വാർത്തകൾ വായിക്കുന്നത് ഹേമലത
Vanitha|January 20, 2024
നാലു പതിറ്റാണ്ടു കാലത്തെ വാർത്താവതരണത്തിനു ശേഷം ദൂരദർശന്റെ പടിയിറങ്ങുകയാണ് വാർത്താവതാരക ഹേമലത
രാഖി റാസ്
വാർത്തകൾ വായിക്കുന്നത് ഹേമലത

എൺപതുകളിലെ കുട്ടികൾക്കിടയിൽ ഒരു കളിയുണ്ടായിരുന്നു. ആരാണ് ടിവിയിൽ വാർത്ത വായിക്കാനെത്തുക എന്നു ബെറ്റ് വയ്ക്കുക.

പത്രവായനയുടെ കൂടെ ടിവി വാർത്ത കൂടി കേൾക്കുന്ന ശീലം കുട്ടികളിലും മുതിർന്നവരിലും വന്നു തുടങ്ങിയ കാലത്ത് ആദ്യമായി ദൂരദർശൻ മലയാളം ചാനലിലൂടെ കേട്ട ആ പെൺശബ്ദം 2023 ഡിസംബർ 31ന് വാർത്താ വായനയ്ക്കു ശേഷം ഇങ്ങനെ പറഞ്ഞു, “മുപ്പത്തിയൊൻപത് വർഷം പൂർത്തിയാക്കി ദൂരദർശനോടൊപ്പമുള്ള എന്റെ യാത്ര ഈ ബുള്ളറ്റിനോടെ അവസാനിക്കുകയാണ്.

നിമിഷങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിലൂടെ ആ ക്ലിപ്പ് ഗൃഹാതുരതയോടെ മലയാളികൾ പങ്കുവച്ചു. അങ്ങനെ ദൂരദർശൻ കേന്ദ്രത്തിനു പുറത്തും ഹേമലത കണ്ണൻ എന്ന ആദ്യ മലയാളി വനിതാ വാർത്താ അവതാരകക്ക്  ഹൃദ്യമായ യാത്രയയപ്പ് ഒരുങ്ങി.

“വാർത്താ അവതാരകയായി തുടക്കം കുറിച്ചതിനാൽ വാർത്ത വായിച്ചു കൊണ്ടു തന്നെ പടിയിറങ്ങണം എന്നആഗ്രഹമുണ്ടായിരുന്നു. ന്യൂസ് ഡയറക്ടർ അജയ് ജോയ് ആയിരുന്നു സൈൻ ഓഫ് സന്ദേശം കൂടി നൽകൂ എന്നു നിർദേശിച്ചത്.

കണക്ക് പഠിച്ച ആൾക്ക് ഇത്രയും നല്ല ഭാഷ എങ്ങനെ കൈവന്നു ?

അച്ഛൻ ദ്വാരകനാഥ് ഇലക്ട്രിസിറ്റി ബോർഡിലായിരുന്നു. അമ്മ ശാന്ത വീട്ടമ്മ. അച്ഛന്റെ നാടു കോട്ടയവും അമ്മയുടേതു ചെങ്ങന്നൂരുമാണ്. അച്ഛന്റെ ജോലി സംബന്ധമായി കേരളം മുഴുവൻ സഞ്ചരിച്ചാണു ഞങ്ങൾ നാലു മക്കൾ വളർന്നത്. ചീഫ് എൻജിനീയറായ ശേഷമാണ് തിരുവനന്തപുരത്തു സ്ഥിരതാമസമാകുന്നത്. അന്നു തിരുവനന്തപുരത്ത് മാത്രമേ ചീഫ് എൻജിനീയറുടെ ഓഫിസുണ്ടായിരുന്നുള്ളു.

ചേച്ചി ശോഭാ വാര്യർ റീഡിഫിന്റെ എഡിറ്റോറിയൽ ഡയറക്ടറാണ്. മലയാളത്തിലും ഇംഗ്ലിഷിലും പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചി ട്ടുണ്ട്. ചേട്ടൻ ശൈലേന്ദ്രനാഥ് എൻജിനീയർ. അനുജൻ ഹരീന്ദ്രനാഥ് ബോളിവുഡിലെ പ്ര മുഖ സൗണ്ട് ഡിസൈനറാണ്. ദ്വാരക് വാര്യർ എന്നാണ് അറിയപ്പെടുന്നത്. ഹരീന്ദ്രനാഥ് എന്ന പേര് ദ്വാരക് വാര്യർ എന്നാക്കിയത് സംവിധായകൻ റാം ഗോപാൽ വർമയാണ്.

