നടന്ന വഴികളെക്കുറിച്ചു കേട്ടിരിക്കുമ്പോൾ തോന്നി, ഇതിനെ ജീവിതമെന്നാണോ സിനിമയെന്നാണോ വിളിക്കേണ്ടത്. അത്രയേറെ നാടകീയത. ഇടയ്ക്കുള്ള മൗനത്തിൽ പോലും വാക്കുകളുടെ കടലിരമ്പം. ഓരോ ഓർമത്തിരയിലും പ്രതീക്ഷയും നൊമ്പരവും ഉയർത്തെഴുന്നേൽപ്പും...
എന്തു രസമുള്ള പേരാണു കൈനിക്കര മാധവൻപിള്ള മകൾക്കു നൽകിയത്, മോഹമല്ലിക. കൈനിക്കരയെന്ന പേരുകേട്ട കുടുംബത്തിലെ മോഹമല്ലിക കൊതിച്ചതു വസന്തം പോലൊരു ജീവിതമായി രുന്നെങ്കിലും ആദ്യമെത്തിയതു നരച്ചു പോയ മദിരാശിക്കാലത്തേക്ക് തെറ്റായ തീരുമാനത്തിൽ നീറിയ അഞ്ചുവർഷം. ഒടുവിൽ ഒറ്റപ്പെടലിൽ നിന്നു രക്ഷിക്കാൻ ഒരു നായകനെത്തുന്നു. വിവാഹം കഴിയുന്നു.
പക്ഷേ,വിരൽത്തുമ്പിൽ നിന്നു വേർപെട്ടു പോകുന്ന പോലെ നായകന്റെ മരണം. പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളെ മാറോടു ചേർത്തു പിടിച്ചു നിന്ന ദിനങ്ങൾ. അതിലൊന്നും തളരാതെ ജീവിതത്തോടു യുദ്ധം ചെയ്തു. ഒടുവിൽ അച്ഛനുമമ്മയും ജീവിച്ച സിനിമാലോകത്തേക്കു മക്കൾ എത്തുന്നു.അവർ സിനിമയിൽ മായ്ക്കാനാകാത്ത കയ്യൊപ്പുകളിടുന്നു. അതൊക്കെ കണ്ടു വിജയനായികയായി തലയുയർത്തി, ചിരിയോടെ നിൽക്കുകയാണ് ഇന്നു മല്ലിക.
ഇതു മല്ലികാ വസന്തമാണ്, മല്ലികാ സുകുമാരൻ എന്ന നായികയുടെ കഥ. ഒരു സീൻ പോലും എഴുതപ്പെട്ടില്ലെങ്കിലും ഈ ജീവിതത്തിലെ ഓരോ രംഗവും മലയാളിക്കു കാണാപാഠമാണ്. സിനിമയിൽ ജീവിച്ച അൻപതു വർഷം. ഒരുപാടു മുഖങ്ങൾ, ഓർമകൾ. അതിൽ നിന്നു മായാതെ നിൽക്കുന്ന അഞ്ചു മുഹൂർത്തങ്ങൾ പങ്കുവയ്ക്കുകയാണു മല്ലികാ സുകുമാരൻ,
കരുതൽ, പ്രണയം, ജീവിതം
ജീവിതത്തിലെ ഏറ്റവും വിലപ്പെട്ടതായി മനസ്സിൽ നിറയുന്ന രംഗം സുകുവേട്ടൻ എന്റെ ജീവിതത്തിലേക്കു കടന്നുവന്ന മുഹൂർത്തമാണ്. ഇവിടം വരെയെത്താനും നിങ്ങളുടെയെല്ലാം ചേച്ചീ...' എന്ന സ്നേഹത്തോടെയുള്ള വിളി കേൾക്കാനും ഒക്കെ കാരണമായത് ആ വരവാണ്.
നിഴലേ നീ സാക്ഷി എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണു വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന കാര്യം സുകുവേട്ടൻ എന്നോടു പറയുന്നത്. ഒന്നിച്ചഭിനയിച്ച ചില സിനിമകളുടെ സെറ്റിൽ വച്ചു ചോദിച്ചിട്ടുണ്ട്, എന്തിനാണ് ഒറ്റയ്ക്ക് മദ്രാസിൽ കഴിയുന്നത്. തിരിച്ചു വീട്ടിലേക്കു പൊടേ? അച്ഛനും അമ്മയും കാത്തിരിക്കുന്നുണ്ടാകും. എന്തു സഹായവും ഞാൻ നൽകാം എന്നൊക്കെ.
この記事は Vanitha の February 17, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Vanitha の February 17, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
കാലമെത്ര കൊഴിഞ്ഞാലും...
കൊച്ചിൻ ഹനീഫയുടെ ഓർമകൾ പങ്കുവയ്ക്കുന്നു ഭാര്യ ഫാസിലയും മക്കൾ സഫയും മർവയും
വെയിൽ തന്നോളൂ സൂര്യാ...
വെയിലിനെ പ്രതിരോധിക്കാൻ ഏതെങ്കിലും സൺസ്ക്രീൻ മതിയോ? സൺസ്ക്രീനിനെ കുറിച്ച് അറിയേണ്ടതും ചെയ്യേണ്ടതും
തനിനാടൻ രുചിയിൽ സാലഡ്
വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഹെൽതി സാലഡ് ഇതാ...
ഗെയിം പോലെ ജീവിതം
പ്യൂപ്പയ്ക്കുള്ളിലിരിക്കുന്നതു പോലെയായിരുന്നു കാൻസർ പിടിപെട്ട ആ മൂന്നു വർഷങ്ങൾ
സ്വാദും ഗുണവുമുള്ള രംഭ ഇല
സുഗന്ധമുള്ള രംഭ ഇലച്ചെടിയുടെ നടീൽ, പരിപാലനം ഇവ അറിയാം
ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ
ന്യൂസ് പേപ്പർ ബോയ് എന്ന മലയാള സിനിമയിലെ നടൻ വി.ബാലരാമൻ എൺപത്തിനാലിലും ഉഷാറാണ്
വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ
ബാങ്ക് സേവനങ്ങൾക്കായി ശാഖകൾ സന്ദർശിക്കേണ്ട ആവശ്യമില്ലേ ?
കണ്ടാൽ ഞാനൊരു വില്ലനോ?
'പണി'യിലെ വില്ലനായെത്തി മലയാളികളുടെ കയ്യടി നേടിയ വി.പി. ജുനൈസ്
തോൽവികൾ പഠിപ്പിച്ചത്
ആദ്യ രണ്ടു സംരംഭങ്ങളും പരാജയം. പക്ഷേ, മൂന്നാമങ്കത്തിൽ സൂപ്പർഹിറ്റായി മാറിയ അനൂജ ബഷീറിന്റെ സ്റ്റാർട്ടപ് വിജയകഥ
റേഷൻ കാർഡ്: എല്ലാം വീട്ടിലിരുന്നു ചെയ്യാം
റേഷൻ കാർഡിൽ പേരു ചേർക്കുന്നതും പേര് തിരുത്തുന്നതും ഉൾപ്പടെ എല്ലാ കാര്യങ്ങളും വീട്ടിലിരുന്നു ചെയ്യാം