മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം പട്ടണത്തിലാണ് വിശേഷതകളാർന്ന മാണിക്യപുരം ശാസ്താക്ഷേത്രം നിലകൊള്ളുന്നത്. മാണിക്യപുരം ശാസ്താ ക്ഷേത്രം വള്ളുവനാട്ടിലെ ശബരിമല എന്നും അറിയപ്പെടുന്നു. ശബരിമല ശാസ്താവിനെ തൊഴുതു മാറുമ്പോഴുണ്ടാകുന്ന മനോബലത്തിനും സുഖത്തിനും സമാന്തരമായ ദർശനാനുഭവം മാണിക്യപുരത്തെ സന്നിധാനത്തിലും ലഭിക്കുന്നു. ഭക്തിയുടെ വൈകാരികത അനുഭവസ്ഥർക്ക് പറയാനുണ്ടാകും പ്രാർത്ഥനയിലെ ആത്മാർത്ഥതയ്ക്ക് അത്രമേൽ അഭിഷ്ട വരദായകനായ അയ്യപ്പനിലുളള ദൃഢവിശ്വാസമാണ് നിത്യമുള്ള തിരക്കിന്റെ അടിസ്ഥാനം. ഏകാന്തവാസിയായ അയ്യപ്പനെ ഓർമ്മപ്പെടുത്തുന്ന പ്രകൃതിയാണ് ക്ഷേത്രത്തിലേത്. അശ്വമാണ് വാഹനം എന്ന അപൂർവ്വ വിശേഷമാണ് പ്രതിഷ്ഠയുടെ വൈശിഷ്ട്യം. ശക്തിയും വേഗവുമാർന്ന് തടസ്സങ്ങളെ ഉല്ലംഘിച്ചുള്ള അശ്വസഞ്ചാരത്തെ ഓർമ്മപ്പെടുത്തുന്ന കാര്യസാദ്ധ്യ പുഷ്പാലി ഇവിടത്തെ വിശേഷമാണ്.
ഇച്ഛിച്ച ഫലം അനുഭവസ്ഥമാക്കുന്നതിന്റെ ആവർത്തഅനുഭവ സാക്ഷ്യം ധാരാളമാണ്.
ശ്രീ തിരുമാന്ധാം കുന്നിൽ വെച്ച് മാന്ധാതാവ് മഹർഷിക്ക് ദേവീദർശനമുണ്ടായ അതേ കാലത്തു തന്നെ മാണിക്യപുരത്തും ഭഗവത് ചൈതന്യം പരിലസിച്ചിരുന്നു എന്ന് ദേവപ്രശ്ന വിധി അനുസരിച്ച് മനസ്സിലാക്കുവാൻ കഴിഞ്ഞു. മറഞ്ഞും തെളിഞ്ഞും നിലനിന്നിരുന്ന ആ ചൈതന്യത്തിന്റെ പ്രസരണം ആദ്യമായി അനുഭവപ്പെട്ടത് ഒരു സ്ത്രീക്കാണ്. ഈ ചൈതന്യ പൂരകങ്ങൾ ഒരു മാണിക്യം തിളങ്ങുന്ന പ്രതീതിയാണവരിലുണ്ടാക്കിയത്. അക്കാരണം കൊണ്ടാണ് ഇവിടെ മാണിക്യ പുരം എന്നു പ്രസിദ്ധമായത്. തിരുമാന്ധാംകുന്നുമായി ഈ ക്ഷേത്രത്തിന് അഭേദ്യമായ ബന്ധമുണ്ട്. ദേവീരൂപം കളമെഴുതിയാണ് ഇവിടെ കളംപാട്ടു നടത്തുന്നത്. ഒപ്പം അയ്യപ്പൻ പാട്ടുമുണ്ടാകും. സ്വവാഹനമായ കുതിര മേൽ എഴുന്നെള്ളി ഇഷ്ടഭുവിൽ വന്നിറങ്ങി ഭക്തർക്ക് ഇഷ്ടങ്ങൾ അനസ്യൂതമായി നൽകുന്ന മാണിക്യ പുരം ശാസ്താ ക്ഷേത്രനടയിലാണ് കലികാലദോഷ നിവൃത്തിക്കായി ശിരസു നമിക്കേണ്ടത്.
കാര്യസാദ്ധ്യ പുഷ്പാഞ്ജലി
この記事は Muhurtham の June 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Muhurtham の June 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
പണം വരാൻ പൂജകൾ
അന്നദാനം വളരെ വിശിഷ്ടമായ കർമമാണ്
സർവ്വദോഷ പരിഹാരത്തിന് വില്വമംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
പ്രസിദ്ധമായ ശുകപുരത്തായിരുന്നു വില്വമംഗലം എന്ന ബ്രാഹ്മണഗൃഹം
രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ
ക്ഷേത്രചരിത്രം...
അമ്മ നിനക്കായ് കരഞ്ഞാൽ ആഗ്രഹ സാഫല്യം
തന്നെ തേടിയെത്തുന്നവരുടെ ദുരിതങ്ങളും സങ്കടങ്ങളും ഇഷ്ടമൂർത്തിയ്ക്ക് മുന്നിലെ കരഞ്ഞപേക്ഷയിലൂടെ പരിഹരിക്കുന്ന ഒരു യോഗിനിയുടെ കഥയാണിത്. ശൈവ വൈഷ്ണവ ശാക്തേയ ഉപാസനകളിലൂടെ സിദ്ധി വരം ലഭിച്ച ചിത്രാനന്ദമയി ദേവിയുടെ പിറന്നാൾ ആണ് ഒക്ടോബർ 13. ആഘോഷങ്ങളോ ആർഭാടങ്ങളോ ഇല്ലാതെ പ്രാർത്ഥനാ നിർഭരമായി ഈ ദിനം കടന്നുപോകും
ചേടാറ്റിലമ്മയായി മാറിയ സീതാദേവി
സീതാദേവിയുടെ മണ്ണിൽ
ആത്മശാന്തിയരുളുന്ന സർവ്വാഭീഷ്ട വരദായകി
ക്ഷേത്രമാഹാത്മ്യം
നക്ഷത്ര ഗണങ്ങളും പ്രത്യേകതകളും
ജ്യോതിഷ വിചാരം...
ആരെയും വിറപ്പിക്കുന്ന ഒടിയൻ
വിദഗ്ധമായി എതിരാളികളെ നേരിട്ട് സൂത്രത്തിൽ ചതിച്ചു കൊല്ലുക തന്നെയാണ് ഒടിവിദ്യ അങ്ങനെ ബോധം കെട്ടുവീണ ആളുകളുടെ അറുപത്തിനാലു മർമ്മങ്ങളിലൊന്നിൽ ഒടിയന്റെ കൈവിരൽ തൊട്ടാൽ ഏഴു ദിവസത്തിനുള്ളിൽ തക്കതായ പ്രതിവിധി ചെയ്തില്ലെങ്കിൽ ആള് മരിച്ചു പോകുമത്രേ.
ഒടിച്ചു കൊല്ലുന്ന ഒടിയൻ
ആഭിചാരം സത്യമോ മിഥ്യയോ?
ആട്ടങ്ങയേറ് ദർശിച്ചാൽ ഭാഗ്യം
വിശ്വാസം...