試すGOLD- Free

രാഷ്ട്രീയം കലയും പാരമ്പര്യവഴിയേ
Mahilaratnam|May 2023
വ്യത്യസ്തങ്ങളായ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെ ബഹുമുഖ പ്രതിഭകൾ എന്നുവിളി ക്കാമെങ്കിൽ കൊല്ലം മൈനാഗപ്പള്ളി പെരുവിളയിൽ കുഞ്ഞൻപിള്ള ഗോപൻ എന്ന പി.കെ. ഗോപൻ ഒരു ബഹുമുഖ പ്രതിഭ തന്നെയാണ്. കാരണം പതിനേഴാമത്തെ വയസ്സ് മുതൽ മുഴുവൻസമയരാ ഷ്ട്രീയ പ്രവർത്തകനായി മാറിയ ഗോപൻ ഇതിനകം കൈവയ്ക്കാത്ത മേഖലകളില്ല. കൈവരി ക്കാത്ത നേട്ടങ്ങളുമില്ല. എഴുത്തുകാരനായി, നാടകനടനായി, സംഘാടകനായി, ഗ്രന്ഥശാലാ പ്രവർത്തകനായി. ഒടുവിൽ കൊല്ലം ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റുമായി. എന്നുപറയുമ്പോൾ ഗോപന് മുന്നിൽ കാലം ഇനിയും ഒത്തിരി ബാക്കി കിടക്കുകയാണ് എന്നുകൂടി മനസ്സിലാക്കണം.
- പി. ജയചന്ദ്രൻ
രാഷ്ട്രീയം കലയും പാരമ്പര്യവഴിയേ

പാരമ്പര്യവഴിയിൽ

ഗോപനെ സംബന്ധിച്ചിടത്തോളം കലയോടും, സാഹിത്യത്തോടും രാഷ്ട്രീയത്തോടും ഒക്കെയുള്ള ആഭിമുഖ്യം പാരമ്പര്യം പകർന്നു കൊടുത്തതാണ്. ചെറുപ്രായത്തിൽ സ്വാതന്ത്ര്യ സമരത്തിലൊക്കെ പങ്കെടുത്തിട്ടുള്ള കുഞ്ഞൻ പിളള സ്വാതന്ത്ര്യാനന്തരം കക്ഷി രാഷ്ട്രീയത്തിൽ നിന്ന് അകന്നുമാറിയാണ് നടന്നതെങ്കിലും കുടുംബത്തിൽ പലരും രാഷ്ട്രീയക്കാരായിരുന്നു, കലാകാരന്മാരും. ആ പാരമ്പര്യമാണ് ഗോപനും പകർന്നുകിട്ടിയത്.

ഒരമ്മാവൻ ഡി.വൈ.എഫ്.ഐയുടെ ആദ്യ രൂപമായിരുന്ന കെ. എസ്. വൈ.എഫിന്റെ വില്ലേജ് സെക്രട്ടറിയുമൊക്കെയായിരുന്നെങ്കിൽ വേറൊരമ്മാവൻ പാർട്ടി ബ്രാഞ്ച് സെക്രട്ടറിയാ പാരമ്പര്യമായി യിരുന്നു. അങ്ങനെ അപ്പൂപ്പൻ വഴിയും അമ്മാവൻമാർ വഴിയും രാഷ്ട്രീയം രക്തത്തിൽ കലർന്നപ്പോൾ ഗോപനെ കലയുമായി അടുപ്പിച്ചത് മൂത്ത ജ്യേഷ്ഠൻ പി.കെ. രവിയാണ്. ചെറുപ്പത്തിലേ ഇൻഡ്യൻ എയർഫോഴ്സിൽ ജോലി കിട്ടിപ്പോയ രവി, നാടകത്തോടും സിനിമയോടുമൊക്കെയുള്ള താൽപ്പര്യം കൊണ്ട്, പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരാൻ വേണ്ടി ഒരു സുപ്രഭാതത്തിൽ വീട്ടിൽ പറയാതെ എയർഫോഴ്സിൽ നിന്നും രാജിവച്ചിറങ്ങി. എങ്കിലും വീട്ടിൽ വരാനുള്ള ധൈര്യം ഇല്ലാതിരുന്നതിനാൽ കോട്ടയത്ത് ക്യാമ്പ് ചെയ്തുകൊണ്ട് തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ പ്രവേശനത്തിന് ശ്രമിച്ചു. പ്രവേശനം കിട്ടുകയും ചെയ്തു. അതേസമയത്ത് തന്നെ എൻ.എൻ.പിള്ളയുടെ വിശ്വകേരള കലാസമിതി, കൊല്ലം ബാബുവിന്റെ യവന തേവലക്കര ബേബിക്കുട്ടന്റെ തൂലിക എന്നീ സമിതികളുമായി ബന്ധപ്പെട്ട് നാടകം അഭിനയിച്ചു കൊണ്ടുമിരുന്നു.

അങ്ങനെ പിൽക്കാലത്ത് മലയാള പ്രൊഫഷണൽ നാടകമേഖലയ്ക്ക് സുപരിചിതനായി മാറിയ പി.കെ. രവിയാണ് സത്യത്തിൽ ഗോപന്റെ നാടകബന്ധത്തിന് കാരണക്കാരൻ. എയർഫോഴ്സിലിരിക്കുമ്പോൾ ഗോപനേയും കൂട്ടരേയും കൊണ്ട് നാടകം ചെയ്യിക്കുമായിരുന്നു രവി നാടകാഭിനയത്തിൽ മാത്രമല്ല നാടക രചന, നാടകസംവിധാനം എന്നീ മേഖലകളിലും ഗോപന് നൽകിയ ശിക്ഷണം വളരെ വലുതായിരുന്നു. ആ ശിക്ഷണമാണ് പിന്നീട് യുവജന രാഷ്ട്രീയ സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി ആയിരത്തി അഞ്ഞൂറിലേറെ തെരുവ് നാടകങ്ങൾ എഴുതി സംവിധാനം ചെയ്യുവാനും അവയിൽ അഭിനയിക്കുവാനും ഗോപനെ പ്രാപ്തനാക്കിയത്.

