അൽബേനിയയുടെ തലസ്ഥാനമായ ടിരാനയിൽനിന്ന് ബൈറാത്തിലേക്കുള്ള യാത്രയിലായിരുന്നു ഞങ്ങൾ. ഒരു യൂറോപ്യൻ രാജ്യത്തിന്റെതായ മായികകാഴ്ചകളൊന്നും അവകാശപ്പെടാനില്ലാത്ത വഴികളും ഗ്രാമങ്ങളുമാണ് പിന്നിട്ടതത്രയും. ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന മുന്തിരിയും ചോളവും കൃഷിചെയ്യുന്ന വിശാലമായ പാടങ്ങൾ കർണാടകയിലെ ഉൾനാടൻ ഗ്രാമങ്ങളെ ഓർമിപ്പിച്ചു. ടൊമോർഷ്പിരാഗ് പർവതങ്ങൾക്കിടയിൽ ഒരു നദീതീരത്ത് 2,400 വർഷങ്ങൾക്കുമുൻപ് നിർമിക്കപ്പെട്ട നഗരമാണിത്. ബെറാത്തിലെത്തുന്നതോടെ നമ്മളും ആ നാട്ടുകാരായി മാറുന്നു. പാതയോരങ്ങളിൽ കായ്ച്ചു നിൽക്കുന്ന ചെസ്റ്റ്നട്ട് മരങ്ങൾക്കുതാഴെ ഡൊമിനസും ചെസ്സും കളിക്കുന്ന വയോധികർ, അവരോടൊപ്പം ചേരാൻ സഞ്ചാരികളെ ക്ഷണിക്കുന്നു. യൂറോപ്പിലെ മറ്റൊരു നഗരത്തിലും സ്വന്തം ദേശവുമായി ഇങ്ങനെ അലിഞ്ഞു ചേർന്നുനിൽക്കുന്ന മനുഷ്യരെ കണ്ടിട്ടില്ല.
അലാബി എന്ന എഴുപതിനടുത്ത് പ്രായമുള്ള മനുഷ്യനുമുന്നിൽ ചെസ്ബോർഡിൽ രണ്ടാമത്തെ റൗണ്ടും പരാജയപ്പെട്ടിരിക്കുന്ന എന്റെ കൈയിലേക്ക് ഫ്ളാസ്കിൽ ബാക്കിയുള്ള ചായയും ഒഴിച്ചുകൊണ്ട് അയാൾ പറഞ്ഞു: “ഞാനെത്തിയിട്ട് ഉറങ്ങാൻ കാത്തിരിക്കുന്നൊരു കൊച്ചുമോളുണ്ട് വീട്ടിൽ. ഞാനിറങ്ങുന്നു, ഞങ്ങളുടെ നാട് നിങ്ങൾക്ക് ഇഷ്ടപ്പെടുമെന്ന് എനിക്കുറപ്പുണ്ട്. ചെസ്റ്റ്നട്ട് മരങ്ങൾക്കിടയിലൂടെ ഇരുട്ടും മുന്നേ വീടെത്താൻ അലാബി നടന്നു. മലഞ്ചെരുവുകളിൽ കാണുന്ന ആയിരക്കണക്കിന് വീടുകളിൽ ഏതായിരിക്കും അലാബിയുടെ വീട്? ആ പെൺകുട്ടിയുടെ പേര് ചോദിക്കാൻ മറന്നുപോയതിലെനിക്ക് സങ്കടം തോന്നി.
നദീതീരങ്ങളിലെ സാധുജീവിതങ്ങൾ
ഒന്നും നദിയുടെ തീരത്ത് പുറമ്പോക്കിലെ കൃഷിപോലെ ചോളം കായ്ച്ചു നിൽപ്പുണ്ട്. കൃഷി, അൽബേനിയക്കാരുടെ ജീവിതത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിയുന്ന വേറേയും അനുഭവങ്ങളുണ്ട്. ഉപേക്ഷിക്കപ്പെട്ട ഒരു പുരാതന നഗരത്തിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും ബാക്കിയുണ്ടെന്നറിഞ്ഞപ്പോൾ അവിടേക്ക് പുറപ്പെട്ടു. ബെറാത്തിൽ നിന്ന് അൻപതോളം കിലോമീറ്റർ യാത്രയുണ്ട് അവിടേക്ക്, സൈമൺ എന്ന മധ്യവയസ്കനായിരുന്നു സാരഥി. അൽബേനിയയുടെ ഉൾനാടൻ ഗ്രാമങ്ങളിലൂടെ വണ്ടി നീങ്ങിക്കൊണ്ടിരുന്നു.
この記事は Mathrubhumi Yathra の April 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Mathrubhumi Yathra の April 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി