കൊക്കിലൊതുങ്ങുന്നത് കൊത്തിയാൽ മതിയെന്നേ! ഈ പഴഞ്ചോല്ലു നമ്മൾ പണ്ടുമുതലേ കേൾക്കുന്നതാണ്. പക്ഷേ, പഠിക്കാൻ മിടുമിടുക്കരാണേൽ പഴഞ്ചൊല്ലിനോടു പോയി വേറെ പണി നോക്കാൻ പറഞ്ഞോളൂ, ധൈര്യമായി.
ഉയർന്ന ഫീസും മറ്റു ചെലവുകളുമൊന്നും പ്രശ്നമല്ല. എത്ര ഉയരത്തിലുള്ളതും കൊത്തിയെടുക്കാനുള്ള അവസരമാണു ലക്ഷങ്ങളും കോടികളും മൂല്യമുള്ള സ്കോളർഷിപ്പുകൾ നൽകുന്നത്. അതുകൊണ്ടു നമുക്കിനി ‘കൊക്കിലൊതുങ്ങാത്തത് കൊത്താൻ പഠിക്കാം.
പണ്ടൊക്കെ ആകെ മൂന്നുതരം സ്കോളർഷിപ്പുകൾ മാത്രമാണു വിദേശത്തുനിന്നു പഠനത്തിനായി നൽകിയിരുന്നത്. ഫുൾസ്കോളർഷിപ് അഥവാ പഠനച്ചെലവു മുഴുവൻ വഹിക്കുക, ഭാഗിക സ്കോളർഷിപ്പ്, സാമ്പത്തിക നില അനുസരിച്ചു സപ്പോർട്ട് നൽകുക... ഇന്ന് ആ രീതിയൊക്കെ മാറി.
ഗവൺമെന്റുകൾ, ട്രസ്റ്റുകൾ തുടങ്ങി പ്രൈവറ്റ് ഓർഗനൈസേഷനുകൾ വരെ വിദേശപഠന സ്കോളർഷിപ്പുകൾ നൽകുന്നുണ്ട്. പ്രശസ്ത യൂണിവേഴ്സിറ്റികൾ മറ്റുരാജ്യങ്ങളിലെ മികച്ച വിദ്യാർഥികളെ ഉയർന്ന മൂല്യമുള്ള സ്കോളർഷിപ്പുകൾ നൽകി തങ്ങളുടെ സ്ഥാപനത്തിലേക്ക് ആകർഷിക്കാനും ശ്രമിക്കുന്നുണ്ട്.
സ്ത്രീകൾക്ക് പരിഗണന നൽകുന്നവയുണ്ട്. ഭിന്നശേഷിക്കാർക്കു പ്രത്യേക കരുതൽ നൽകുന്ന സ്കോളർഷിപ്പുകളുമുണ്ട്.
ഉന്നത വിദേശകോളർഷിപ്പുകൾ നേടിയ നേടിയ മൂന്നു മിടുക്കികളുടെ വിജയകഥകൾ കേൾക്കു എറണാകുളം സ്വദേശി ഡോ. ദമരീസ് ദാനിയേൽ കോട്ടയംകാരിയായ ഡോ. രെഹിൻ സുലെ കണ്ണൂർകാരി നമിത തോമസ് എന്നിവർ തങ്ങളുടെ പ്രയത്നത്തെക്കുറിച്ചു സംസാരിക്കുന്നു.
ഉന്നത സ്കോളർഷിപ്പിനു വേണ്ട യോഗ്യത എന്താണ്? എന്തൊക്കെ പ്രധാന രേഖകളാണു തയാറാക്കേണ്ടത്? സ്കോളർഷിപ്പുകളെ പറ്റി എങ്ങനെ അറിയാം? എങ്ങനെ അപേക്ഷിക്കാം? ഈ അറിവുകൾക്കൊപ്പം എഴുത്തിലും അവതരണത്തിലും വേണ്ട മികവിനെക്കുറിച്ചും അവർ പറയുന്നു.
