സമരമുഖങ്ങൾക്ക് ഈണങ്ങളുടെ രക്തശോഭ ചാർത്തിയ വിപ്ലവ ഗാനങ്ങൾക്ക് ഇന്നും നിറം മങ്ങിയിട്ടില്ല. ഈ ഗാനങ്ങൾ ജനമനസ്സുകളിലെത്തിച്ച പി.കെ. മേദിനിക്ക് പ്രായം തൊണ്ണൂറ്. പാടിത്തുടങ്ങിയ കാലത്തെ പന്ത്രണ്ടുകാരിയെപ്പോലെയാണ് അവരിപ്പോഴും. കാലം കെടുത്തി കളയാത്ത പ്രസരിപ്പ്, മലയാളികളുടെ മനസ്സിൽ വിപ്ലവത്തിരമാലകൾ അലയടിച്ച ശബ്ദസമുദ്രമായിരുന്നു പി.കെ. മേദിനി, അസമത്വത്തിനും അനീതിക്കും എതിരായ അടിസ്ഥാന വർഗത്തിന്റെ പോരാട്ടത്തിന് അവർ ശബ്ദത്തിലൂടെ ഊർജമേകി. പടപ്പാട്ടുകാരി എന്ന വിശേഷണത്തിനു പിന്നിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ ഏറെയായിരുന്നു. കഷ്ടപ്പാടുകളും പോരാട്ടങ്ങളും നിറഞ്ഞ ബാല്യം, പാടിയതിന് പിഴയായി തേടി വന്ന ജയിൽ ശിക്ഷ. പുന്നപ്ര വയലാർ സമര സേനാനികളിൽ ജീവിച്ചിരിക്കുന്ന ഏക വനിതയാണിന്ന് പി.കെ. മേദിനി. ഓഗസ്റ്റിൽ നവതിയുടെ നിറവിലെത്തുമ്പോഴും നന്മയ്ക്കും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിൽ നിന്ന് അവർ അവധിയെടുക്കുന്നില്ല.
ദുരിതം നിറഞ്ഞ ബാല്യം
ആലപ്പുഴ ആറാട്ടുപുഴ പുത്തൻപുരയ്ക്കൽ വീട്ടിൽ കങ്കാളി(കേശവൻ) യുടെയും പാപ്പിയുടെയും മകളായി 1933 ഓഗസ്റ്റ് എട്ടിനായിരുന്നു പി.കെ. മേദിനിയുടെ ജനനം. പന്ത്രണ്ട് മക്കളിൽ ആറുപേർ മേദിനി ജനിക്കുന്നതിന് മുൻപുതന്നെ മരിച്ചു. ട്രേഡ് യൂണിയൻ നേതാവായിരുന്ന കെ. ബാവ സഹോദരനാണ്. തിരക്കഥാകൃത്ത് പി.കെ.ശാരംഗപാണിയാണ് മറ്റൊരു സഹോദരൻ. കർഷകനായിരുന്ന അച്ഛന്റെ വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. ഇടയ്ക്ക് വല്ലപ്പോഴും അമ്മ കയർപിരി ജോലികൾക്കും പോകും. അമ്മയുടെ അമ്മാനപ്പാട്ടുകളാണ് മേദിനിയെ പാട്ടിലേക്ക് ആകർഷിച്ചത്. സ്കൂളിൽ പാട്ടുകൾ പാടുമായിരുന്നു. എന്നാൽ പണമില്ലാത്തതിനാൽ ആറാം ക്ലാസ്സിൽ പഠനം നിലച്ചു. സമരവേദികളിൽ പാടാനെത്തുമ്പോൾ മേദിനിക്ക് പ്രായം 12.
മൈക്കില്ലാത്ത കാലം
この記事は Grihalakshmi の February 16-28, 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Grihalakshmi の February 16-28, 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw