പ്രത്യേക കാര്യസിദ്ധിക്ക് രാമായണ ഭാഗങ്ങൾ
Muhurtham|July 12, 2023
രാമായണത്തിലെ സ്തുതികൾ
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
പ്രത്യേക കാര്യസിദ്ധിക്ക് രാമായണ ഭാഗങ്ങൾ

ശ്രീരാമചന്ദ്ര സ്വാമിയുടെ കഥകൾ നാടെങ്ങും അലയടിക്കുന്ന പുണ്യമാസമായ കർക്കടകം മല യാള വർഷത്തിന്റെ അവസാനമാണ് . അതിനാൽ പിന്നിട്ടു പോകുന്ന ഒരു വർഷം ചെയ്ത പാപങ്ങളുടെ പ്രായശ്ചിത്ത കർമ്മങ്ങൾക്കും അടുത്ത വർഷത്തിന്റെ ശ്രേയസ്സിനും വിശ്വാസികൾ ഈ മാസം ഉപയോഗിക്കുന്നു.

കർക്കടകത്തിൽ എല്ലാദിവസവും രാവിലെ ഗണപതി ഹോമവും വൈകിട്ട് ഭഗവതിസേവയും ചില ക്ഷേത്രങ്ങളിൽ പതിവാണ്. കർക്കടകത്തിൽ ദിവസവും രാമായണത്തിലെ ഓരോ ഭാഗങ്ങൾ വീതം വായിച്ച് മാസാവസാനം ശ്രീരാമപട്ടാഭിഷേകംവായിച്ച് പൂർത്തിയാക്കുക മിക്ക വീടുകളിലെയും പതിവാണ്. സകല ദുഃഖങ്ങൾക്കും എല്ലാ ദോഷങ്ങൾക്കും ഏറ്റവും ലളിതമായ പരിഹാരമായി രാമായണ പാരായണത്തെ കരുതുന്നു. രാമായണത്തിലെ ഏഴുകാണ്ഡങ്ങളിൽ ഓരോ കാണ്ഡങ്ങൾക്കും ഓരോ ഫലങ്ങൾ പറഞ്ഞിട്ടുണ്ട്. എന്നാൽ പ്രത്യേക കാര്യസിദ്ധിക്ക് ഏത് സമയത്തും ചില രാമായണ ഭാഗങ്ങൾ വായിക്കാം;

 പാപശമനത്തിന് അഹല്യാമോക്ഷം

 രാമായണത്തിലെ ഭക്തിസാന്ദ്രമായ ഒരു ഭാഗമാണ്അഹല്യാമോക്ഷം. അതിശക്തമായ പാപദോഷം മാറുന്നതിനും പോലും ഈ ഭാഗം പാരായണം ചെയ്യുന്നത് നല്ലതാണ്. വ്യാഴാഴ്ച ദിവസം തുട ങ്ങി 18 ദിവസം രാവിലെ ഈ ഭാഗം പാരായണം ചെയ്യുക. മനഃശാന്തിക്കും ഗുണകരം.

അഹല്യസ്തുതി ക്ലേശങ്ങൾ അകറ്റും 

ഗൗതമപത്നിയായ അഹല്യ ശാപത്താൽ ശില യായി വർഷങ്ങളോളം കിടക്കുന്നു. ശ്രീരാമസ്വാ മിയുടെ പാദസ്പർശത്താൽ പാപമോചിതയായ അഹല്യ ശിലാരൂപം വെടിഞ്ഞ് സ്വരൂപം പ്രാപിച്ചു. പാപമോചിതയായ അഹല്യ ശ്രീരാമനെ സ്തുതിക്കുന്ന അഹല്യാസ്തുതി എന്ന ഭാഗം 28 ദിവസം2 നേരം പാരായണം ചെയ്താൽ ജീവിതത്തിലെ അലച്ചിലുകൾ, ക്ലേശങ്ങൾ നീങ്ങും. എല്ലാവിധ സുഖസൗകര്യങ്ങളും ഉണ്ടായിട്ടും ജീവിതത്തിൽ അലച്ചിലും കഷ്ടപ്പാടും തീരാത്ത വ്യക്തികളുണ്ട്.ഇക്കൂട്ടർക്ക് ഈ പ്രാർത്ഥനയിലൂടെ ജീവിതവിജ യം കൈവരിക്കാൻ സാധിക്കും.