この記事は Mahilaratnam の May 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Mahilaratnam の May 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

MAHILARATNAMのその他の記事すべて表示
ഞാൻ അപ്ഡേറ്റഡാണ് ശിവദ
Mahilaratnam

ഞാൻ അപ്ഡേറ്റഡാണ് ശിവദ

2014 ലാണ് എന്റെ ആദ്യത്തെ തമിഴ് സിനിമയായ നെടുഞ്ചാലൈ' റിലീസായത്

time-read
1 min  |
January 2025
എച്ച്.ഐ.വി സത്യവും മിഥ്യയും
Mahilaratnam

എച്ച്.ഐ.വി സത്യവും മിഥ്യയും

Doctor's Corner

time-read
1 min  |
January 2025
കാപ്പി : വിഷവും ഔഷധവും
Mahilaratnam

കാപ്പി : വിഷവും ഔഷധവും

കാപ്പികുടി കൊണ്ട് പ്രയോജനം വല്ലതും ഉണ്ടോ..?

time-read
1 min  |
January 2025
മാറിയ സാഹചര്യങ്ങളും അന്തരീക്ഷവും
Mahilaratnam

മാറിയ സാഹചര്യങ്ങളും അന്തരീക്ഷവും

അംഗീകാരങ്ങളും വിവാദങ്ങളും ഒരുപോലെ നേരിടേണ്ടി വന്ന ശ്രുതിമേനോന്റെ ജീവിതാനുഭവങ്ങളിലൂടെ..

time-read
2 分  |
January 2025
സന്തുലിത ആഹാരം
Mahilaratnam

സന്തുലിത ആഹാരം

പപ്പായ(ഓമപ്പഴം) ഓറഞ്ച് പേരയ്ക്ക കുടമുളക്

time-read
1 min  |
January 2025
നിങ്ങൾ വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണോ?
Mahilaratnam

നിങ്ങൾ വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണോ?

വിഷാദരോഗത്തിലൂടെ കടന്നുപോകുന്ന നല്ലൊരു ശതമാനം ആളുകൾക്കും അവരുടെ അവസ്ഥയെപ്പറ്റി ശരിയായ ബോധ്യം ഇല്ല എന്നതാണ് യാഥാർത്ഥ്യം.

time-read
1 min  |
January 2025
ചില വാർദ്ധക്യകാല ചിന്തകൾ
Mahilaratnam

ചില വാർദ്ധക്യകാല ചിന്തകൾ

വാർദ്ധക്യവും മരണവും ഒരു സത്യമാണ്. മാനസികമായി അൽപ്പം തയ്യാറെടുപ്പ് നടത്തിയാൽ ആത്മവിശ്വാസത്തോടെ അതിനെ നേരിടാൻ കഴിയും.

time-read
1 min  |
January 2025
ഫാഷൻ ലോകത്തെ ചിത്രശലഭം
Mahilaratnam

ഫാഷൻ ലോകത്തെ ചിത്രശലഭം

ഫാഷൻ ട്രെൻഡിന്റെ കാര്യത്തിൽ ലോകത്തിനൊപ്പം നടക്കുകയാണ് കേരളം. കോളേജ് വിദ്യാർത്ഥിനികളുൾപ്പെടെയുള്ള യുവതലമുറ പരമ്പരാഗത വസ്തശൈലികളോട് വിടപറഞ്ഞ് മോഡേൺ വസ്ത്രധാരണത്തിലേക്ക് ചുവടു മാറിയിരിക്കുന്നു. ഫാഷൻ ലോകത്തെ ഈ സ്പന്ദനങ്ങൾ തിരിച്ചറിയുന്നവരാണ് ഫാഷൻ ഡിസൈനർമാർ. ഇന്ത്യയിലും വിദേശത്തും കാൽനൂറ്റാണ്ടു കാലത്തെ പരിചയസമ്പത്തുള്ള കൊച്ചിയിലെ നിത എബ്രഹാം ബെംഗളൂരു, ചെന്നൈ, മുംബൈ നഗരങ്ങളിൽപ്പോലും ആരാധകരുള്ള പ്രമുഖ ഫാഷൻ ഡിസൈനറാണ്.

time-read
3 分  |
January 2025
മെഹന്തിയിൽ വിടരുന്ന കനവുകൾ
Mahilaratnam

മെഹന്തിയിൽ വിടരുന്ന കനവുകൾ

മെഹന്തി റിമൂവ് ചെയ്യുമ്പോൾ വെള്ളം, സോപ്പ് ഇവ ഉപയോഗിക്കാതിരിക്കുക

time-read
2 分  |
January 2025
അഭിനന്ദനങ്ങൾ സമ്മാനിച്ച 'തമാശ'
Mahilaratnam

അഭിനന്ദനങ്ങൾ സമ്മാനിച്ച 'തമാശ'

സിനിമാ വിശേഷങ്ങളുമായി ചിന്നു ചാന്ദ്നി

time-read
2 分  |
January 2025

当サイトではサービスの提供および改善のためにクッキーを使用しています。当サイトを使用することにより、クッキーに同意したことになります。 Learn more