2023-ലെ ഫിസിയോളജി അല്ലെങ്കിൽ മെഡിസിൻ നൊബേൽ സമ്മാനം കാറ്റലിൻ കാരിക്കോയ്ക്കും ഡ്രൂ വെയ്സ്മാനും സംയുക്തമായി നൽകപ്പെടുകയാണല്ലോ. ഇത്തവണത്തെ നൊബേൽ സമ്മാനത്തിന് പ്രത്യേകതകൾ പലതുണ്ട്. വിഖ്യാത ബ്രസീലിയൻ എഴുത്തുകാരൻ പൗലോ കൊയ്ലോ തന്റെ മാസ്റ്റർപീസ് നോവൽ ദി ആൽക്കെമിസ്റ്റിൽ പറയുന്ന പോലെ, ഒരാൾ തന്റെ സ്വപ്നത്തിന് പിറകെ പായുന്നതും അതിൽ വിജയിക്കുന്നതുമായ ഒരു അനുഭവമാണ് കാറ്റലിൻ കാരിക്കോ എന്ന വനിതയുടേത്. അതിനപ്പുറം, ശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം ഭാവിയിലേക്ക് ഒരു കുതിച്ചുചാട്ടം എന്നു കരുതാവുന്ന ഒരു കണ്ടെത്തൽ സമ്മാനിതമാവുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. COVID-19 മഹാമാരിക്കെതിരെ ഫലപ്രദമായ mR NA വാക്സിനുകൾ വികസിപ്പിക്കാൻ പ്രാപ്തമാക്കിയ, ന്യൂക്ലിയോ സൈഡ് അടിസ്ഥാന പരിഷ്കരണങ്ങളെക്കുറിച്ചുള്ള കണ്ടെത്തലുകൾക്ക് നൊബേൽ സമ്മാനം നൽകുന്നു എന്നാണ് സമ്മാനനിർണ്ണയ സമിതി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.
പാൻഡെമിക്കിന് മുമ്പുള്ള വാക്സിനുകൾ
വാക്സിനേഷൻ ഒരു പ്രത്യേക രോഗകാരിയോടുള്ള നമ്മുടെ രോഗ പ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്നു. ഇത് പിന്നീട് എപ്പോഴെങ്കിലും പ്രസ്തുത രോഗകാരി ശരീരത്തിൽ കടക്കാനിടയായാൽ അതിനുമേൽ നമ്മുടെ ശരീരത്തിന് വലിയ അളവിൽ ഒരു മേൽക്കോയ്മ നൽകുന്നു. ഒരു അണുജീവിക്കെതിരെയുള്ള വാക്സിൻ സ്വീകരിച്ചിട്ടുള്ള വ്യക്തിക്ക്, അണുബാധയുണ്ടായാൽ പ്രസ്തുത രോഗാണുവിനെ നശിപ്പിക്കാൻ കഴി യുന്ന പ്രത്യൗഷധങ്ങളും കോശങ്ങ ളും നിർമ്മിക്കാൻ വളരെ കുറച്ച് സ മയം മതിയാകും, ശത്രുവിനെ നേരി ടാൻ ആയുധധാരികളായ ആളുകളും സംവിധാനങ്ങളും നേരത്തേതന്നെ ഒ രുക്കി കാത്തിരിക്കുന്നതുപോലെയാ ണിത്. നശിപ്പിക്കപ്പെട്ടതോ ദുർബല മായതോ ആയ വൈറസുകളെ അ ടിസ്ഥാനമാക്കിയുള്ള വാക്സിനുകൾ വളരെക്കാലമായി ലഭ്യമാണ്, പോളി യോ, അഞ്ചാംപനി, മഞ്ഞപ്പനി എ ന്നിവയ്ക്കെതിരായ വാക്സിനുകൾ ഉദാഹരണമാണ്. മഞ്ഞപ്പനി വാക് സിൻ വികസിപ്പിച്ചതിന് 1951-ൽ മാക്സ് തീലറിന് വൈദ്യശാസ്ത്രത്തി നുള്ള നൊബേൽ സമ്മാനം ലഭിച്ചിരുന്നു.
