പ്രണയമെത്തുന്ന നേരത്തു
Vanitha|February 03, 2024
ഇവിടെയിതാ, പ്രിയപ്പെട്ട പ്രണയാനുഭവങ്ങൾ പങ്കുവയ്ക്കുന്നു മലയാളത്തിന്റെ നാലു പ്രതിഭകൾ
തയാറാക്കിയത്. വി.ജി. നകുൽ വര: ജയൻ
പ്രണയമെത്തുന്ന നേരത്തു

ഹൃദയത്തിൽ ഒരു പൂവ് വിരിയും പോലെയാണത്, അത്രമേൽ നേർത്ത, മനോഹരമായ അനുഭവം - പ്രണയം! ‘ഭൂമിക്കടിയിൽ വേരുകൾ കൊണ്ടു കെട്ടിപ്പിടിക്കുന്നു, ഇലകൾ തമ്മിൽ തൊടുമെന്നു പേടിച്ചു നാം അകറ്റിനട്ട മരങ്ങൾ' എന്നു വീരാൻകുട്ടി കവിതയിലെഴുതിയതു പോലെ, അകറ്റിയാലും അകലാതെ, അടുപ്പത്തിന്റെ പുതിയ വഴികൾ തേടുമത്.

മഴയായും മഞ്ഞായും കാറ്റായും പ്രകൃതി നമുക്കു പകരുന്നതും അതു തന്നെ ഹൃദയമർപ്പിക്കുന്ന എന്തിലും വിരിയുന്ന മോഹനരാഗം. രുചിയും കാഴ്ചയും കഥയും ഗാനവുമായി അതു മനസ്സുകളിലേക്കു പടരുന്നു. ഇവിടെയിതാ, തങ്ങൾക്കു പ്രിയപ്പെട്ട പ്രണയാനുഭവങ്ങൾ പങ്കുവയ്ക്കുന്നു മലയാളത്തിന്റെ നാലു പ്രതിഭകൾ. പ്രണയരംഗവുമായി സംവിധായകൻ ലാൽ ജോസ്, പ്രണയരുചിയുമായി നടി ആനി, പ്രണയകഥയുമായി കഥാകൃത്ത് കെ.രേഖ, പ്രണയ ഗാനവുമായി കവി അൻവർ അലി വരൂ, നമുക്കു വാക്കിന്റെ മലഞ്ചെരുവുകളിൽ പ്രണയം പൂത്ത നിമിഷങ്ങളിലേക്കു പോകാം...

ഇന്നലെയിൽ നിന്നൊരാൾ

ലാൽ ജോസ് (സംവിധായകൻ)

കാണാതായ ഭാര്യ ഗൗരിയെ തേടിയാണ് ഡോ.നരേന്ദ്രൻ തമ്പുരാൻ കുന്നിലെത്തുന്നത്. എന്നാൽ, അപകടത്തെത്തുടർന്ന് ഓർമ നഷ്ടമായ അവൾ അയാളെ തിരിച്ചറിയുന്നില്ല. മാത്രമല്ല, ശരത് മേനോൻ എന്ന ചെറുപ്പക്കാരനുമായി പ്രണയത്തിലുമാണ്. ആ സത്യം തിരിച്ചറിഞ്ഞ്, നീറുന്ന മനസ്സോടെ കുന്നിറങ്ങിപ്പോകുന്ന നരേന്ദ്രൻ.

“ഇന്നലെ' സിനിമയുടെ ക്ലൈമാക്സ് രംഗം സംവിധായകൻ ലാൽ ജോസിന്റെ ഹൃദയത്തിലൊരു നോവായി ഇപ്പോഴുമുണ്ട്, ആദ്യം കണ്ട നിമിഷം മുതൽ...

"പ്രണയത്തിന്റെ ഏറ്റവും തീവ്രമായ തലം വിട്ടുകൊടുക്കലാണെന്നും വിരഹത്തിലാണതിന്റെ നിറവെന്നും മലയാളികൾ കണ്ടറിഞ്ഞ നിമിഷം. അതായിരുന്നു ഇന്നലെ'യുടെ ക്ലൈമാക്സ് എന്റെ ഏറ്റവും പ്രിയപ്പെട്ട പ്രണയരംഗവും അതാണ്. ഗൗരി തന്നെ തിരിച്ചറിയുന്നില്ലെന്നു മനസ്സിലാക്കി, അവളെ ശരത്തിനു വിട്ടു കൊടുത്ത്, നരേന്ദ്രൻ കാറിൽക്കയറിപ്പോകുന്ന നിമിഷം. ആ തീവ്രത മറ്റൊരു സിനിമയിലും അനുഭവിക്കുവാനായിട്ടില്ല' ലാൽ ജോസ് പറയുന്നു.

