ഇരുചക്ര വാഹനം ഒരു സ്ത്രീയാണ്. ഇത്തിരിയിടത്തിലൂടെ ജീവിച്ചു പോവാനറിയാം. ഒഴിഞ്ഞു മാറിയും വളഞ്ഞും പുളഞ്ഞും എങ്ങനെയും ബാലൻസ് കണ്ടെത്തി ലക്ഷ്യത്തിലെത്താനുള്ള ആ ഓട്ടമുണ്ടല്ലോ. അത് ഒരു പെണ്ണിലല്ലാതെ എവിടെ കണ്ടിരിക്കുന്നു നമ്മൾ.. എന്നിട്ടും സ്ത്രീ ടൂവീലറുമെടുത്ത് നിരത്തിലിറങ്ങുമ്പോൾ പലർക്കുമിഷ്ടമാവുന്നില്ല; ഇപ്പോഴും.
"വാഹനം ഓടിക്കുന്നത് പെണ്ണാണോ എങ്കിൽ മറ്റൊരു കാരണവും വേണ്ടാ അപകടത്തിന് എന്നു കരുതുന്നവർ മുതൽ, "അയ്യോ, പാവം പെണ്ണ്, അവളെ ഒന്ന് വീടുവരെ അനുഗമിച്ചേക്കാം' എന്നു ചിന്തിക്കുന്നവർ. ഇവർക്കു മുന്നിലൂടെയാണ് ഓരോ ദിവസവും ഓരോ സ്ത്രീയും വാഹനമോടിക്കുന്നത്. എന്നിട്ടുണ്ടോ അവൾക്കു വല്ല കുലുക്കവും. എന്തിനു കുലുങ്ങണം? ഇതും ഇതിലപ്പുറവും ചാടിക്കടന്നവളാണ് ഓരോ സ്ത്രീയും.
പെൺവണ്ടികൾ നിരത്തിലിറങ്ങിയ കാലം. കാണുന്നവർക്കൊരു അത്ഭുതമുണ്ട്. നാട്ടിൻപുറങ്ങൾ അത്ഭുതത്തിലും കവിഞ്ഞ ഒരു അവസ്ഥയിലാണ് അവളെ നോക്കിയത്. തീരെ സഹിക്കാഞ്ഞാൽ ആരെങ്കിലും ഒന്നുകൂവും. അതുകൊണ്ടും കാര്യമില്ലെങ്കിൽ ഉറക്കെ വിളിച്ചു പറയും. “നോക്ക്, പെണ്ണ് വണ്ടിയോടിക്കുന്നു...'' അങ്ങനെ നോക്കും കൂക്കും ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും വണ്ടിയോടിക്കുന്നവർ ഒരു പ്രത്യേക ജനുസ്സായി കണക്കാക്കപ്പെട്ടു. നാണവും മാനവുമില്ലാത്തവർ എന്ന് നാട്ടുകാർ. ഭാഗ്യവതികൾ എന്ന് അസൂയക്കാർ. ഇതിനെല്ലാം ഇടയിലൂടെ അവർ അനായാസം വണ്ടിയോടിച്ചു. കണ്ടാലറിയാം വണ്ടിയോടിക്കുന്നവളത്ര ചെറിയ മീനല്ലെന്ന്. കർക്കിടകത്തിൽ കലങ്ങിയതോട്ടിലൂടെ നീർക്കോലിയോടുന്ന പോലൊരു പോക്കാണ്. കാലത്തിലൂടെ എത്ര ഓടിനടന്നിട്ടും അവൾ തട്ടിത്തടഞ്ഞു വീണുപോയിട്ടുമില്ല.
ആരുടേത് ഈ നിരത്ത്?
この記事は Grihalakshmi の July 01 - 15, 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Grihalakshmi の July 01 - 15, 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw