ആകാശംമുട്ടെ തലക്കനത്തോടെ നിൽക്കുന്ന ഫ്ളാറ്റുകൾ കാണുമ്പോൾ മനസ്സ് വെറുതേ സ്വപ്നം കണ്ടുതുടങ്ങും. നഗരമധ്യത്തിൽ ഒരു ഫ്ളാറ്റ് സ്വന്തമാക്കാനായിരുന്നെങ്കിലെന്ന്. നാടുവിട്ട് മറ്റൊരു നഗരത്തിൽ ജോലി ചെയ്യുന്ന മിക്കവരുടെയും സ്വപ്നസാഫല്യ പട്ടികയിൽ മുൻനിരയിൽ തന്നെയാണ് ഫ്ളാറ്റിന്റെ സ്ഥാനം. ജോലിക്ക് പോകാനും മക്കൾക്ക് സ്കൂളിലെത്താനുമൊക്കെയുള്ള സൗകര്യത്തിനാണ് പലപ്പോഴും നമ്മൾ ഫ്ളാറ്റിലേക്ക് മാറുന്നതു തന്നെ. ഏറെ സൗകര്യത്തോടെ, കംഫർട്ടബിളായി താമസിക്കാൻ പണം മുടക്കാനും തയ്യാറുമാണ്. എന്നാൽ ഒരു പ്ലാനിങ്ങുമില്ലാതെ ഫ്ളാറ്റ് വാങ്ങാൻ പോയാലോ?
ഭൂമി വാങ്ങി കുടുക്കിലായ നിരവധി പേരുടെ കഥകൾ കേൾക്കാറില്ലേ? വേണ്ടത്ര അന്വേഷണം നടത്താതെ, വസ്തു ഉടമയുടെയോ ഇടനിലക്കാരന്റെയോ വാക്കുകളെ മാത്രം വിശ്വാസത്തിലെടുത്ത് ഇടപാട് നടത്തും. പക്ഷേ, കുറച്ചുകഴിയുമ്പോൾ വാങ്ങിയ ഭൂമി ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാവും. അതുപോലെത്തന്നെയാണ് ഫ്ളാറ്റ് വാങ്ങുമ്പോഴും. വസ്തു കൈമാറ്റത്തിലൂടെ നിയമപരമായി ആ വസ്തുവിനു മേലുള്ള എല്ലാ ബാധ്യതകളും വാങ്ങുന്നയാളിലേക്ക് എത്തിച്ചേരും. ഇവിടെ ബിൽഡർ ചതിച്ചു എന്നൊക്കെ പറയാമെങ്കിലും വന്നുചേർന്ന ബാധ്യത സ്വയം പരിഹരിക്കേണ്ടി വരും. ഫ്ളാറ്റുകൾ വിൽക്കുന്നവർ അതിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും വാങ്ങാൻ ആഗ്രഹിക്കുന്നയാളെ ധരിപ്പിച്ചിരിക്കണമെന്നാണ് നിയമം. പക്ഷേ, പലപ്പോഴും ഇത് പൂർണമായി നടക്കാറില്ല എന്നതാണ് യാഥാർഥ്യം. അതുകൊണ്ടുതന്നെ ചതിക്കപ്പെടാതിരിക്കാൻ കാര്യങ്ങൾ ചോദിച്ചറിയേണ്ടത് വാങ്ങുന്നവരുടെ ഉത്തരവാദിത്വം കൂടിയാണ്. നന്നായി ആലോചിച്ച്, അന്വേഷിച്ച്, മനസ്സിനിണങ്ങുന്ന ഫ്ളാറ്റ് വാങ്ങാം.
രേഖകൾ പരിശോധിക്കാം
►ഫ്ളാറ്റ് പണിതിരിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള പ്രമാണങ്ങൾ വിശദമായി പരിശോധിക്കണം. ബിൽഡർ സ്വന്തം സ്ഥലത്തല്ലാതെ മറ്റൊരാളുടെ സ്ഥലത്താണ് ഫ്ളാറ്റ് നിർമിച്ചിരിക്കുന്നതെങ്കിൽ അതിന് ബിൽഡർക്ക് സ്ഥലമുടമ അനുവാദം കൊടുത്തിരിക്കുന്ന പവർ ഓഫ് അറ്റോർണിയുടെ പകർപ്പ് പരിശോധിക്കാം. ബിൽഡർ സ്വന്തം ഭൂമിയിലാണ് ഫ്ളാറ്റ് നിർമിച്ചിട്ടുള്ളതെങ്കിലും പ്രമാണങ്ങൾ വായിച്ചു നോക്കണം. ആ ഭൂമിയുടെ ആധാരം, മുൻ ആധാരം, ബാധ്യത ഇല്ലെന്ന് തെളിയിക്കുന്ന രേഖകൾ തുടങ്ങിയവയുടെ പകർപ്പെടുത്ത് വിശദമായി പരിശോധിക്കുന്നത് നല്ലതാണ്.
この記事は Grihalakshmi の August 01 - 15, 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Grihalakshmi の August 01 - 15, 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw