സിനിമ ബ്ലാക് & വൈറ്റിൽ നിന്നു കളറിലേക്കു മാറിത്തുടങ്ങിയ കാലം. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ കണ്ണൂർകാരൻ ബാലന്റെയും സരസ്വതിയുടെയും മൂത്ത മകൻ പി.വി. ശശിധരൻ അന്നു വിദ്യാർഥിയാണ്. പക്ഷേ, പഠനത്തിലല്ല, കളികളിലാണ് കക്ഷിക്കു കമ്പം. ഫുട്ബോളും കബഡിയും കളിച്ചു നടന്ന് മകൻ ഉഴപ്പുമോയെന്നു പേടിച്ച് ബാലൻ ഒരു തീരുമാനമെടുത്തു, ശശിധരനെ കണ്ണൂരിലുള്ള അനിയന്റെ അടുത്തേക്ക് അയയ്ക്കുക.
ചിറയ്ക്കൽ രാജാസ് ഹൈസ്കൂളിലെത്തിയ ശശിധരൻ പഠനത്തിനൊപ്പം മറ്റൊന്നു കൂടി പഠിച്ചു, കളരി. മദ്രാസ് വിട്ടു വന്നതിന്റെ വിഷമം മറികടക്കാൻ കൂടിയായിരുന്നു അത്. ചന്ദ്രശേഖരൻ ഗുരുക്കൾ ആണ് ആശാൻ. രണ്ടുവർഷം കഴിഞ്ഞു മദ്രാസിലേക്കു മടങ്ങിയ ശശിധരനൊപ്പം ഗുരുക്കളും കൂടി. വടക്കൻപാട്ടു കഥകളെഴുതിയിരുന്ന അദ്ദേഹത്തിന്റെ ലക്ഷ്യം സിനിമയാണ്. മദ്രാസിലെ ഒരു മലയാളി ക്ലബ്ബിൽ ഇരുവരും ചേർന്നു കളരി ക്ലാസ് തുടങ്ങി.
പത്താം ക്ലാസ് കഴിഞ്ഞതോടെ ശശിധരൻ ഉറച്ച തീരുമാനമെടുത്തു. ഇനി പഠനം വേണ്ട, സിനിമ മതി! അതിനിടെ ബാലതാരമായി ശ്രദ്ധിക്കപ്പെട്ട അനിയൻ ദിനചന്ദ്രനായിരുന്നു പ്രചോദനം. കാലങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ പതിനെട്ടാം വയസ്സിൽ ആദ്യ അവസരം. ഹരിഹരൻ സംവിധാനം ചെയ്ത "പൂച്ചസന്യാസി'യിൽ ഒരു കോമഡി റോൾ. പടവും സീനും ഹിറ്റ്. തുടർന്ന് "അ നുരാഗക്കോടതി', 'ഭീമൻ' തുടങ്ങി കുറേയേറെ സിനിമകളിൽ ചെറിയ റോളുകൾ. പക്ഷേ, കാര്യമായ വരുമാനമില്ല. അപ്പോഴാണ് സിനിമയിലെ ഫൈറ്റ് ടീമിലുള്ള സുഹൃത്തുക്കൾ ക്ഷണിച്ചത്, "നിനക്ക് കളരി അറിയാമല്ലോ. ഞങ്ങളുടെ കൂടെ വാ. നല്ല പ്രതിഫലം കിട്ടും...
അത് പുതിയ തുടക്കമായിരുന്നു. ആ യാത്ര 40 വർഷം പിന്നിട്ട്, "അയ്യപ്പനും കോശിയും' എന്ന ചിത്രത്തിലൂടെ മികച്ച ആക്ഷൻ കൊറിയോഗ്രഫർക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെത്തി നിൽക്കുന്നു. കോമഡി വേഷത്തിൽ നിന്നു മാഫിയ ശശി' എന്ന ബ്രാൻഡ് നെയിമിലേക്കുള്ള വളർച്ചയുടെ കഥ പറയുകയാണ് ശശിധരൻ. കണ്ണർ മലയാളവും തനിത്തമിഴും കലർത്തി, തെളിമയുള്ള ചിരിയോടെ...
ഇത്ര ശാന്തമായ മനസ്സിൽ നിന്ന് എങ്ങനെയാണ് ഈ അടിപിടിയൊക്കെ വരുന്നത് ?
この記事は Vanitha の August 06, 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Vanitha の August 06, 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
ഡബിൾ ബംപർ
“നീണ്ട ഇടവേളയ്ക്കു ശേഷം പപ്പയ്ക്കും മമ്മിക്കും കിട്ടിയ 'ഡബിൾ ധമാക്ക ആണ് ഞങ്ങൾ. തങ്കക്കുടങ്ങൾ എന്നും വിളിക്കാം\"
Super Moms Daa..
അമ്മമാരുടെ വാട് സാപ്പ് കൂട്ടായ്മ, സാമൂഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്ന സംഘടനയായി മാറിയ കഥ
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം
വി ഗാർഡിന്റെ ന്യൂ ഗാർഡ്
മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും
തിളങ്ങണം ആഘോഷം കഴിഞ്ഞാലും
ക്രിസ്മസ് ആഘോഷ ദിനങ്ങൾ കഴിഞ്ഞപ്പോൾ ചർമകാന്തി അൽപം കുറഞ്ഞെന്നു തോന്നുന്നുണ്ടോ? ഫെസ്റ്റിവ് ഫറ്റിഗ് ' ആണത്. തിളക്കവും ഉന്മേഷവും തിരികെ നേടാൻ അറിയേണ്ട കാര്യങ്ങൾ
കടലിന്റെ കാവലായ് ചിന്ന ജറുസലം
ചിന്ന ജറുസലം എന്നറിയപ്പെടുന്ന കടലോര ദേവാലയത്തിലേക്ക്, മണപ്പാട് എന്ന സുന്ദര ഗ്രാമത്തിലേക്കു യാത്ര പോയ് വരാം
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക
ഒഴുകാ കണ്ണീരിൻ ശ്രീ
വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല
ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.