സ്ത്രീകളുടെ ശബരിമല എന്ന് ഖ്യാതി കേട്ട് ആറ്റുകാൽ ദേവീക്ഷേത്രത്തിൽ ഈ വർഷത്തെ പൊങ്കാല മഹോത്സവം 2024 ഫെബ്രുവരി 25 ഞായറാഴ്ചയാണ്. സ്ത്രീകളുടെ ആവേശവും ആനന്ദവുമായ സാക്ഷാൽ ആറ്റുകാലമ്മയുടെ ഉത്സവനാളുകളാണ് പൊങ്കാലയോട് അനുബന്ധിച്ചുള്ള 10 ദിവസങ്ങൾ... ഭൂമിയെ പ്രതിനിധീകരിക്കുന്ന മൺക ലവും അരിയും മറ്റുഭൂതങ്ങളായ വായു, ജലം, ആകാശം, അഗ്നി എന്നിവയോട് ചേരുമ്പോൾ ഉണ്ടാകുന്ന ആനന്ദമാണ് യഥാർത്ഥത്തിൽ പൊങ്കാല നിവേദ്യം.
പൊങ്കാലയ്ക്ക് പുതിയ മൺകലവും പച്ചരിയും ശർക്കരയും നെയ്യും നാളീകേരവും മറ്റുമാണ് ഉപയോഗിക്കുന്നത്. പഞ്ചഭൂതാത്മകമായ ശരീരത്തിൽ ഉൾക്കൊണ്ടിരിക്കുന്ന അംശങ്ങൾ ഒന്നിച്ചുചേരുമ്പോൾ അതിൽ നിന്നുണ്ടാകുന്ന ആനന്ദം പ്രതീകാത്മകമായ ഒന്നാണ്. പൊങ്കാല മഹോത്സവത്തിൽ ഭക്തരായ സ്ത്രീജനങ്ങൾ ജാതിമതഭേദമെന്യേ പൊങ്കാല നിവേദ്യം സ്വയം പാകം ചെയ്ത് ആറ്റുകാലമ്മയ്ക്ക് സമർപ്പിച്ച് സായൂജ്യമടയുന്നു.
ആശ്രയിക്കുന്നവരെ രക്ഷിക്കുന്ന ദേവി മഹാമായയാണ് ആറ്റുകാലമ്മ. ചിലപ്പതികാരത്തിലെ കണ്ണകിയുടെ സങ്കൽപ്പത്തിലും സ്ത്രീ ശാക്തീകരണത്തിന്റെ ദൈവിക ഭാവത്തിലും ദാരുകനിഗ്രഹശേഷം കോപം ശമിക്കുന്ന ഭാവത്തിലുമാണ് ആറ്റുകാലമ്മ. ആ അമ്മയുടെ ഏറ്റവും പ്രധാന ദിവസമാണ് കുംഭത്തിലെ പൂരം നക്ഷത്രം. ഈ ദിവസം ആണ് അമ്മയ്ക്ക് ഭക്തജനങ്ങൾ നേരിട്ട് നിവേദ്യം അർപ്പിക്കുന്നത്. ദേവിക്കുള്ള ആത്മസമർപ്പണമാണ് പൊങ്കാല. പൊങ്കാല അർപ്പിച്ച് ദേവി യോട് ഉള്ളുതുറന്ന് പ്രാർത്ഥിച്ചാൽ ഫലം ഉറപ്പാണ് എന്നാണ് വിശ്വാസം. ഭക്തൻ തന്റെ മനസ്സും ശരീരവും ധനവും അമ്മയ്ക്ക് സമർപ്പിക്കുന്നതിന് തുല്യമാണ് പൊങ്കാല സമർപ്പിക്കു ന്നത്. തനുമനധന സമർപ്പണം എന്നാണ് പൊങ്കാലയെ വിശേഷിപ്പിക്കുന്നത്. വ്രതമെടുത്ത് ദർശനം നടത്തുന്നത് തനു സമർപ്പണം. അമ്മയോടുള്ള പ്രാർത്ഥന മനസ്സമർപ്പണം നിവേദ്യവസ്തുക്കൾ കൊണ്ടുള്ളത് ധനസമർപ്പണം. ഇത് മൂന്നും ഒത്തുചേരുമ്പോൾ പൂർണ്ണമായ സമർപ്പണം തന്നെയാകും.
