![പൂവിളി..പൂവിളി...പൊന്നോണമായി പൂവിളി..പൂവിളി...പൊന്നോണമായി](https://cdn.magzter.com/1408684117/1692353839/articles/mlPDnNjo31692444153194/1692467850395.jpg)
ഓർത്താൽ ഇന്നും വിസ്മയമാണു വിദ്യാസാഗറിന് കഷ്ടിച്ച് ഇരുപത്തഞ്ചു സെക്കൻഡ് മാത്രം നീളുന്ന ഒരു സംഗീതശകലം ലോകമലയാളികളുടെ മുഴുവൻ ഓണസ്മൃതികളുടെ സിഗ്നേചർ ട്യൂൺ ആയി മാറുമെന്നു സങ്കൽപിച്ചിട്ടു പോലുമില്ല അതിന്റെ ശിൽപി. കാൽ നൂറ്റാണ്ടോളമായി ഓണപ്പൂക്കളം പോലെ, ഓണനിലാവ് പോലെ, ഓണ സദ്യപോലെ, ഓണവുമായി ചേർന്നുനിൽക്കുന്ന എല്ലാ മിത്തുകളെയും പോലെ ഇത്തിരിപ്പോന്ന ആ ഈണവും നമ്മുടെ ഗൃഹാതുരതയുടെ ഭാഗമായി മാറി.
25 വർഷം മുൻപ് തിരുവോണക്കൈനീട്ടം എന്ന ആൽബത്തിലെ "പറ നിറയെ പൊന്നളക്കും പൗർണമി രാവായി... എന്ന ഗാനത്തിനു വേണ്ടിയാണു വിദ്യാ സാഗർ അനവദ്യസുന്ദരമായ ഈ പശ്ചാത്തല സംഗീതശകലം സൃഷ്ടിച്ചത്. എന്താവാം ഈ പ്രതിഭാസത്തിന്റെ പൊരുളെന്നു ചോദിച്ചിട്ടുണ്ടു സംഗീത സംവിധായകനോട്
“എവിടെനിന്നാണ് ആ മ്യൂസിക്കൽ ബിറ്റ് ആ നിമിഷം എന്റെ മനസ്സിൽ, ചിന്തകളിൽ ഒഴുകിയെത്തിയത് എന്നറിയില്ല. വിദ്യാസാഗർ ഓർക്കുന്നു. “കാലത്തെ അതിജീവിക്കും അതെന്നു സങ്കൽപിച്ചിട്ടുമില്ല. ഓണത്തിന്റെ ഓർമകൾ ഉണർത്തുന്ന ഒരു പാട്ട് ചെയ്യണമെന്നേ ഉണ്ടായിരുന്നുള്ളൂ. അഞ്ചോ ആറോ മിനിറ്റ് ദൈർഘ്യമുള്ള ആ പാട്ടിന്റെ ഇൻട്രോയിലെ ഒരു പുല്ലാങ്കുഴൽ ശകലം അത്രകണ്ടു മലയാളികളെ വശീകരിച്ചു എന്നത് എന്നെപ്പോലും അദ്ഭുതപ്പെടുത്തുന്നു.
ഇന്നും ഓണക്കാലത്തു ടെലിവിഷനോ റേഡിയോയോ തുറന്നാൽ ആദ്യം ഒഴുകിയെത്തുക ആ ഈണമാണ്. സോഷ്യൽമീഡിയ ആശംസകളിൽ നിറയുന്നതും അതു തന്നെ. ദൈവാനുഗ്രഹം എന്നേ പറയാനാകൂ. വിഖ്യാത പുല്ലാങ്കുഴൽ വാദകൻ നവീനാണു പാട്ടിന്റെ തുടക്കത്തിലെ മുരളീനാദശകലം വായിച്ചതെന്നും ഓർത്തു പറയുന്നു വിദ്യാജി.
この記事は Vanitha の August 19, 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Vanitha の August 19, 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
![മാറ്റ് കൂട്ടും മാറ്റുകൾ മാറ്റ് കൂട്ടും മാറ്റുകൾ](https://reseuro.magzter.com/100x125/articles/7382/1994464/COQLFYjuj1739639841861/1739640149536.jpg)
മാറ്റ് കൂട്ടും മാറ്റുകൾ
ചെറിയ മുറികളിലും കുട്ടികളുടെ കിടപ്പുമുറികളിലും പാറ്റേൺഡ് കാർപെറ്റാകും നല്ലത്
![ചർമത്തോടു പറയാം ഗ്ലോ അപ് ചർമത്തോടു പറയാം ഗ്ലോ അപ്](https://reseuro.magzter.com/100x125/articles/7382/1994464/v9DzmP9Qz1739638996741/1739639711836.jpg)
ചർമത്തോടു പറയാം ഗ്ലോ അപ്
ക്ലിൻ അപ് ഇടയ്ക്കിടെ വിട്ടിൽ ചെയ്യാം. പിന്നെ, ഒരു പൊട്ടുപോലുമില്ലാതെ ചർമം തിളങ്ങിക്കൊണ്ടേയിരിക്കും
![ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ](https://reseuro.magzter.com/100x125/articles/7382/1994464/pqcQmMMzt1739638882405/1739638990645.jpg)
ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ
ക്രെഡിറ്റ് കാർഡുകളുടെ എണ്ണവും ശ്രദ്ധിക്കേണ്ട കാര്യമാണ്
![കനിയിൻ കനി നവനി കനിയിൻ കനി നവനി](https://reseuro.magzter.com/100x125/articles/7382/1994464/zvX6ZA4TI1739640154124/1739640361362.jpg)
കനിയിൻ കനി നവനി
റൈഫിൾ ക്ലബ്ബ് എന്ന സിനിമയിലെ ഗന്ധർവഗാനം എന്ന പാട്ടിലെ നൃത്തരംഗത്തിലൂടെ ആസ്വാദകരുടെ മനം കവർന്ന മിടുക്കി
![എന്നും ചിരിയോടീ പെണ്ണാൾ എന്നും ചിരിയോടീ പെണ്ണാൾ](https://reseuro.magzter.com/100x125/articles/7382/1994464/3zH2qWTwN1739615387959/1739638833851.jpg)
എന്നും ചിരിയോടീ പെണ്ണാൾ
കാൻസർ രോഗത്തിനു ചികിത്സ ചെയ്യുന്നതിനിടെ ഷൈല തോമസ് ആശുപത്രിക്കിടക്കയിലിരുന്ന് പെണ്ണാൾ സീരീസിലെ അവസാന പാട്ടിന്റെ എഡിറ്റിങ് നടത്തിയ അദ്ഭുത കഥ
![ഒപ്പമെത്തി വീണ്ടും ഭാഗ്യം ഒപ്പമെത്തി വീണ്ടും ഭാഗ്യം](https://reseuro.magzter.com/100x125/articles/7382/1994464/jLlkbbqbf1739603615278/1739614199993.jpg)
ഒപ്പമെത്തി വീണ്ടും ഭാഗ്യം
മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സ് കവർന്ന അശ്വതി വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സീരിയൽ രംഗത്തേക്കു മടങ്ങിയെത്തുമ്പോൾ
![പാസ്പോർട്ട് അറിയേണ്ടത് പാസ്പോർട്ട് അറിയേണ്ടത്](https://reseuro.magzter.com/100x125/articles/7382/1994464/DygN64UBi1739614221529/1739614831053.jpg)
പാസ്പോർട്ട് അറിയേണ്ടത്
പാസ്പോർട്ട് നിയമഭേദഗതിക്കു ശേഷം വന്ന മാറ്റങ്ങൾ എന്തെല്ലാം? സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടി
![വൃക്കരോഗങ്ങൾ സ്ത്രീകളിൽ വൃക്കരോഗങ്ങൾ സ്ത്രീകളിൽ](https://reseuro.magzter.com/100x125/articles/7382/1994464/3weB_3aBH1739614882744/1739615373997.jpg)
വൃക്കരോഗങ്ങൾ സ്ത്രീകളിൽ
വൃക്കരോഗങ്ങൾക്കുള്ള സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതൽ. പ്രായം കൂടുന്നതിനൊപ്പം രോഗസാധ്യതയും കൂടും. ഇതെല്ലാം സത്യമാണോ? വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാം
![വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്. വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്.](https://reseuro.magzter.com/100x125/articles/7382/1994464/WOL7qBbsN1739602967150/1739603595126.jpg)
വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്.
അസ്തമയ സൂര്യൻ മേഘങ്ങളെ മനോഹരമാക്കുന്നതുപോലെ വാർധക്യത്തെ മനോഹരമാക്കാൻ ഒരു വയോജന കൂട്ടായ്മ; ടോക്കിങ് പാർലർ
![സമുദ്ര നായിക സമുദ്ര നായിക](https://reseuro.magzter.com/100x125/articles/7382/1994464/wi6j1ZJK01739602183943/1739602960239.jpg)
സമുദ്ര നായിക
ഹാർവഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് അപ്ലൈഡ് മാത്തമാറ്റിക്സിൽ ഡോക്ടറേറ്റ് നേടിയ ആദ്യ മലയാളി, ലോകത്തിലെ പ്രഥമ വനിതാ നാഷനൽ ഹൈഡ്രോഗ്രഫർ, സമുദ്ര ഭൗതിക ശാസ്ത്രത്തിലെ ലോകപ്രസിദ്ധ ഗവേഷക ഡോ. സാവിത്രി നാരായണന്റെ വിസ്മയകരമായ ജീവിതകഥ