അച്ഛനമ്മമാർ എന്റെ കരുത്ത്
പഠനത്തിലുള്ള മികവുമാത്രമല്ല, പഠനവിഷയം സമൂഹത്തിന്റെ ഉന്നമനത്തിന് എങ്ങനെ ഉപകാരപ്പെടുത്താം എന്ന ചിന്തയുമാണു ഗവേഷണത്തിനു വിദേശ സ്കോളർഷിപ് കിട്ടാനുള്ള പ്രധാന മാനദണ്ഡം.' ഡോ.ദമരീസ് പറയുന്നു. 1.36 കോടി രൂപയുടെ ഡോക്ടറൽ ഫെലോഷിപ് ആണ് എറണാകുളം സ്വദേശി ഡോ. ദമരീസ് ദാനിയേൽ മികവിലൂടെ നേടിയെടുത്തത്. മേരിക്യൂറി ലോഷിപ്പിൽ ഉൾപ്പെട്ട ഷേപ്പിങ് യൂറോപ്യൻ ലീഡേഴ്സ് ഫോർ മറൈൻ സയിനബിലിറ്റി പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പാണ് ഈ മിടുക്കിക്കു ലഭിച്ചത്.
この記事は Vanitha の October 28,2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Vanitha の October 28,2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
കോട്ടയം ക്രിസ്മസ്
ക്രിസ്മസ് വിശേഷങ്ങളുമായി മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ കലാഭവൻ ഷാജോണും കുടുംബവും
വാങ്ങും മുൻപ് നന്നായി ആലോചിച്ചോ?
ഏതൊരു വസ്തുവും പ്രകൃതിയോടും സഹജീവികളോടും കരുതലോടെ തിരഞ്ഞെടുത്തുപയോഗിക്കുന്ന കോൺഷ്യസ് ലിവിങ് ശൈലി അറിയാം
സിനിമാറ്റിക് തത്തമ്മ
കലാഭവൻ മണിയുടെ കുട്ടിക്കാലം അവതരിപ്പിച്ച് സിനിമയിലെത്തിയ അമിത് മോഹൻ രാജേശ്വരി ഇപ്പോൾ സ്റ്റാറാണ്
മാർപാപ്പയുടെ സ്വന്തം ടീം
മാർപാപ്പയുടെ അനുഗ്രഹവും ആശിയും സ്വീകരിച്ചു തുടക്കം കുറിച്ച വത്തിക്കാൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് ഒരു പ്രത്യേകത ഉണ്ട്
ദൈവത്തിന്റെ പാട്ടുകാരൻ
കർണാടക സംഗീതത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയ ആദ്യ വൈദികനും ശബ്ദ ചികിത്സാ വിദഗ്ധനുമായ ഫാദർ പോൾ പൂവത്തിങ്കലിന്റെ കലാജീവിതം
സന്മനസ്സുള്ളവർക്കു സമാധാനം
വാർധക്യത്തിലും ജീവിതത്തിന്റെ മാധുര്യം സൗഹൃദത്തണലിലിരുന്ന് ആസ്വദിക്കുന്ന 15 ദമ്പതികൾ. അവരുടെ സ്നേഹക്കൂട്ടിൽ സാന്റാ എത്തിയപ്പോൾ...
ഒറ്റയ്ക്കല്ല ഞാൻ
പൊന്നിയിൽ സെൽവന്റെ ആദ്യ ഷോട്ടിൽ ഐശ്വര്യ കണ്ട സ്വപ്നം യാഥാർഥ്യമാകുമ്പോൾ...
Mrs Queen ഫ്രം ഇന്ത്യ
മിസ് ഇന്ത്യയാകാൻ മോഹിച്ച പാർവതി രവിന്ദ്രൻ വർഷങ്ങൾ കഴിഞ്ഞു മിസിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്
പ്രസിഡന്റ് ഓട്ടത്തിലാണ്
പകൽ രാഷ്ട്രീയ പ്രവർത്തകനും രാത്രി ഓട്ടോ ഡ്രൈവറുമായ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ദേവസി
ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ
കുറച്ചു ചേരുവകൾ മതി. തയാറാക്കാൻ അൽപം സമയവും