この記事は Sasthragathy の November 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Sasthragathy の November 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
എഞ്ചിനീയറിങ് പ്രവേശനത്തിലെ വിവാദങ്ങൾ
കേരളത്തിലെ എഞ്ചിനീയറിങ് പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട സംവാദം തുടരുന്നു. എഞ്ചിനീയറിങ് പരീക്ഷയുമായി ബന്ധപ്പെട്ട മാർക്ക് സമീകരണ വിവാദത്തെ വിമർശനബുദ്ധ്യാ വിലയിരുത്തുന്നു. വ്യത്യസ്ത സ്ട്രീമുകളിൽ പഠിച്ച് പൊതുവായ പ്രവേശന പരീക്ഷയെഴുതുന്ന വിദ്യാർഥികളെ നിലവിലെ മാർക്ക് സമീകരണരീതി എങ്ങനെ ബാധിക്കുമെന്ന് വ്യക്തമാക്കുന്നു.
കേരളത്തിലെ എൻട്രൻസ് പരീക്ഷ പരിശോധനയ്ക്ക് വിധേയമാക്കുമ്പോൾ
പ്രൊഫഷണൽ വിദ്യാഭ്യാസം ഡാറ്റാ പരിവർത്തനത്തിലൂടെ വിശകലനം നടത്തേണ്ട സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കുന്നു. കേരളത്തിൽ വ്യത്യസ്ത സിലബസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് എൻട്രൻസ് പരീക്ഷയിൽ ലഭിക്കുന്ന സ്കോറിന്റെ ഏറ്റക്കുറച്ചിലു കൾക്കുള്ള കാരണം വിശദീകരിക്കുന്നു. ഗ്ലോബൽ ശരാശരിയും സ്റ്റാൻഡേർഡ് ഡീവിയേ ഷനും എന്താണെന്നും അവ കണക്കാക്കുന്ന തെങ്ങനെയെന്നും വ്യക്തമാക്കുന്നു.
പരിസ്ഥിതിയിലേക്കു വളർന്ന ഇന്ത്യൻ ഭരണഘടന
ഭരണഘടനയും നിയമങ്ങളും പരിസ്ഥിതി സംരക്ഷണത്ത സമീപിക്കുന്നതെങ്ങനെയെന്ന് പരിശോധിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിൽ ജുഡീഷ്യൽ വിധികളുടെ പങ്കിനെക്കുറിച്ച് വിശദീകരിക്കുന്നു. ജുഡീഷ്യൽ ആക്ടിവിസത്തിന്റെ വെല്ലുവിളികളും മുന്നോട്ടുള്ള വഴികളും എന്തെന്ന് വിശദമാക്കുന്നു.
മിത്തുകൾ സയൻസിനെ സ്വാധീനിക്കുന്നതെങ്ങനെ?
ഹൃദയവും മിത്തും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിശദീകരിക്കുന്നു ഹൃദയത്തെക്കുറിച്ചും രക്തചംക്രമണത്തെക്കുറിച്ചുമുള്ള അബദ്ധധാരണകൾ ഹാർവി എങ്ങനെ മാറ്റിക്കുറിച്ചുവെന്ന് വിശദീകരിക്കുന്നു. ശാസ്ത്രവും മിത്തും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് വിശദമാക്കുന്നു.
ഇന്ത്യൻ ശാസ്ത്രരംഗം കുതിപ്പും കിതപ്പും
പൗരാണിക കാലത്തിൽ ശാസ്ത്ര സാങ്കേതികരംഗങ്ങളിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു. 16-ാം നൂറ്റാണ്ടുവരെ ഇന്ത്യ കൈവരിച്ച ശാസ്ത്ര നേട്ടങ്ങളെക്കുറിച്ച് വിശദമാക്കുന്നു. ഇന്ത്യയിലെ വർണ്ണവ്യവസ്ഥ ശാസ്ത്രത്തിന്റെ വളർച്ചയെ എങ്ങനെ തടഞ്ഞുവെന്ന് വിശദമാക്കുന്നു.
