ഗണേശ പൂജയ്ക്ക് ഏറ്റവും അനുയോജ്യമായ ദിവസമാണ് വിനായക ചതുർത്ഥി ലോകമെമ്പാടുമുള്ള വിശ്വാസികൾ അതിഗംഭീരമായ ആഘോഷിക്കുന്ന ഒരു സന്ദർഭമാണ് വിനായക ചതുർത്ഥി. ചിങ്ങമാസത്തിലെ (ശ്രാവണമാസം) ശുക്ലപക്ഷത്തിലാണ് വിനായക ചതുർത്ഥി വരുന്നത്. കറുത്തവാബ് കഴിഞ്ഞ് നാലാം ദിവസം (ആഗസ്റ്റിനും - സെപ്റ്റംബറിനും ഇടയിൽ വരും) വടക്കേ ഇന്ത്യയിൽ രണ്ടു മുതൽ 12 ദിവസം വരെ നീളുന്ന ആഘോഷമായി വിനായക ചതുർത്ഥി കൊണ്ടാടുന്നു. 11 ദിവസം വീട്ടിലും അമ്പലങ്ങളിലും വെച്ച് പൂജിച്ച ഗണപതി വിഗ്രഹം പന്ത്രണ്ടാം നാൾ കടലിൽ ഒഴുക്കി കളയുന്നതോടെ ഗണേശൻ വീണ്ടും കെലാസത്തിലേക്ക് മാതാപിതാക്കളുടെ അടുത്തേക്ക് പോകുന്നു എന്നാണ് വിശ്വാസം. മഹാരാഷ്ട്രയിലാണ് ഇത്തരത്തിലുള്ള ഗണേശ പൂജ ഏറ്റവും കൂടുതൽ വ്യാപകമായിട്ടുള്ളത്.
ചതുർത്ഥിക്ക് ചന്ദ്രനെ കാണരുത്
വിനായക ചതുർത്ഥി ദിവസം ചന്ദ്രനെ കാണരുത്. അഥവ ചന്ദ്രനെ കണ്ടാൽ ദുഷ്കീർത്തി, അപമാനം, നഷ്ടങ്ങൾ എന്നിവ സംഭവിക്കാം.
വിനായക ചതുർത്ഥിക്ക് വീടുകളിൽ ഗണേ ശയന്ത്രം വരയ്ക്കുകയും ഗണേശവിഗ്രഹങ്ങൾ പൂജിക്കുകയും ചെയ്യാറുണ്ട്. ഗണേശപൂജയ്ക്ക് നിർമ്മിക്കുകയോ വാങ്ങിക്കുകയോ ചെയ്യുന്ന വിഗ്രഹങ്ങൾ ലക്ഷണമൊത്തവയാകണം. വൈകല്യം പാടില്ല. വിഗ്രഹത്തിനൂപഭംഗിയും പൂർണ്ണതയും ഉണ്ടാകണം. ഗണേശപൂജയ്ക്ക് ഏറ്റവും പ്രധാനം കറുകയാണ്. ഇത് ഗണേശനെ ധ്യാനിച്ച് ഗണേശമന്ത്രം ചൊല്ലി വിഗ്രഹപാദത്തിൽ പതിക്കത്തക്കവണ്ണം അർപ്പിക്കണം. പൂജയ്ക്ക് മുമ്പ് വെറ്റില, അടയ്ക്ക, പപൂജാപുഷ്പങ്ങൾ കിണ്ടിയിൽ ജലം തുടങ്ങിയ പൂജാസാധനങ്ങൾ തയ്യാറാക്കി വയ്ക്കണം. പൂജയ്ക്ക് ഇരുന്നാൽ പിന്നെ പൂജ കഴിയാതെ എഴുന്നേൽക്കരുത്. പൂജയിൽ ഗണപതിയുടെ ഇഷ്ടഭോജ്യങ്ങളായ മധുരക്കൊഴുക്കട്ട അട, ഉണ്ണിയപ്പം, മോദകം തുടങ്ങിയ തുടങ്ങിയ പലഹാരങ്ങളും അവലും മലരും നേദിക്കണം. നിലവിളക്ക് നെയ്യോ എള്ളെണ്ണയോ ഒഴിച്ച് കത്തിക്കണം. ഇങ്ങനെ പൂജിച്ച ഗണേശവിഗ്രഹം വിനായകചതുർത്ഥിയുമായി ബന്ധപ്പെട്ട് നടക്കുന്ന ഗണേശോത്സവത്തിന് ശേഷം ആത്മാർത്ഥമായ ഭക്തിയോടെ പുഴയിലോ കടലിലോ നിമജ്ജനം ചെയ്യണം.
വിനായകചതുർത്ഥി ദിവസത്തെ ഗണേശപൂജ ജീവിതത്തിലെ സർവ്വ ദുഃഖങ്ങളും അകറ്റാനും വിവേചന ശക്തിയും ആത്മബോധവും വർദ്ധിക്കാനും ഉപകരിക്കും.
この記事は Muhurtham の August 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Muhurtham の August 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
മഹാദേവൻ കണ്ട കുമാരനല്ലൂർ തൃക്കാർത്തിക
ക്ഷേത്രമാഹാത്മ്യം...
വൈക്കത്തഷ്ടമി ആനന്ദദർശനം
ഉത്സവം...
ഭദ്രകാളിപ്പാട്ടിന് പിന്നിലെ ഐതീഹ്യം
ജീവിതത്തിന്റെ മൂന്നു ഘട്ടങ്ങളാണ് സൃഷ്ടി, സ്ഥിതി, സംഹാരം. ഈ മൂന്നു ഭാവങ്ങൾ കളം പാട്ടിലും വരുന്നുണ്ട്. ആദ്യം കളം വരയ്ക്കുക, പിന്നെ പാട്ട്, പൂജ തുടങ്ങിയവ അവസാനം സംഹാര താണ്ഡവം.
ഔഷധകൃഷ്ണന്റെ അത്ഭുതങ്ങൾ
ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം...
ചോറ്റാനിക്കര മകം തൊഴുതാൽ ഇഷ്ടമാംഗല്യം
മകം തൊഴൽ
വീട് പണിയുടെ ആരംഭം എങ്ങനെ ?
വാസ്തു ശാസ്ത്രം
സർവൈശ്വര്യസിദ്ധിക്ക് ഏഴരപ്പൊന്നാന ദർശനം
ഏറ്റുമാനൂരപ്പനും ഏഴരപ്പൊന്നാനയും...
പണം വരാൻ പൂജകൾ
അന്നദാനം വളരെ വിശിഷ്ടമായ കർമമാണ്
സർവ്വദോഷ പരിഹാരത്തിന് വില്വമംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
പ്രസിദ്ധമായ ശുകപുരത്തായിരുന്നു വില്വമംഗലം എന്ന ബ്രാഹ്മണഗൃഹം
രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ
ക്ഷേത്രചരിത്രം...