മംഗല്യഭാഗ്യത്തിനും സത്സന്താനത്തിനും അമ്മയ്ക്കരികിൽ അഭയം തേടുന്നവർക്ക് ഒരിക്കലും ദുഃഖിക്കേണ്ടി വരില്ലെന്നാണ് അനുഭവസാക്ഷ്യങ്ങൾ. പാർവ്വതിദേവിയുടെ അവതാരമായ കണ്ണകി സങ്കൽപ്പമാണ് ദേവിയുടേത്. വടക്ക് ദർശനമായിരിക്കുന്ന ദേവി സൗമ്യഭാവത്തിലാണ്. ദേവിയുടെ രണ്ട് വിഗ്രഹങ്ങൾ ശ്രീകോവിലിൽ ഉണ്ട്. മൂലവി ഗ്രഹവും അഭിഷേകവിഗ്രഹവും. മൂലവിഗ്രഹത്തിൽ അഭിഷേകം നടത്താറില്ല. രത്നങ്ങളും സ്വർണ്ണ അങ്കിയും കൊണ്ട് മൂലവിഗ്രഹം അണിയിച്ചൊരുക്കിയിരിക്കുന്നു.
この記事は Jyothisharatnam の February 16-29, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Jyothisharatnam の February 16-29, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
പൊയ്ക്കുതിരകൾ പടയോട്ടം നടത്തുന്ന മച്ചാട് മാമാങ്കം
കുതിരകളിക്കുശേഷം ഹരിജൻ വേലയും നാടൻ കലാരൂപങ്ങളും ക്ഷേത്രമൈതാനിയിൽ അരങ്ങേറും
മൃത്യുചിഹ്നങ്ങൾ
സ്തുതിപാഠകരും ആരാധകരും കൂടുന്തോറും ആ ആൾക്ക് സൗന്ദര്യവും വ്യക്തിത്വവും വർദ്ധിക്കും.
അഷ്ടമഹാരോഗങ്ങളും പ്രായശ്ചിത്തങ്ങളും
അറുപതുവർഷംമുമ്പ് പി.വി. രാമവാര്യർ നടത്തിയ ചില പ്രസ്താവനകളാണ് ഈ കുറിപ്പിന് ആധാരം
പഠനമുറിയുടെ സ്ഥാന നിർണ്ണയം
വാസ്തുശാസ്ത്ര പ്രകാരം പ്രധാന നിർമ്മിതിയുടെ അല്ലെങ്കിൽ വീടിന്റെ വടക്കു പടിഞ്ഞാറോ വടക്കു കിഴക്കോ ആകാം പഠനമുറിയുടെ സ്ഥാനം.
അമ്മയ്ക്ക് മക്കളുടെ താലപ്പൊലി
അഞ്ച് രാവും നാല് പകലും നീണ്ടു നിൽക്കുന്ന ശ്രീകുരുംബക്കാവിലെ താലപ്പൊലി മഹോത്സവത്തിന് സമാപനമാകും
പ്രത്യക്ഷദൈവങ്ങളെ സ്നേഹിക്കുകയാണ് പ്രഥമധർമ്മം
മാതാപിതാക്കൾക്ക് നൽകേണ്ട ആദരവുകൾ നൽകി അവരെ ശുശ്രൂഷിച്ചു കൊണ്ട് അദ്ദേഹം ശേഷകാലം ജീവിച്ചു
എന്താണ് ശത്രുസംഹാരം...?
വൈരികളിൽ നിന്നുള്ള രക്ഷയാണ് ശത്രുസംഹാരപൂജയുടെ ലക്ഷ്യം
കന്നിമൂല വാസ്തു
ഒട്ടനവധി നിയമങ്ങൾ വീട് സംബന്ധമായി നിലനിൽക്കുന്നു
വിഗ്രഹങ്ങളും സവിശേഷതകളും
പുണ്യതീർത്ഥം, പുണ്യക്ഷേത്രം, ഉദ്യാനം എന്നിവിടങ്ങളിൽ മണ്ണു കൊണ്ട് നിർമ്മിച്ച വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കാവുന്നതാണ്
കാനനവാസനെ കാണാൻ കാട്ടുകനികളുമായി കാടിന്റെ മക്കൾ
അഗസ്ത്യാർകൂടം വനമേഖലയിലെ ഗോത്രവിഭാഗക്കാരായ കാണിമാർ അയ്യപ്പദർശനത്തിനായി എത്തുന്നത് കാട്ടുവിഭവങ്ങളുമായിട്ടാണ്. കാട്ടിലെ ദുരിതജീവിതവും, സങ്കടങ്ങളും അവർ കണ്ണി രോടെ അയ്യപ്പനോട് പറയും. കാണിക്കയായി അയ്യപ്പന്റെ മുമ്പിൽ കാട്ടുതേനും, കദളിക്കുലയും, കരിക്കും, കുന്തിരിക്കവും സമർപ്പിക്കും.