ശാസ്ത്രവും സാങ്കേതികവിദ്യയും ജനപക്ഷ ചരിത്രത്തിനൊരാമുഖം
ആഴമേറിയതും ബൃഹത്തായതുമായ അടിത്തറയും മുകൾത്തട്ടിലുള്ള കെട്ടിടവും എളിയ തൊഴിലാളികളുടെ സംഭാവനയാണ് എന്ന് നമ്മൾ മറക്കരുത്. പ്രാചീന നാവികർ ദൂരം കണക്കാക്കാൻ ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യയെക്കുറിച്ച് വിശദീകരിക്കുന്നു. ശാസ്ത്ര- സാങ്കേതിക വിജ്ഞാനം വികസിപ്പിക്കുന്നതിൽ സാധാരണ അധ്വാനിക്കുന്ന ജനങ്ങളുടെ പങ്ക് വിശദമാക്കുന്നു. - ആദ്യകാല കപ്പലോട്ടക്കാർ വിവിധ ശാസ്ത്ര ശാഖകൾക്ക് നൽകിയ നിസ്തുല സംഭാവനക്കുറിച്ച് വിശദീകരിക്കുന്നു.
ഇന്ത്യയിൽ സയൻസിന്റെ ഭാവി
ശാസ്ത്രം എന്നത് ചില വിജ്ഞാന ശാഖകളായി ചുരുങ്ങിയതിന്റെ പരിമിതി വിലയിരുത്തുന്നു. നിലവിലെ ഇന്ത്യൻ ഭരണകൂടം ശാസ്ത്രസംബന്ധിയായ ഉള്ളടക്ക ത്തിൽ വരുത്തിയ വീഴ്ചയെക്കുറിച്ച് വിശദീകരിക്കുന്നു. - ശാസ്ത്രബോധം വളർത്തുന്നതിൽ ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളും സാമൂഹിക, രാഷ്ട്രീയ പ്രസ്ഥാനങ്ങളും വഹിച്ച പങ്കിനെക്കുറിച്ച് വിശദീകരിക്കുന്നു.
കോപ് 28
യു എ ഇ യിൽ നടന്ന ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയായ കോപ് 28 - ൽ നടന്ന ചർച്ചകളും അവയുടെ ആശയ പരിസരവും വിശദീകരിക്കുന്നു മറ്റ് ഫിനാൻസ് മേഖലയിൽ നടന്ന ചർച്ചകളും വിവാദങ്ങളും ആശയ വ്യക്തതയില്ലായ്മയും വിവരിക്കുന്നു. സ്കൂൾ കോളേജ് തലങ്ങളിൽ കാലാവസ്ഥാ ഉച്ചകോടിയുടെ പ്രവർത്തനരീതി, ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങൾ എന്നിവയെക്കുറിച്ച് ബോധവൽക്കരണം നടത്തുന്ന പരിപാടികൾ സംഘടിപ്പിക്ക ണ്ടതിന്റെ പ്രാധാന്യം ചർച്ച ചെയ്യുന്നു
ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരള
ശാസ്ത്ര കലാ സംയോജനത്തിന്റെ പുതിയ അന്വേഷണം
റോബോട്ടുകളുടെ ചരിത്രം
- റോബോട്ടുകളുടെ പരിസരബോധ വും, വസ്തുക്കളുടെ സ്ഥാനവും അകലവും വലുപ്പവും ഉപരിതല വകതയും സാധ്യമാക്കുന്ന യന്ത്രഭാഗ ങ്ങൾ ഏതൊക്കെയെന്നും അവയുടെ പ്രവർത്തനങ്ങൾ എന്തൊക്കെയെ ന്നും വിവരിക്കുന്നു - റോബോട്ടുകളെ ഏറ്റവുമേറെ ഉപയോഗപ്പെടുത്തിക്കൊണ്ടിരി ക്കുന്ന വ്യവസായങ്ങളെ പരിചയ പെടുത്തുന്നു. കഴിഞ്ഞ അരനൂറ്റാണ്ടിന്റെ വ്യാവസാ യിക മുന്നേറ്റങ്ങളിൽ റോബോട്ടുകൾ നിർണ്ണായക സ്വാധീനം ചെലുത്തിയി ട്ടുണ്ടെന്നു അവകാശപ്പെടുന്നു.