അധ്യാപികയുടെ ചോദ്യത്തിന് കൃത്യമായി ഉത്തരം പറഞ്ഞിട്ടും ആ പെൺകുട്ടിയെ ക്ലാസിൽ നിന്ന് പുറത്താക്കി. കരഞ്ഞുകൊണ്ടവൾ കാരണം തിരക്കി. അന്ധയായ കുട്ടിക്കെങ്ങനെ ശരിയുത്തരം പറയാനാകും, അടുത്തിരുന്ന കുട്ടി പറഞ്ഞുതന്നതല്ലേ എന്നായിരുന്നു ടീച്ചറിന്റെ മറുപടി. മൂന്നാം ക്ലാസിൽ നേരിട്ട അവഗണനയും അപമാനവും കുഞ്ഞുമരിയയുടെ ഉള്ളിൽ കനലായി. എന്നാൽ പിന്നീട് അവൾ ചാരത്തിൽ നിന്നുയർന്ന ഫീനിക്സ് പക്ഷിയെപ്പോലെയായി. കാഴ്ചയില്ലെന്ന പേരിൽ ഇനിയാരും അപമാനിക്കപ്പെടരുതെന്ന ഉറച്ച തീരുമാനം അവളെടുത്തു. 2012-ൽ ജ്യോതിർഗമയ ഫൗണ്ടേഷന്റെ സ്ഥാപകയായി. അന്ധതയാൽ ഇരുട്ടിൽ തളച്ചിടപ്പെട്ട നിരവധിപ്പേർക്ക് വെളിച്ചമായി മാറി ടിഫാനി മരിയ ബ്രാർ.
കുഞ്ഞുന്നാളിൽ സ്കൂളിൽ നിന്നുണ്ടായ അനുഭവം ലോകത്തിന് വെളിച്ചം വീശുന്ന ഉദ്യമത്തിലേക്കുള്ള ചുവടുവെപ്പായി മാറുമെന്ന് ടിഫാനി പ്രതീക്ഷിച്ചുകാണില്ല. ഇന്നവൾ ആ അധ്യാപികയോട് ഏറെ കടപ്പെട്ടവളാണ്. ജീവിതത്തിലെ മോശം കാര്യങ്ങൾ നല്ല തുടക്കങ്ങളുമാകാം.
"വൈറ്റ് കെയ്ൻ' (കാഴ്ച പരിമിതിയുള്ളവർക്ക് വഴികാട്ടുന്ന ഉപകരണം) ടിഫാനിയെ സംബന്ധിച്ചിടത്തോളം തടവറയിൽ നിന്നൊരു മോചനമായി രുന്നു. നഗരത്തിലെവിടെയും ഈ വടികൊണ്ട് തട്ടിയും മുട്ടിയും അവൾ നടന്നു. പൊതു ഗതാഗത സൗകര്യങ്ങൾ ഉപയോഗിച്ചു. “ഓർമവെച്ച നാൾ മുതൽ എന്റെ ലോകം ഇരുട്ടാണ്. ഉൾക്കാഴ്ചയിൽ വിശ്വസിക്കുന്നയാളാണ് ഞാൻ. അത് വളരെ മനോഹരമാണ്. ശബ്ദം, സ്പർശം തുടങ്ങിയവയിലൂടെ ലോകത്തിന്റെ മനോഹാരിത ആസ്വദിക്കാൻ കഴിയുന്നുണ്ട്. കാഴ്ചയുള്ളപ്പോൾ കാണുന്ന കാര്യങ്ങൾ ഉൾക്കാഴ്ചയിലൂടെ കാണാൻ സാധിക്കുന്നു.''
കേരളത്തിലേക്ക്
അച്ഛന്റെയും അമ്മയുടെയും കൈ പിടിച്ചാണ് കുഞ്ഞുമരിയ കേരളത്തിലെത്തിയത്. ഇന്ന് തലസ്ഥാനനഗരിയിൽ താമസം. പഞ്ചാബിയായ അച്ഛൻ തേജ് പ്രതാപ് സിങ് ബാർ ആർമി ഓഫീസറായിരുന്നു. അമ്മ ലെസ്ലി ബാർ ആംഗ്ലോ ഇന്ത്യൻ. “പ്രാഥമിക വിദ്യാഭ്യാസം അമ്മയോടൊപ്പം ഇംഗ്ലണ്ടിലായിരുന്നു. അച്ഛൻ ജോലിയുടെ ഭാഗമായി കേരളത്തിലേക്ക് സ്ഥലംമാറി വന്നു. അച്ഛനൊപ്പം ഞങ്ങളും. അച്ഛന്റെ ജോലി ആവശ്യങ്ങൾക്കായി പല സ്ഥലങ്ങളിലും താമസിക്കേണ്ടിവന്നു. അതിനാൽ ഹിന്ദിക്കൊപ്പം മലയാളം, നേപ്പാളി, തമിഴ്, ഇംഗ്ലീഷ് ഇങ്ങനെ പല ഭാഷകൾ പഠിച്ചു. 12-ാം വയസ്സിൽ എനിക്ക് അമ്മയെ നഷ്ടമായി. അമ്മ നഷ്ടപ്പെട്ട അന്ധയായ പെൺകുട്ടിക്ക് നേരിടേണ്ടി വരാവുന്ന എല്ലാ വേദനകളും ഞാൻ അനുഭവിച്ചു.''
この記事は Grihalakshmi の March 16-31, 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Grihalakshmi の March 16-31, 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw