ആത്മീയചൈതന്യത്തിന്റെ അലൗകികവും അനന്യവുമായ അന്തരീക്ഷത്തിൽ ആഘോഷിക്കുന്ന ദീപാവലി ഭക്തിസാന്ദ്രമായ പ്രകാശത്തിന്റെ ഉത്സവമാണ്. സർവൈശ്വര്യങ്ങളുടേയും സവിശേഷതകളുടേയും സാക്ഷ്യവും സമന്വയവുമായ സർഗാനുഭൂതിയുടെ ദീപോത്സവമാണ്. ഭാരതത്തിലെ കുടിലുകൾതൊട്ട് കൊട്ടാരങ്ങൾ വരെ അത്യാനന്ദപൂർവ്വം ദീപാവലി ആഘോഷിക്കപ്പെടുന്നു. ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ അസംഖ്യം ദീപങ്ങൾ ഭാരതമാകെ തെളിഞ്ഞു നിൽക്കുന്നത് കണ്ണിനും മനസ്സിനും ഒരു പോലെ സുഖം നൽകുന്നു. എത്ര ശൂന്യമായ ഹൃദയത്തിനും സന്തോഷം പകരുവാൻ ദീപങ്ങളുടെ ഉത്സവത്തിനു കഴിയുന്നു. ദീപങ്ങളേപ്പോലെ ലോകത്തിനു പ്രകാശമായിത്തീരുവാനുള്ള സന്ദേശമാണ് ദീപാവലി നമുക്ക് പകർന്നു തരുന്നത്. തിന്മയുടെ ഇരുളിനെ അകറ്റി നന്മയുടെ തിരി തെളിയിക്കുവാൻ ദീപാവലി നമ്മെ ഉദ്ബോധിപ്പിക്കുന്നു.
വെളിച്ചത്തിന്റെ ഈ ഉത്സവത്തെ വരവേൽക്കുവാനുള്ള ഒരുക്കങ്ങൾ ദിവസങ്ങൾക്കു മുമ്പു തന്നെ ഭാരതീയർ ആരംഭിക്കുന്നു. ഈ അവസരത്തിൽ ഭാരതം അനേകം തിരികൾ തെളിയുന്ന ഒരൊറ്റ വിളക്കായിത്തീരുകയാണ് ചെയ്യുന്നത്.
വിശാലമായ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധങ്ങളായ കഥകളാണ് ഇതു സംബന്ധമായി നിലനിൽക്കുന്നത്. വിഷ്ണുഭഗവാന്റെ അർദ്ധാംഗിനിയായ ലക്ഷ്മിദേവിയുടെ സ്മരണയ്ക്കായാണ് ദീപാവലി കൊണ്ടാടപ്പെടുന്നത് എന്ന് പൊതുവെ അംഗീകരിക്കപ്പെടുന്നു. ഭാരതമെപാടും ഈ അവസരത്തിൽ ലക്ഷ്മീദേവിക്ക് പൂജകൾ അർപ്പിക്കപ്പെടുന്നു. വ്യാപാരികളും വ്യവസായികളും ധനത്തിന്റെ ദേവി എന്നനിലയിലാണ് ഈ അവസരത്തിൽ ലക്ഷ്മീദേവിക്ക് പ്രത്യേക പൂജകൾ സമർപ്പിക്കുന്നത്. തിന്മയുടെ മേൽ നന്മയുടെ വിജയം എന്ന നിലയ്ക്ക് പ്രകാശം സാർത്ഥകമായ പ്രതീകമാണ്. മര്യാദാ പുരുഷോത്തമനായ ശ്രീരാമചന്ദ്രന്റെ ആദർശമഹിമയുടെ വിജയമാണ് പിൽക്കാലത്ത് ദീപോത്സവമായി ആഘോഷിക്കപ്പെടുവാൻ ആരംഭിച്ചത്. വിക്രമാദിത്യ മഹാരാജാവ് ദീപാവലിദിനത്തെ തന്റെ സാമ്രാജ്യത്തിന് വർഷാരംഭദിനമായി പ്രഖ്യാപിച്ചു.
この記事は Jyothisharatnam の October 16-31, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Jyothisharatnam の October 16-31, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
ആരാണ് ആദിപരാശക്തി.
സംഹാരശക്തിയായ ആദിപരാശക്തി
ഗുരുമുഖത്തു നിന്നാവണം ജ്യോതിഷപഠനം
ഒരു വ്യക്തിയുടെ തൊഴിൽ സംബന്ധമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ജാതകത്തിൽ നീചഭംഗയോഗമുണ്ടോ എന്നത് വ്യക്തമായി പരിശോധിച്ചശേഷം വേണം ഫലം പറയേണ്ടത്.
മാതൃരൂപിണീ ദേവി
ശരീരശുദ്ധിയോടെ നിലവിളക്ക് കൊളുത്തിവച്ച് ഭഗവതിയെ ധ്യാനിച്ചുകൊണ്ട് ജപം ആരംഭിക്കാം
അഗ്നിതീർത്ഥം
ദീപാവലി ദിവസം ഏത് തീർത്ഥത്തിൽ നീരാടിയാലും ഗംഗയിൽ നീരാടിയ പുണ്യം ലഭിക്കും എന്നാണ് പറയാറ്
കാക്കകൾ നമ്മുടെ പിതൃക്കളാണോ?
മറ്റൊരു ജീവിയേയും അതിന്റെ ശബ്ദത്തിലൂടെ നമ്മൾ അഭിസംബോധനചെയ്യുമോ?
കുറൂരമ്മയുടെ അനുഗ്രഹവും ഗുരുവായൂരപ്പന്റെ കടാക്ഷവും
പുതുമന ശ്രീജിത്ത് നമ്പൂതിരി ഗുരുവായൂരിലെ പുതിയ മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു.
പെൻഡുല ശാസ്ത്രം
പെൻഡുല ശാസ്ത്രം ആത്മീയതയുടെ ഭാഗമായി പ്രാചീനകാലം മുതൽ പുരോഹിതന്മാരും സന്യാസികളും പ്രശ്നപരിഹാരത്തിനും കാര്യങ്ങൾ മനസ്സിലാക്കാനുമായി ഉപയോഗിച്ചിരുന്ന ഒരു ശാസ്ത്രമാണ്.
ദീപവും ആവലിയും ചേർന്ന വിജയോത്സവം
ലോകജനസമക്ഷത്തിന്റെ ആചാരാനുഷ്ഠാനങ്ങൾ അലിഞ്ഞുചേർന്ന ആഘോഷമാണ് ദീപാവലി. ഇത് വിജയത്തിന്റെ ഉത്സവമാണ്. ശ്രീകൃഷ്ണ ഭഗവാൻ നരകാസുരനെ വധിച്ച് ജനങ്ങളെ രക്ഷിച്ച പുണ്യദിനം. ദീപം, ആവലി എന്നീപദങ്ങൾ ചേർന്നാണ് ദീപാവലി എന്ന പദം ഉത്ഭവിച്ചത്. ഇത് ലോപിച്ച് ദീപാളിയുമായി തീർന്നു. ശ്രീരാമൻ പതിന്നാല് വർഷത്തെ വനവാസത്തിന് ശേഷം അയോദ്ധ്യയിൽ തിരിച്ചെത്തിയതിനെ പ്രതിനിധീകരിച്ചാണ് ഈ ആഘോഷം നടത്തുന്നത്. ഈ ഉത്സവം ജൈനവിശ്വാസപ്രകാരം മഹാവീരൻ നിർവാണം പ്രാപിച്ചതിനേയും അനുസ്മരിക്കുന്നു.
ജീവിതസായാഹ്നത്തിൽ കരുതേണ്ട ധനം
ചുണ്ടുകൾ മാത്രമല്ല, മനസ്സും ആത്മാർത്ഥമായി ഈശ്വരനാമം ഉച്ചരിക്കുമ്പോൾ മാത്രമേ ശേഷകാലത്തേയ്ക്കുള്ള ധനം നമ്മളാൽ സമ്പാദിക്കാനാവൂ
കാർക്കോടകന് ശാപവും നളന് വിഷബാധയും
ഇന്ത്യയിൽ ഏറ്റവും പഴക്കമുള്ളതായി പറയപ്പെടുന്ന നാഗാരാധനയ്ക്ക് നമുക്കിടയിൽ മഹത്തായ ഒരു സ്ഥാനമാണുള്ളത്. മറ്റ് പല രാജ്യങ്ങളിലും നാഗാരാധന ഉണ്ടെങ്കിലും ഏറ്റവും മഹനീയം ഭാരതത്തിലാണ്. എന്നാൽ ഭാരതത്തിൽ കേരളത്തിലാണ് നാഗാരാധനയ്ക്ക് കൂടുതൽ പ്രാധാന്യം. കേരളത്തിന്റെ സംസ്ക്കാരവും ചരിത്രവുമായി ബന്ധപ്പെട്ട ഒന്നാണ് സർപ്പാരാധന. നാഗപ്രീതിക്കായി ഒട്ടേറെ അനുഷ്ഠാനങ്ങൾ ആവിഷ്ക്കരിക്കുകയും താന്ത്രിക വിധിപ്രകാരം അവ അനുഷ്ഠിക്കുകയും ചെയ്യുന്നവർ കേരളത്തിലെ പ്പോലെ മറ്റെങ്ങുമില്ല. ഒരു കാലത്ത് സമൂഹത്തിന്റെ തന്നെ ഭാഗമായിരുന്ന സർപ്പക്കാവുകൾ മിക്ക തറവാടുകളുടെയും ഐശ്വര്യമായിരുന്നു.