ആ ഒരുത്തി ഇതാ ഇവിടെയുണ്ട്...
Mahilaratnam|June 2022
“എന്റെ ജീവിതം, എന്റെ അനുഭവം ഇതൊക്കെ സിനിമയായി മാറുന്നു എന്നറിഞ്ഞപ്പോൾ ആദ്യമെനിക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല
തയ്യാറാക്കിയത്: പ്രദീപ് ഉഷസ്സ്
ആ ഒരുത്തി ഇതാ ഇവിടെയുണ്ട്...

കഴുത്തിൽ കിടന്ന മാല, നൊടിയിടയിൽ തട്ടിപ്പറിച്ച് ബൈക്കിൽ കുതിക്കുന്ന കള്ളനെ, നവ്യാനായർ തന്റെ ആക്ടീവയിൽ പിന്തുടരുമ്പോൾ, സുൽത്താൻ ബത്തേരിയിലെ അതുല്യ തീയേറ്ററിലെ നേർത്ത ഇരുട്ടിൽ, നിറഞ്ഞൊഴുകുന്ന കണ്ണുകൾ ആരുമറിയാതെ തുടയ്ക്കാൻ പാടുപെടുകയായിരുന്നു സൗമ്യയെന്ന ആ വീട്ടമ്മ...കാരണം, ഏവരും ആകാംക്ഷാപൂർവ്വം കണ്ടിരിക്കുന്ന ആ ദൃശ്യങ്ങൾ, സൗമ്യയുടെ ജീവിതത്തിൽ നിന്നും പറിച്ചെടുത്തവയായിരുന്നു. നവ്യാനായർ ജീവൻപകർന്ന രാധാമണിയെന്ന ആ കഥാപാത്രം ശരിക്കും സൗമ്യ തന്നെയായിരുന്നു. എസ്. സുരേഷ്ബാബുവിന്റെ തിരക്കഥയിൽ, വി.കെ.പ്രകാശ് സംവിധാനം ചെയ്ത “ഒരുത്തിയാണ് ആ സിനിമ. ഏറെക്കാലത്തിനുശേഷം നവ്യാനായർ മലയാളസിനിമയിലേക്ക് തിരിച്ചുവന്ന സിനിമ കൂടിയാണ് ഒരുത്തീ.

“ഒരുത്തിയുടെ പിറവിക്ക് വഴിയൊരുക്കിയ സൗമ്യയിപ്പോൾ വയനാട്ടിലുണ്ട്. ഭർത്താവ് കൽപ്പറ്റ നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടർ ഷൈജുവിനോടും, മക്കളോടും ഒപ്പം. എ.ഐ.വൈ.എഫിന്റെ വയനാട് ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ സൗമ്യ. തന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാ വാത്ത ആ നിമിഷങ്ങൾ മഹിളാ രത്ന 'ത്തോട് പങ്കുവയ്ക്കുകയാണ്.

ആ അനുഭവങ്ങൾ സൗമ്യയുടെ തന്നെ വാക്കുകളിൽ നമുക്ക് തൊട്ടറിയാം.

കള്ളൻ പൊട്ടിച്ച മാല

"മൈനാഗപ്പള്ളിക്കടുത്ത് കുരിശിൻമൂട്ടിലെ ഒരു കടയിൽ സ്റ്റാഫായി ഞാനന്ന് ജോലി നോക്കുന്നുണ്ട്. വീട് അടുത്താണ്, പോയി വരാനുള്ള ദൂരമേയുള്ളു. അന്ന് എനിക്ക് മാർത്തോമ്മാ പള്ളിയിൽ ഒരു കല്യാണം കൂടാനുണ്ടായിരുന്നു. ഉച്ചയ്ക്ക് വീട്ടിലെത്തി ഭക്ഷണവും കഴിച്ച് മടങ്ങുമ്പോൾ, അമ്മയുടെ മാലയും എടുത്തിട്ടിരുന്നു. സാധാരണ അങ്ങനെയൊന്നും ചെയ്യാറില്ല. അന്നൊരു കല്യാണച്ചടങ്ങുണ്ടല്ലോ എന്നു കരുതി ഇട്ടുപോയതാണ്. ആ മാലതന്നെ പണയത്തിലായിരുന്നു. അടുത്തിടെയായിരുന്നു അത് തിരിച്ചെടുത്തത്. മാലയുമിട്ട് കടയിൽ ചെന്നപ്പോൾ അവിടെയുള്ളവരൊക്കെ കളിയാക്കുകയും ചെയ്തു. "മാലയുണ്ടല്ലോ, സൂക്ഷിച്ചോളണേ...' എന്ന്. ഞാനങ്ങനെ ആഭരണമൊന്നും ഇടാത്തതുകൊണ്ടാണ് അവരൊക്കെയങ്ങനെ പറഞ്ഞത്.. ആ തമാശയിൽ ഞാനും പങ്കുചേരുകയും ചെയ്തു.

