ഹോർമോണുകളുടെ വ്യതിയാനം പല ശാരീരികപ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. അതിൽ ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് തലവേദന. സ്ത്രീകളിലാണ് ഹോർമോണുകളുടെ ഈ ഏറ്റക്കുറച്ചിൽ വളരെ കൂടുതലുള്ളത്. അതും ജീവിതത്തിന്റെ പല പല ഘട്ടങ്ങളിൽ. ആർത്തവാരംഭത്തോടെ ചാക്രികമായി ഈ ഹോർമോൺ വ്യതിയാനം തുടങ്ങുന്നു. അതുപോലെ ഗർഭസമയത്തും പ്രസവശേഷവും ആർത്തവ വിരാമസമയത്തും ഈ വ്യതിയാനം കൂടുതലാണ്.
ഈ ഹോർമോൺ വ്യതിയാനം പ്രത്യേകിച്ച് ഈസ്ട്രജൻ പെട്ടെന്നു കുറയുന്ന അവസ്ഥ മൈഗ്രേൻ തലവേദനയ്ക്ക് കാരണമാകുന്നു. വളരെ സാധാരണയായി കാണുന്ന ഒരുതരം തലവേദനയാണ് മൈഗ്രേൻ. യാത്ര ചെയ്താലും വെയിലു കൊണ്ടാലും വിശന്നിരുന്നാലും ചില പ്രത്യേക ഭക്ഷണപദാർത്ഥങ്ങൾ കഴിച്ചാലും എല്ലാം ഈ തലവേദന വരാം. നെറ്റിയുടെ വശത്ത് പെട്ടെന്ന് ചിമ്മൽപോലെ തുടങ്ങി കൂടിക്കൂടി വരികയും ശബ്ദം, തെളിച്ചം കാണുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും. ചിലർ ഇതിന്റെ മൂർദ്ധന്യാവസ്ഥയിൽ ഛർദ്ദിക്കാറുമുണ്ട്. ചിലർക്ക് തലവേദന വരുത്തുന്നതിന് മുൻപ് കാഴ്ച മങ്ങലോ ഒരുതരം തരിപ്പോ ഉണ്ടാകാറുണ്ട്. ഇതിന് മൈഗ്രേൻ വിത്ത് ഔറ (migrane with aura) എന്നു പറയും.
മൈഗ്രേൻ തലവേദന കൂടുതലായി കാണുന്നത് സ്ത്രീകളിലാണ്. പുരുഷന്മാരിലേക്കാൾ 2-3 മടങ്ങ് കൂടുതൽ.
ഇതിനുകാരണം മുൻപ് പറഞ്ഞപോലെ ഈസ്ട്രജൻ എന്ന ഹോർമോണിന്റെ വ്യതിയാനമാണ്. ആർത്തവ സമയത്തും ഗർഭസമയത്തും ആർത്തവ വിരാമസമയത്തും ഈസ്ട്രജനിൽ ഏറ്റക്കുറച്ചിൽ വരുന്നു. ഗർഭനിരോധന ഗുളികകൾ കഴിക്കുമ്പോഴും വന്ധ്യതാ ചികിത്സയുടെ ഭാഗമായുള്ള മരുന്നുകൾ കഴിക്കുമ്പോഴും ഇത് സംഭവിക്കാം. ഈസ്ട്രജന്റെ അളവ് കുറയുന്നതു മൂലമുള്ള മൈഗ്രേൻ രണ്ടുതരമായി തിരിക്കാം. മെൻസ്ട്രുവൽ മൈഗ്രേൻ (menstrual migraine)എന്നും മെൻസ്ട്രുവൽ റിലേറ്റഡ് മൈഗ്രേൻ (menstrual related migrain)എന്നും. ആദ്യത്തെ വിഭാഗത്തിൽ ആർത്തവസമയത്ത് മാത്രമേ മൈഗ്രേൻ വരികയുള്ളൂ. എന്നാൽ രണ്ടാമത്തെ വിഭാഗത്തിൽ ആർത്തവ സമയത്തും അല്ലാത്ത സമയത്തും തലവേദന വരാം.
ഗർഭാവസ്ഥയിലുളള മൈഗ്രേൻ തലവേദന
മൈഗ്രേൻ തലവേദനയുള്ള ഒരാൾക്ക് ഗർഭകാലത്ത് ആദ്യത്തെ മൂന്ന് മാസങ്ങളിൽ കുറച്ചു കൂടുതലായി അനുഭവപ്പെടാം. എന്നാൽ അതിനുശേഷം തലവേദനയ്ക്ക് കുറവുവരുന്നു.
പ്രസവശേഷം ഈസ്ട്രജന്റെ അളവ് കുറയുന്നതിനാൽ തലവേദന കൂടുതലായി ഉണ്ടാകാം.
この記事は Mahilaratnam の November 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Mahilaratnam の November 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.
അമ്മയും മകളും
കാലവും കാലഘട്ടവും മാറുമ്പോൾ...?
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.
സൗന്ദര്യം വർദ്ധിക്കാൻ
മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്
നല്ല ആരോഗ്യത്തിന്...
എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി
പോഷകമോ, എന്തിന് ?
പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ
അടുക്കള നന്നായാൽ വീട് നന്നായി
കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്