ഒരേ ഒരു ചാമ്പ്യൻ

ദേശീയ ഷൂട്ടിങ് ചാംപ്യൻഷിപ് ഡൽഹിയിൽ നടക്കുന്നു. 50 മീറ്റർ റൈഫിൾ വിഭാഗത്തിൽ പങ്കെടുക്കാനെത്തിയിരിക്കുന്നത് ഒളിംപിക് താരം ചെയ്ൻ സിങ് മുതൽ ഷാർപ് ഷൂട്ടർമാരായ സേനാ ഉദ്യോഗസ്ഥർ വരെ. ഏതു ഷൂട്ടറും ഒന്നു കിടുങ്ങിപ്പോകുന്ന മത്സരാർഥികളുടെ ഇടയിലേക്കാണു സിദ്ധാർഥ ബാബു എന്ന ചെറുപ്പക്കാരൻ പുഞ്ചിരിയോടെ കടന്നു ചെന്നത്.
അവൻ ലക്ഷ്യ സ്ഥാനത്തേക്കു നിറയൊഴിച്ചു. 10.9 എന്ന അതിസുന്ദരമായ കൃത്യതയെ തിര ചുംബിക്കുന്നതു കണ്ട് ആരവവും കയ്യടിയും ഉയർന്നു. കേരളത്തിന്റെ ഷാർപ് ഷൂട്ടറും കേരളത്തിന്റെയും ദക്ഷിണേന്ത്യയുടെയും അഭിമാനവുമായ സിദ്ധാർഥ് ബാബു ദേശീയ തലത്തിലും താരത്തിളക്കമായി.
സിവിലിയൻ - ഓപ്പൺ വിഭാഗങ്ങളിൽ സ്വർണവും വെള്ളിയും നേടിയ സിദ്ധാർഥയുടെ മെഡലുകളുടെ തങ്കത്തിളക്കം തീയാകുന്നത് അദ്ദേഹം ശാരീരിക വെല്ലുവികളെ മറികടന്നാണ് ഈ നേട്ടം കരസ്ഥമാക്കിയത് എന്നറിയുമ്പോഴാണ്. ശാരീരിക വെല്ലുവിളികളുള്ളവരുടെ ഒളിംപിക്സ് ആയ പാരാലിംപിക്സിൽ ഒതുങ്ങാതെ ജനറൽ കാറ്റഗറിയിലെ സിദ്ധാർഥ മാറ്റുരയ്ക്കുന്നതു കാണാൻ വേണ്ടി മാത്രം ഇന്ത്യയുടെ മികച്ച ഷൂട്ടിങ് താരങ്ങൾ ഡൽഹിയിൽ കൂടിയിരുന്നു.
“ഇന്ത്യയിലേറ്റവും മികച്ച പ്രോൺ ഷൂട്ടർ ആകുകയായിരുന്നു എന്റെ ലക്ഷ്യം. ശാരീരിക വെല്ലുവിളികളുള്ളവർ സമൂഹത്തിലേക്കു സ്വാഭാവികമായി ചേർക്കപ്പെടണം എന്നതാണെന്റെ ലക്ഷ്യം. ചിരിയോടെ സിദ്ധാർഥ് പറയുന്നു.
ആ പുലരി ഇല്ലായിരുന്നെങ്കിൽ
അന്ന് സിദ്ധാർഥയ്ക്ക് ഇരുപത്തിരണ്ടു വയസ്സ്. പാരാമെഡിക്കൽ പഠനത്തിനൊപ്പം കരാട്ടെയിലും കിക്ക് ബോക്സിങ്ങിലും മുൻനിരയിലേക്കു കുതിച്ചുകൊണ്ടിരിക്കുന്ന ജീവിതം.
ഇഷ്ടമേഖല എൻജിനീയറിങ്ങാണ് എന്ന തിരിച്ചറിവിൽ പുതിയ പഠനം തുടങ്ങാനുള്ള തയാറെടുപ്പിലായിരുന്നു. ഉശിരൻ പ്രാക്റ്റീസും, തിരുവനന്തപുരം ജവഹർ ബാലഭവനിലെ കരാട്ടെ മാസ്റ്റർ ജോലിയും റീജനൽ കാൻസർ സെന്ററിലെ റേഡിയേഷൻ ഫിസിസിസ്റ്റിന്റെ കൂടെയുള്ള ജോലിയും നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു.
അതിരാവിലെ കരാട്ടേ ക്ലാസിലേക്കു പതിവു പോലെ പുറപ്പെട്ടതായിരുന്നു. വൺവേയിലൂടെ അതിവേഗത്തിൽ കടന്നു വന്ന കാർ സിദ്ധാർഥയെ തട്ടി വീഴ്ത്തി.
この記事は Vanitha の February 03, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Vanitha の February 03, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン

മിന്നലഴകേ...മിന്നുമഴകേ....
അഴകിന്റെയും അറിവിന്റെയും മാറ്റുരച്ച കല്യാൺ സിൽക്സ് വനിത മിസ് കേരളയുടെ വേദിയിലേക്ക്... മിസ് കേരളയുടെ വേദിയിലേക്ക്...അഴകിന്റെയും അറിവിന്റെയും മാറ്റുരച്ച കല്യാൺ സിൽക്സ് വനിത മിസ് കേരളയുടെ വേദിയിലേക്ക്...

സന്തോഷസാന്ദ്രം ഈ വിജയം
സാമ്പത്തിക സ്വാതന്ത്ര്യവും വിദ്യാഭ്യാസവുമാണ് ഒരു സ്ത്രീക്ക് അത്യാവശ്യമെന്ന് അമ്മ പഠിപ്പിച്ച

ആ മുഖചിത്രം യാഥാർഥ്യമാകുന്നു
മത്സരിച്ച പേജന്റുകളിൽ നിന്നു ലഭിച്ച അനുഭവങ്ങൾ മുതൽക്കൂട്ടാക്കി ആരംഭിച്ച സംരംഭമാണ് സെറ്റ് ദ സ്റ്റേജ്

വൈഷ്ണവിയുടെ 'പൊൻമാൻ
പൊൻമാനിലൂടെ മലയാളത്തിനു കിട്ടിയ വൈഷ്ണവി കല്യാണി

തളരാതെ ചാലിച്ച നിറക്കൂട്ട്
പള്ളിയിലെ നോമ്പുതുറ വിഭവങ്ങളിൽ അഭയം പ്രാപിച്ച ദിനങ്ങളിൽ നിന്നു സംരംഭകയായി സാറ വളർന്ന കഥ

പാട്ടിന് ഒരു പൊൻതൂവൽ
അമ്മ എന്നു വിളിക്കാനോ സംസാരിക്കാനോ പോലും കഴിയാത്ത അനന്യ ശ്രുതിമധുരമായി പാടുന്നതു കേട്ടാൽ ആർക്കും അത്ഭുതം തോന്നും

ഇശലിന്റെ രാജകുമാരി
മാപ്പിളപ്പാട്ടിലെ 'ഇശലിന്റെ രാജകുമാരി' എന്നറിയപ്പെടുന്ന പിന്നണി ഗായിക രഹ്നയുടെ പാട്ടു കിസകൾ

പ്രധാനപ്പെട്ട മെയിൽ കളറിലാക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

സേമിയ കൊണ്ട് ഇനി ദോശയും
കാലറി കുറഞ്ഞ പോഷകസമൃദ്ധമായ ഈ വിഭവമാകട്ടെ നാളത്തെ പ്രാതൽ

പ്രായം മറന്ന് നൃത്തമാടൂ...
മധ്യവയസ്സിനു ശേഷം ഇനിയെന്തു ജീവിതം എന്നു കരുതുന്നുണ്ടോ? എങ്കിൽ അതിനുശേഷം ജീവിതം റിസ്റ്റാർട്ട് ചെയ്ത, സന്തോഷങ്ങളെ വാരിപ്പുണരുന്നവരെ ഇവിടെ കാണാം