എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരുവനു നിങ്ങൾ ചെയ്തു കൊടുത്തപ്പോൾ എനിക്കു തന്നെയാണു ചെയ്തത് (മത്തായി 25: 40) സം ഗീതത്തിനും പ്രാർഥനകൾക്കും പകരം മൗനം ഈണമാക്കിയ അൾത്താര. കുർ ബാന അർപ്പിക്കുന്ന വൈദികന്റെ ചുണ്ടു കളല്ല ചലിക്കുന്നത്, കൈകളാണ്. ആംഗ്യഭാഷ കൊണ്ട്
ഈ വൈദികർ ചേർത്തുപിടിക്കുന്നതു ശബ്ദമില്ലാത്തവരുടെ ഹൃദയങ്ങളെയാണ്.ആംഗ്യഭാഷയിൽ കുർബാന അർപ്പിക്കുകയും കേൾ വി പരിമിതിയുള്ളവരുടെ ആത്മീയവും സാമൂഹികവുമായ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന ഫാ. ജോർജ് (പ്രിയേഷ്) കളരിമുറിയിൽ, ഫാ. ബിജു ലോ റൻസ് മൂലക്കര ഇവരുടെ ജീവിതം.
“എഫാത്ത' - തുറക്കപ്പെടട്ടെ പുതുലോകം
അവർക്കിതു വെറും ആംഗ്യങ്ങളല്ല. നമുക്ക് മാതൃ ഭാഷയെന്ന പോലെയാണു കേൾവിപരിമിതിയുള്ളവർക്ക് ആംഗ്യഭാഷ. തലശ്ശേരി അതിരൂപതയുടെആദം മിനിസ്ട്രി (അക്കംപനിയിങ് ഡിഫറന്റ്ലി ഏബിൾഡ് ആൻഡ് അവേക്കനിങ് മിഷൻ ഡയറക്ടർ ഫാ. ജോർജ് കളരിമുറിയിൽ പറയുന്നു.
“കാസർകോട് ജില്ലയിലെ കണ്ണിവയൽ കളരിമുറിയിൽ സേവ്യർ, മേരിക്കുട്ടി ദമ്പതികളുടെ നാലു മക്കളിൽ മൂത്ത ആളാണു ഞാൻ. അമ്മച്ചിയുടെ സഹോദരനായ കുട്ടിച്ചൻ അങ്കിളിനു (ജോസഫ് തയ്യിൽ) കേൾവിപരിമിതിയുണ്ട്.
അങ്കിളും കേൾവിപരിമിതിയുള്ള ചങ്ങാതിമാരും ആംഗ്യഭാഷയിലൂടെ ഹൃദയം പങ്കിടുന്നതു കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്. മുതിർന്നപ്പോഴാണു ശബ്ദമില്ലാത്ത ലോകത്തു പല വാതിലുകളും അടഞ്ഞുകിടക്കുകയാണെന്നു തിരിച്ചറിഞ്ഞത്. അങ്കിൾ ജീവിതത്തിൽ നേരിട്ട് ബുദ്ധിമുട്ടുകൾ എന്നെ ആഴത്തിൽ ചിന്തിപ്പിച്ചു. സെമിനാരിയിൽ ചേർന്ന ശേഷം ദൈവശാസ്ത്ര പഠനകാലത്താണു ആ തീരുമാനമെടുത്തത്. ശബ്ദമില്ലാത്തവരുടെ ലോകത്തെ അറിയാൻ ആ ഭാഷ പഠിക്കണം. പുരോഹിതനാകുമ്പോൾ ആംഗ്യഭാഷയിൽ കുർബാന നടത്തണമെന്നും കുമ്പസാരിക്കാൻ അവസരമൊരുക്കണമെന്നും മനസ്സിലുറപ്പിച്ചു.
മനസ്സ് തൊട്ട സന്തോഷങ്ങൾ
2003ൽ പുരോഹിതനായ ശേഷം കർത്തവ്യങ്ങളിലും ആത്മീയതയിലും മുഴുകി. ഇതിനിടെ നടപ്പാകാതെ പോയ തീരുമാനം മനസ്സിനെ അലട്ടാൻ തുടങ്ങി. രൂപതയുടെ അന്നത്തെ ബിഷപ്പ് മാർ ജോർജ് വലിയമറ്റത്തിന്റെ പിന്തുണയേ ടെ 2014 ൽ മുംബൈയിലെ എവജെഎൻഐഎച്ച്എച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്ത്യൻ സൈൻ ലാംഗ്വേജ് ഇന്റർപഷൻ ഡിപ്ലോമയ്ക്ക് ചേർന്നു.
この記事は Vanitha の December 23, 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Vanitha の December 23, 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
Mrs Queen ഫ്രം ഇന്ത്യ
മിസ് ഇന്ത്യയാകാൻ മോഹിച്ച പാർവതി രവിന്ദ്രൻ വർഷങ്ങൾ കഴിഞ്ഞു മിസിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്
പ്രസിഡന്റ് ഓട്ടത്തിലാണ്
പകൽ രാഷ്ട്രീയ പ്രവർത്തകനും രാത്രി ഓട്ടോ ഡ്രൈവറുമായ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ദേവസി
ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ
കുറച്ചു ചേരുവകൾ മതി. തയാറാക്കാൻ അൽപം സമയവും
ഓടും ചാടും പൊന്നമ്മ
അറുപതാം വയസ്സിലും ഓടാനുള്ള വിസിൽ കേട്ടാൽ പൊന്നമ്മ കുതിച്ചുപായും. അതിനു പിന്നിലൊരു സ്വപ്നമുണ്ട്
ഇണങ്ങുന്ന ബ്രീഡിനെ എങ്ങനെ തിരഞ്ഞെടുക്കാം
നായ്ക്കുട്ടിയെ വാങ്ങും മുൻപ് അറിയേണ്ട കാര്യങ്ങൾ
മിസ്റ്റർ കേരള ഫ്രം ബംഗാൾ
മിസ്റ്റർ തൃശ്ശൂർ, മിസ്റ്റർ കേരള നേട്ടങ്ങൾ സ്വന്തമാക്കിയ നിർമാണ തൊഴിലാളി സാമ്രാട്ട് ഘോഷ് ബംഗാളിൽ നിന്നു കേരളത്തിലേക്കു വന്നതിനു പിന്നിലൊരു കഥയുണ്ട്
മഹിളാ സമ്മാൻ സേവിങ് സ്കീം
പലിശ കോമ്പൗണ്ട് ചെയ്യുന്ന തരത്തിലുള്ളതാണ് ഈ പദ്ധതി
വാട്സാപ് ഹാക്കും ഇൻസ്റ്റഗ്രാമും
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പ്രിയപ്പെട്ട ഇടം ഇതാണ്
“ഞാൻ' മുതൽ 'ഫാർമ' വരെയുള്ള പത്തു വർഷത്തെ സിനിമാ വിശേഷങ്ങളുമായി പ്രിയ നായിക ശ്രുതി രാമചന്ദ്രൻ
Merrily Merin
സൂക്ഷ്മദർശിനിയിൽ സ്റ്റെഫിയായെത്തിയ മെറിൻ ഫിലിപ് തമിഴിലും താരമാകാൻ ഒരുങ്ങുന്നു