"ഒരു പി. പത്മരാജൻ മാജിക് - അതാണ് ഇന്നലെ തമിഴ് എഴുത്തുകാരി വാസന്തിയുടെ പിറവി' എന്ന കഥയിൽ നിന്നാണു പത്മരാജൻ "ഇന്നലെ ഒരുക്കിയത്. ഡോ. നരേന്ദ്രനായി സുരേഷ് ഗോപിയും ഗൗരിയും മായയുമായി ശോഭനയും ശരത് മേനോനായി ജയറാമും നിറഞ്ഞാടിയ മനോഹരമായൊരു ത്രികോണ പ്രണയകഥ. വറ്റാത്ത അനുരാഗത്തിന്റെ വിവിധ തലങ്ങളിലെ മൂന്നു മനുഷ്യർ.

この記事は Vanitha の February 03, 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Vanitha の February 03, 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

VANITHAのその他の記事すべて表示
കാലമെത്ര കൊഴിഞ്ഞാലും...
Vanitha

കാലമെത്ര കൊഴിഞ്ഞാലും...

കൊച്ചിൻ ഹനീഫയുടെ ഓർമകൾ പങ്കുവയ്ക്കുന്നു ഭാര്യ ഫാസിലയും മക്കൾ സഫയും മർവയും

time-read
4 分  |
November 09, 2024
വെയിൽ തന്നോളൂ സൂര്യാ...
Vanitha

വെയിൽ തന്നോളൂ സൂര്യാ...

വെയിലിനെ പ്രതിരോധിക്കാൻ ഏതെങ്കിലും സൺസ്ക്രീൻ മതിയോ? സൺസ്ക്രീനിനെ കുറിച്ച് അറിയേണ്ടതും ചെയ്യേണ്ടതും

time-read
2 分  |
November 09, 2024
തനിനാടൻ രുചിയിൽ സാലഡ്
Vanitha

തനിനാടൻ രുചിയിൽ സാലഡ്

വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഹെൽതി സാലഡ് ഇതാ...

time-read
1 min  |
November 09, 2024
ഗെയിം പോലെ ജീവിതം
Vanitha

ഗെയിം പോലെ ജീവിതം

പ്യൂപ്പയ്ക്കുള്ളിലിരിക്കുന്നതു പോലെയായിരുന്നു കാൻസർ പിടിപെട്ട ആ മൂന്നു വർഷങ്ങൾ

time-read
3 分  |
November 09, 2024
സ്വാദും ഗുണവുമുള്ള രംഭ ഇല
Vanitha

സ്വാദും ഗുണവുമുള്ള രംഭ ഇല

സുഗന്ധമുള്ള രംഭ ഇലച്ചെടിയുടെ നടീൽ, പരിപാലനം ഇവ അറിയാം

time-read
1 min  |
November 09, 2024
ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ
Vanitha

ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ

ന്യൂസ് പേപ്പർ ബോയ് എന്ന മലയാള സിനിമയിലെ നടൻ വി.ബാലരാമൻ എൺപത്തിനാലിലും ഉഷാറാണ്

time-read
3 分  |
November 09, 2024
വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ
Vanitha

വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ

ബാങ്ക് സേവനങ്ങൾക്കായി ശാഖകൾ സന്ദർശിക്കേണ്ട ആവശ്യമില്ലേ ?

time-read
1 min  |
November 09, 2024
കണ്ടാൽ ഞാനൊരു വില്ലനോ?
Vanitha

കണ്ടാൽ ഞാനൊരു വില്ലനോ?

'പണി'യിലെ വില്ലനായെത്തി മലയാളികളുടെ കയ്യടി നേടിയ വി.പി. ജുനൈസ്

time-read
1 min  |
November 09, 2024
തോൽവികൾ പഠിപ്പിച്ചത്
Vanitha

തോൽവികൾ പഠിപ്പിച്ചത്

ആദ്യ രണ്ടു സംരംഭങ്ങളും പരാജയം. പക്ഷേ, മൂന്നാമങ്കത്തിൽ സൂപ്പർഹിറ്റായി മാറിയ അനൂജ ബഷീറിന്റെ സ്റ്റാർട്ടപ് വിജയകഥ

time-read
2 分  |
November 09, 2024
റേഷൻ കാർഡ്: എല്ലാം വീട്ടിലിരുന്നു ചെയ്യാം
Vanitha

റേഷൻ കാർഡ്: എല്ലാം വീട്ടിലിരുന്നു ചെയ്യാം

റേഷൻ കാർഡിൽ പേരു ചേർക്കുന്നതും പേര് തിരുത്തുന്നതും ഉൾപ്പടെ എല്ലാ കാര്യങ്ങളും വീട്ടിലിരുന്നു ചെയ്യാം

time-read
1 min  |
November 09, 2024