ഞങ്ങൾ കുട്ടികളിൽ വായനശീലവും വാർത്താ താൽപര്യവും വളർത്താൻ അച്ഛൻ പത്രത്തിലെ ഇഷ്ടപേജ് വായിക്കാൻ പ്രേരിപ്പിക്കുമായിരുന്നു. അച്ഛൻ രാഷ്ട്രീയ നേതാക്കളെക്കുറിച്ചെല്ലാം ഞങ്ങൾക്കു പറഞ്ഞു തരുമായിരുന്നു. അങ്ങനെ രാഷ്ട്രീയ വാർത്തകളും താല്പര്യമായി.

この記事は Vanitha の January 20, 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Vanitha の January 20, 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

VANITHAのその他の記事すべて表示
മാറ്റ് കൂട്ടും മാറ്റുകൾ
Vanitha

മാറ്റ് കൂട്ടും മാറ്റുകൾ

ചെറിയ മുറികളിലും കുട്ടികളുടെ കിടപ്പുമുറികളിലും പാറ്റേൺഡ് കാർപെറ്റാകും നല്ലത്

time-read
1 min  |
February 15, 2025
ചർമത്തോടു പറയാം ഗ്ലോ അപ്
Vanitha

ചർമത്തോടു പറയാം ഗ്ലോ അപ്

ക്ലിൻ അപ് ഇടയ്ക്കിടെ വിട്ടിൽ ചെയ്യാം. പിന്നെ, ഒരു പൊട്ടുപോലുമില്ലാതെ ചർമം തിളങ്ങിക്കൊണ്ടേയിരിക്കും

time-read
3 分  |
February 15, 2025
ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ
Vanitha

ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ

ക്രെഡിറ്റ് കാർഡുകളുടെ എണ്ണവും ശ്രദ്ധിക്കേണ്ട കാര്യമാണ്

time-read
1 min  |
February 15, 2025
കനിയിൻ കനി നവനി
Vanitha

കനിയിൻ കനി നവനി

റൈഫിൾ ക്ലബ്ബ് എന്ന സിനിമയിലെ ഗന്ധർവഗാനം എന്ന പാട്ടിലെ നൃത്തരംഗത്തിലൂടെ ആസ്വാദകരുടെ മനം കവർന്ന മിടുക്കി

time-read
2 分  |
February 15, 2025
എന്നും ചിരിയോടീ പെണ്ണാൾ
Vanitha

എന്നും ചിരിയോടീ പെണ്ണാൾ

കാൻസർ രോഗത്തിനു ചികിത്സ ചെയ്യുന്നതിനിടെ ഷൈല തോമസ് ആശുപത്രിക്കിടക്കയിലിരുന്ന് പെണ്ണാൾ സീരീസിലെ അവസാന പാട്ടിന്റെ എഡിറ്റിങ് നടത്തിയ അദ്ഭുത കഥ

time-read
3 分  |
February 15, 2025
ഒപ്പമെത്തി വീണ്ടും ഭാഗ്യം
Vanitha

ഒപ്പമെത്തി വീണ്ടും ഭാഗ്യം

മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സ് കവർന്ന അശ്വതി വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സീരിയൽ രംഗത്തേക്കു മടങ്ങിയെത്തുമ്പോൾ

time-read
3 分  |
February 15, 2025
പാസ്പോർട്ട് അറിയേണ്ടത്
Vanitha

പാസ്പോർട്ട് അറിയേണ്ടത്

പാസ്പോർട്ട് നിയമഭേദഗതിക്കു ശേഷം വന്ന മാറ്റങ്ങൾ എന്തെല്ലാം? സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടി

time-read
3 分  |
February 15, 2025
വൃക്കരോഗങ്ങൾ സ്ത്രീകളിൽ
Vanitha

വൃക്കരോഗങ്ങൾ സ്ത്രീകളിൽ

വൃക്കരോഗങ്ങൾക്കുള്ള സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതൽ. പ്രായം കൂടുന്നതിനൊപ്പം രോഗസാധ്യതയും കൂടും. ഇതെല്ലാം സത്യമാണോ? വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാം

time-read
2 分  |
February 15, 2025
വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്.
Vanitha

വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്.

അസ്തമയ സൂര്യൻ മേഘങ്ങളെ മനോഹരമാക്കുന്നതുപോലെ വാർധക്യത്തെ മനോഹരമാക്കാൻ ഒരു വയോജന കൂട്ടായ്മ; ടോക്കിങ് പാർലർ

time-read
2 分  |
February 15, 2025
സമുദ്ര നായിക
Vanitha

സമുദ്ര നായിക

ഹാർവഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് അപ്ലൈഡ് മാത്തമാറ്റിക്സിൽ ഡോക്ടറേറ്റ് നേടിയ ആദ്യ മലയാളി, ലോകത്തിലെ പ്രഥമ വനിതാ നാഷനൽ ഹൈഡ്രോഗ്രഫർ, സമുദ്ര ഭൗതിക ശാസ്ത്രത്തിലെ ലോകപ്രസിദ്ധ ഗവേഷക ഡോ. സാവിത്രി നാരായണന്റെ വിസ്മയകരമായ ജീവിതകഥ

time-read
4 分  |
February 15, 2025