വിഷ്ണു ഭഗവാന്റെ ആരാധനാഭാവങ്ങളിൽ സുപ്രധാനമായ ഒരു സങ്കല്പമാണ് ധന്വന്തരിമൂർത്തി. രോഗ ശാന്തിക്കായുള്ള പ്രധാന ഉപാസനാമൂർത്തിയായി ധന്വന്തരിയെ കണക്കാക്കുന്നു. ഒരിക്കൽ ദുർവാസാവ് മഹർഷിയുടെ ശാ പം കാരണം ദേവന്മാർക്ക് എല്ലാ ഐശ്വര്യവും നഷ്ടപ്പെട്ടു. അതുവരെ വാർദ്ധക്യവും, മരണവും ഇല്ലാതിരുന്ന ദേവന്മാർക്ക് ജരാനരകൾ ബാധിച്ചു. വൃദ്ധരായി ആരോഗ്യം ക്ഷയിച്ചു.
ശാപമോക്ഷത്തിന് അപേക്ഷിച്ചപ്പോൾ പാലാഴികടഞ്ഞ് കിട്ടുന്ന അമൃതം കഴിച്ചാൽ ശാപമോക്ഷം കിട്ടുമെന്ന് ദുർവാസാവ് ഉപദേശിച്ചു. ഇതേ തുടർന്ന് ദേവന്മാരെല്ലാവരും കൂടി ത്രിമൂർത്തികളെ അഭയം പ്രാപിച്ച് പാലാഴി കടയാൻ സഹായം തേടി ത്രിമൂർത്തികളുടെ അനുഗ്രഹാശിസ്സുകളോടെ ദേവന്മാർ അസുരന്മാരെയും പാലാഴിമഥനത്തിനു ക്ഷണിച്ചു. അത്ഭുതശക്തിയുള്ള മഹാസമുദ്രമാണ് പാലാഴി അഥവാ പാൽക്കടൽ.
ദേവന്മാർക്ക് തനിച്ച് പാലാഴി മഥനം സാധിക്കാത്തതിനാലാകണം അസുര സഹായം ആവശ്യപ്പെട്ടത്. കടക്കോലായി മേരുപർവ്വതത്തെ തന്നെ കൊണ്ടു വന്നു. കട കോലായത് മന്ദരപർവ്വതമാണെന്നും ചില ഐതിഹ്യങ്ങളിൽ പറയുന്നു. ശിവന്റെ ആഭരണമായ വാസുകിയെ കടയുന്നതിനുള്ള കയറാക്കിമാറ്റി. വാസുകിയുടെ തല ഭാഗത്ത് അസുരന്മാരും ദേവന്മാർ വാൽ ഭാഗത്തും പിടിച്ച് കടയുവാൻ തുടങ്ങി. ഇടയ്ക്ക് പർവ്വതം താണുപോയപ്പോൾ വിഷ്ണുഭഗവാൻ ആമയുടെ രൂപത്തിൽ പർവ്വതത്തിന് മുകളിലേക്ക് ഉയർത്തി. ഉയർന്നതു കൂടാതിരിക്കാൻ ഗരുഡനായും ഭഗവാൻ മുകളിലിരുന്നു. ക്രമേണ മഥനം നടക്കുകയും അതിന്റെ ഫലമായി ഐരാവതം, ലക്ഷ്മിഭഗവതി, കൗസ്തുഭരണം, ഉച്ചശ്രവസ്സ്, അമ്പിളിക്കല, കാമധേനു, പാരിജാതം, അപ്സരസ്സുകൾ തുടങ്ങി പല വിശിഷ്ട വസ്തുക്കളും ലഭിച്ചു. അമൃതകുംഭവുമായി ധന്വന്തരിമൂർത്തിയും പാലാഴിമഥനത്തിൽ ഉയർന്നുവന്നു.
ജരാനരകളെ ഇല്ലാതാക്കുന്ന മരണം തന്നെ ഇല്ലാതാക്കുന്ന അമൃത കുംഭവുമായി പാൽക്കടലിൽ നിന്ന് ഉയർന്നു വന്നത് ധന്വന്തരിയാണ്. ഈ അമൃത് അസുരന്മാർ തട്ടിയെടുത്തു. വിഷ്ണുഭഗവാൻ തന്നെ മോഹിനി എന്ന അവതാരമെടുത്ത് അസുരന്മാരെ മോഹിപ്പിച്ച് അമൃത് തിരികെ കൊണ്ടുവന്നു എന്ന് ഐതിഹ്യം. ഈ അമൃത് സേവിച്ച് ദേവന്മാർ വീണ്ടും മരണത്തിൽ നിന്നും ജരാനരകളിൽ നിന്നും രക്ഷപ്പെട്ടു.
この記事は Muhurtham の June 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Muhurtham の June 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
മഹാദേവൻ കണ്ട കുമാരനല്ലൂർ തൃക്കാർത്തിക
ക്ഷേത്രമാഹാത്മ്യം...
വൈക്കത്തഷ്ടമി ആനന്ദദർശനം
ഉത്സവം...
ഭദ്രകാളിപ്പാട്ടിന് പിന്നിലെ ഐതീഹ്യം
ജീവിതത്തിന്റെ മൂന്നു ഘട്ടങ്ങളാണ് സൃഷ്ടി, സ്ഥിതി, സംഹാരം. ഈ മൂന്നു ഭാവങ്ങൾ കളം പാട്ടിലും വരുന്നുണ്ട്. ആദ്യം കളം വരയ്ക്കുക, പിന്നെ പാട്ട്, പൂജ തുടങ്ങിയവ അവസാനം സംഹാര താണ്ഡവം.
ഔഷധകൃഷ്ണന്റെ അത്ഭുതങ്ങൾ
ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം...
ചോറ്റാനിക്കര മകം തൊഴുതാൽ ഇഷ്ടമാംഗല്യം
മകം തൊഴൽ
വീട് പണിയുടെ ആരംഭം എങ്ങനെ ?
വാസ്തു ശാസ്ത്രം
സർവൈശ്വര്യസിദ്ധിക്ക് ഏഴരപ്പൊന്നാന ദർശനം
ഏറ്റുമാനൂരപ്പനും ഏഴരപ്പൊന്നാനയും...
പണം വരാൻ പൂജകൾ
അന്നദാനം വളരെ വിശിഷ്ടമായ കർമമാണ്
സർവ്വദോഷ പരിഹാരത്തിന് വില്വമംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
പ്രസിദ്ധമായ ശുകപുരത്തായിരുന്നു വില്വമംഗലം എന്ന ബ്രാഹ്മണഗൃഹം
രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ
ക്ഷേത്രചരിത്രം...