ദുരിതശാന്തിക്ക് സ്വയം പ്രഭാ സ്തുതി 

 ജീവിതം വളരെ ദുരിതപൂർണ്ണമാകുമ്പോൾ ദുരിതശാന്തിക്കായി സ്വയം പ്രഭാസ്തുതി  പാരായണം ചെയ്യണം. സീതാന്വേഷണത്തിന് പോകുന്ന വാനരൻമാർ സ്വയംപ്രഭയുമായി കൂടി കാണുന്ന ഭാ ഗവും സ്വയംപ്രഭ രാമനെ സ്തുതിക്കുന്ന ഭാഗവും ആണ് പാരായണം ചെയ്യേണ്ടത്. വെള്ളിയാഴ്ച തുടങ്ങി 7 ദിവസമാണ് പാരായണം ചെയ്യേണ്ടത്. നെയ് വിളക്ക് തെളിയിച്ച് പാരായണം ചെയ്യണം.

この記事は Muhurtham の July 12, 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Muhurtham の July 12, 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

MUHURTHAMのその他の記事すべて表示
മഹാദേവൻ കണ്ട കുമാരനല്ലൂർ തൃക്കാർത്തിക
Muhurtham

മഹാദേവൻ കണ്ട കുമാരനല്ലൂർ തൃക്കാർത്തിക

ക്ഷേത്രമാഹാത്മ്യം...

time-read
3 分  |
November 2024
വൈക്കത്തഷ്ടമി ആനന്ദദർശനം
Muhurtham

വൈക്കത്തഷ്ടമി ആനന്ദദർശനം

ഉത്സവം...

time-read
2 分  |
November 2024
ഭദ്രകാളിപ്പാട്ടിന് പിന്നിലെ ഐതീഹ്യം
Muhurtham

ഭദ്രകാളിപ്പാട്ടിന് പിന്നിലെ ഐതീഹ്യം

ജീവിതത്തിന്റെ മൂന്നു ഘട്ടങ്ങളാണ് സൃഷ്ടി, സ്ഥിതി, സംഹാരം. ഈ മൂന്നു ഭാവങ്ങൾ കളം പാട്ടിലും വരുന്നുണ്ട്. ആദ്യം കളം വരയ്ക്കുക, പിന്നെ പാട്ട്, പൂജ തുടങ്ങിയവ അവസാനം സംഹാര താണ്ഡവം.

time-read
3 分  |
November 2024
ഔഷധകൃഷ്ണന്റെ അത്ഭുതങ്ങൾ
Muhurtham

ഔഷധകൃഷ്ണന്റെ അത്ഭുതങ്ങൾ

ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം...

time-read
3 分  |
November 2024
ചോറ്റാനിക്കര മകം തൊഴുതാൽ ഇഷ്ടമാംഗല്യം
Muhurtham

ചോറ്റാനിക്കര മകം തൊഴുതാൽ ഇഷ്ടമാംഗല്യം

മകം തൊഴൽ

time-read
4 分  |
November 2024
വീട് പണിയുടെ ആരംഭം എങ്ങനെ ?
Muhurtham

വീട് പണിയുടെ ആരംഭം എങ്ങനെ ?

വാസ്തു ശാസ്ത്രം

time-read
3 分  |
November 2024
സർവൈശ്വര്യസിദ്ധിക്ക് ഏഴരപ്പൊന്നാന ദർശനം
Muhurtham

സർവൈശ്വര്യസിദ്ധിക്ക് ഏഴരപ്പൊന്നാന ദർശനം

ഏറ്റുമാനൂരപ്പനും ഏഴരപ്പൊന്നാനയും...

time-read
3 分  |
November 2024
പണം വരാൻ പൂജകൾ
Muhurtham

പണം വരാൻ പൂജകൾ

അന്നദാനം വളരെ വിശിഷ്ടമായ കർമമാണ്

time-read
1 min  |
November 2024
സർവ്വദോഷ പരിഹാരത്തിന് വില്വമംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
Muhurtham

സർവ്വദോഷ പരിഹാരത്തിന് വില്വമംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം

പ്രസിദ്ധമായ ശുകപുരത്തായിരുന്നു വില്വമംഗലം എന്ന ബ്രാഹ്മണഗൃഹം

time-read
2 分  |
October 2024
രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ
Muhurtham

രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ

ക്ഷേത്രചരിത്രം...

time-read
3 分  |
October 2024