ല, മറ്റുള്ളവർക്കും ഉത്തമജീവിതം നയിക്കാനുള്ള മാർഗ്ഗങ്ങൾ കണ്ടത്തുന്ന അറിവുതന്നെയാണ് ഏറ്റവും മഹത്തരം.
സോമവാരവ്രത വിധികൾ
മംഗല്യസൗഭാഗ്യത്തിനും കുടുംബത്തിന്റെയും സന്താനത്തിന്റെയും സൗഖ്യത്തിനും വേണ്ടിയാണ് സോമവാരവ്രതമെന്ന പേരിൽ അറിയപ്പെടുന്ന തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നത്. ശിവപാർവ്വതിപൂജയാണ് ഈ ദിവസത്തിലെ പ്രത്യേകത. ഭൗതികജീവിതം നയിക്കുന്നവരും കുടുംബബന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നവരുമായ മനുഷ്യരുടെ അർദ്ധനാരീശ്വര സങ്കൽപ്പമാണ് ഇതിലൂടെ അനാവരണം ചെയ്യപ്പെടുന്നതെങ്കിലും മാനസികവും ശാരീരികവുമായി കിട്ടുന്ന സന്തോഷമാണ് തിങ്കളാഴ്ചവ്രതം.
മാളികപ്പുറത്തമ്മ
പാപവിമുക്തമായ ദേവീചൈതന്യം
വാസ്തു സത്യവും മിഥ്യയും
വാസ്തുവും ബിസിനസ്സും
പമ്പയിൽ എച്ചിലില ലേലം ചെയ്യുന്ന ഭക്തർ
തിരുവിതാംകൂർ ദേവസ്വം പബ്ലിക് റിലേഷൻസ് ഓഫീസറായിരുന്ന മോഹൻ പെരിനാട് എ തിയ \"ശബരിമലയും ദേവസ്വം ബോർഡും' എന്ന പുസ്തകത്തിൽ നിന്ന്