この記事は Mahilaratnam の June 2022 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Mahilaratnam の June 2022 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

MAHILARATNAMのその他の記事すべて表示
ഞാൻ അപ്ഡേറ്റഡാണ് ശിവദ
Mahilaratnam

ഞാൻ അപ്ഡേറ്റഡാണ് ശിവദ

2014 ലാണ് എന്റെ ആദ്യത്തെ തമിഴ് സിനിമയായ നെടുഞ്ചാലൈ' റിലീസായത്

time-read
1 min  |
January 2025
എച്ച്.ഐ.വി സത്യവും മിഥ്യയും
Mahilaratnam

എച്ച്.ഐ.വി സത്യവും മിഥ്യയും

Doctor's Corner

time-read
1 min  |
January 2025
കാപ്പി : വിഷവും ഔഷധവും
Mahilaratnam

കാപ്പി : വിഷവും ഔഷധവും

കാപ്പികുടി കൊണ്ട് പ്രയോജനം വല്ലതും ഉണ്ടോ..?

time-read
1 min  |
January 2025
മാറിയ സാഹചര്യങ്ങളും അന്തരീക്ഷവും
Mahilaratnam

മാറിയ സാഹചര്യങ്ങളും അന്തരീക്ഷവും

അംഗീകാരങ്ങളും വിവാദങ്ങളും ഒരുപോലെ നേരിടേണ്ടി വന്ന ശ്രുതിമേനോന്റെ ജീവിതാനുഭവങ്ങളിലൂടെ..

time-read
2 分  |
January 2025
സന്തുലിത ആഹാരം
Mahilaratnam

സന്തുലിത ആഹാരം

പപ്പായ(ഓമപ്പഴം) ഓറഞ്ച് പേരയ്ക്ക കുടമുളക്

time-read
1 min  |
January 2025
നിങ്ങൾ വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണോ?
Mahilaratnam

നിങ്ങൾ വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണോ?

വിഷാദരോഗത്തിലൂടെ കടന്നുപോകുന്ന നല്ലൊരു ശതമാനം ആളുകൾക്കും അവരുടെ അവസ്ഥയെപ്പറ്റി ശരിയായ ബോധ്യം ഇല്ല എന്നതാണ് യാഥാർത്ഥ്യം.

time-read
1 min  |
January 2025
ചില വാർദ്ധക്യകാല ചിന്തകൾ
Mahilaratnam

ചില വാർദ്ധക്യകാല ചിന്തകൾ

വാർദ്ധക്യവും മരണവും ഒരു സത്യമാണ്. മാനസികമായി അൽപ്പം തയ്യാറെടുപ്പ് നടത്തിയാൽ ആത്മവിശ്വാസത്തോടെ അതിനെ നേരിടാൻ കഴിയും.

time-read
1 min  |
January 2025
ഫാഷൻ ലോകത്തെ ചിത്രശലഭം
Mahilaratnam

ഫാഷൻ ലോകത്തെ ചിത്രശലഭം

ഫാഷൻ ട്രെൻഡിന്റെ കാര്യത്തിൽ ലോകത്തിനൊപ്പം നടക്കുകയാണ് കേരളം. കോളേജ് വിദ്യാർത്ഥിനികളുൾപ്പെടെയുള്ള യുവതലമുറ പരമ്പരാഗത വസ്തശൈലികളോട് വിടപറഞ്ഞ് മോഡേൺ വസ്ത്രധാരണത്തിലേക്ക് ചുവടു മാറിയിരിക്കുന്നു. ഫാഷൻ ലോകത്തെ ഈ സ്പന്ദനങ്ങൾ തിരിച്ചറിയുന്നവരാണ് ഫാഷൻ ഡിസൈനർമാർ. ഇന്ത്യയിലും വിദേശത്തും കാൽനൂറ്റാണ്ടു കാലത്തെ പരിചയസമ്പത്തുള്ള കൊച്ചിയിലെ നിത എബ്രഹാം ബെംഗളൂരു, ചെന്നൈ, മുംബൈ നഗരങ്ങളിൽപ്പോലും ആരാധകരുള്ള പ്രമുഖ ഫാഷൻ ഡിസൈനറാണ്.

time-read
3 分  |
January 2025
മെഹന്തിയിൽ വിടരുന്ന കനവുകൾ
Mahilaratnam

മെഹന്തിയിൽ വിടരുന്ന കനവുകൾ

മെഹന്തി റിമൂവ് ചെയ്യുമ്പോൾ വെള്ളം, സോപ്പ് ഇവ ഉപയോഗിക്കാതിരിക്കുക

time-read
2 分  |
January 2025
അഭിനന്ദനങ്ങൾ സമ്മാനിച്ച 'തമാശ'
Mahilaratnam

അഭിനന്ദനങ്ങൾ സമ്മാനിച്ച 'തമാശ'

സിനിമാ വിശേഷങ്ങളുമായി ചിന്നു ചാന്ദ്നി

time-read
2 分  |
January 2025