എത്രതന്നെ പാരായണം ചെയ്താലും പുതിയ അർത്ഥതലങ്ങളിലേക്ക് നമ്മെ നിരന്തരം യാത്ര ചെയ്യിപ്പിക്കുന്ന ഇതിഹാസ ഗ്രന്ഥമാണ് രാമായണം. ഈ പ്രപഞ്ചത്തിൽ പർവ്വതങ്ങളും സരിത്തുക്കളും നിലനിൽക്കുന്ന കാലത്തോളം രാമായണ കഥ പ്രചരിച്ചുകൊണ്ടേയിരിക്കും. ഭഗവാൻ ശ്രീരാമന് ഭാരതത്തിലും പുറത്തുമായി ഒട്ടനവധി ക്ഷേത്രങ്ങൾ ഉള്ളപ്പോൾ സീതാദേവി ക്ഷേത്രങ്ങൾ അപൂർവ്വമാണ്. അത്തരത്തിലൊരു ക്ഷേത്രത്തെക്കുറിച്ച് അറിയാം. ശ്രീരാമചന്ദ്രന്റെയും സീതാദേവിയുടെയും മക്കളായ ലവകുശൻമാർക്ക് വാല്മീകി മഹർഷി ചൊല്ലിക്കൊടുത്തു എന്ന് വിശ്വസിക്കപ്പെടുന്ന പുണ്യഭൂമിയാണ് പുൽപ്പള്ളി. ഈ പുണ്യഭൂമിയിൽ ആണ് ജഗത്മാതാവായ ശ്രീസീതാദേവിയുടെയും ശ്രീലവകുശന്മാരുടെയും പ്രതിഷ്ഠയുള്ള ശ്രീ ചോ റ്റിൻകാവ്ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
സീതാദേവിയുടെ അന്തർദ്ദാനം
പുൽപ്പള്ളി മുരുക്കന്മാർ ദേവസ്വത്തിന്റെ മൂലസ്ഥാനമാണ് ചേടാറ്റിൻകാവ്. ക്ഷേത്രത്തെ സംബന്ധിച്ച് ഐതീഹ്യം ഇപ്രകാരം ചുരുക്കിപറയാം. തന്റെ അശ്വമേധയാഗത്തിന്റെ വിജയത്തിനായി ശ്രീരാമചന്ദ്രൻ അയച്ച യാഗാശ്വത്തെ ലവകുശന്മാർ പിടിച്ചു കെട്ടി, യാഗാശ്വത്തെ പിന്തുടർന്നു വന്ന സേനാനിയും ലക്ഷ്മണപുത്രനുമായ ചന്ദ്രകേതുവിന് ലവകുശന്മാരെ നേരിടാൻ ആയില്ലെന്ന് മാത്രമല്ല യാഗാശ്വത്തെ സ്വതന്തമാക്കാനും സാധിക്കാതെ വന്നു. വിവരമറിഞ്ഞ് ശ്രീരാമൻ ആരാണിവർ എന്നറിയാനായി നേരിട്ട് എത്തുന്നു. തന്റെയും സീതാദേവിയുടെയും മക്കളായ ലവകുശന്മാരാണ് അശ്വത്തെ പിടിച്ചു കെട്ടിയതെന്നറിഞ്ഞ ശ്രീരാമനിൽ പിതൃസ്നേഹം ഉടലെടുക്കുന്നു. തന്റെ ധർമ്മപത്നിയായ സീതയെയും പുത്രന്മാരെയും അയോധ്യയിലേക്ക് കൂടെ കൊണ്ടുപോകാം എന്നായിരുന്നു ശ്രീരാമന്റെ വചനം. അതിനുവേണ്ടി പൊതുജനത്തിനു മുന്നിൽ ശുദ്ധയാണെന്ന് ഒരിക്കൽക്കൂടി സത്യം ചെയ്യാൻ ശ്രീരാമൻ ദേവിയോട് ആവശ്യപ്പെടുന്നു. എന്നാൽ അങ്ങനെ ചെയ്യാൻ താല്പര്യം ഇല്ലാതിരുന്ന ദേവി, ഭൂമി പിളർന്ന് സ്വമാതാവായ ഭൂമി ദേവിയിലേക്ക് അന്തർദ്ദാനം ചെയ്യുന്നു.അതുകണ്ട ശ്രീരാ മൻ ദേവിയുടെ മുടിയിൽ പിടിക്കു കയും മുടിയറ്റ് ശ്രീരാമന്റെ കയ്യിൽ ആവുകയും ചെയ്തു. അങ്ങനെ സീതാദേവിയെ മുടിയറ്റ് ജഡയറ്റു -അമ്മയായി ഈ മണ്ണിൽ പ്രതിഷ്ഠിച്ചു. അതാണ് ചേടാറ്റിലമ്മ ആ ക്ഷേത്രമാണ് ചേടാറ്റിൻ കാവ് . ഇപ്രകാരം ലവകുശന്മാരുടെ ജന്മം മുതൽ സീതാദേവിയുടെ സ്വർഗ്ഗാരോഹണം വരെയുള്ള കാലഘട്ടം പുൽപ്പള്ളിയിൽ ആണെന്ന് വിശ്വസിക്കപ്പെടുന്നു.
この記事は Muhurtham の October 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Muhurtham の October 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
മഹാദേവൻ കണ്ട കുമാരനല്ലൂർ തൃക്കാർത്തിക
ക്ഷേത്രമാഹാത്മ്യം...
വൈക്കത്തഷ്ടമി ആനന്ദദർശനം
ഉത്സവം...
ഭദ്രകാളിപ്പാട്ടിന് പിന്നിലെ ഐതീഹ്യം
ജീവിതത്തിന്റെ മൂന്നു ഘട്ടങ്ങളാണ് സൃഷ്ടി, സ്ഥിതി, സംഹാരം. ഈ മൂന്നു ഭാവങ്ങൾ കളം പാട്ടിലും വരുന്നുണ്ട്. ആദ്യം കളം വരയ്ക്കുക, പിന്നെ പാട്ട്, പൂജ തുടങ്ങിയവ അവസാനം സംഹാര താണ്ഡവം.
ഔഷധകൃഷ്ണന്റെ അത്ഭുതങ്ങൾ
ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം...
ചോറ്റാനിക്കര മകം തൊഴുതാൽ ഇഷ്ടമാംഗല്യം
മകം തൊഴൽ
വീട് പണിയുടെ ആരംഭം എങ്ങനെ ?
വാസ്തു ശാസ്ത്രം
സർവൈശ്വര്യസിദ്ധിക്ക് ഏഴരപ്പൊന്നാന ദർശനം
ഏറ്റുമാനൂരപ്പനും ഏഴരപ്പൊന്നാനയും...
പണം വരാൻ പൂജകൾ
അന്നദാനം വളരെ വിശിഷ്ടമായ കർമമാണ്
സർവ്വദോഷ പരിഹാരത്തിന് വില്വമംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
പ്രസിദ്ധമായ ശുകപുരത്തായിരുന്നു വില്വമംഗലം എന്ന ബ്രാഹ്മണഗൃഹം
രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ
ക്ഷേത്രചരിത്രം...