ഇനി വരുന്നത് കാൻസർ ഇല്ലാത്ത കാലം
Vanitha|February 17, 2024
വേദനയും കാൻസറും ഇല്ലാത്ത ഒരു ലോകം അധികം അകലെയല്ല. കാൻസർ ചികിത്സാരംഗത്തെ പുതിയ മുന്നേറ്റങ്ങൾ എന്തൊക്കെയാണ്?
ഡോ.ജെയിം അബ്രാഹം ചെയർമാൻ & പ്രഫസർ ഓഫ് മെഡിസിൻ, ഹെമറ്റോളജി & മെഡിക്കൽ ഓങ്കോളജി വിഭാഗം, ക്ലീൻഡ് ക്ലിനിക്, യുഎസ്എ
ഇനി വരുന്നത് കാൻസർ ഇല്ലാത്ത കാലം

ക്രിസ്മസും പുതുവത്സരവും ആഘോഷിക്കാൻ വന്നവരെല്ലാം നാടുകളിലേക്കു മടങ്ങി. അവധിക്കാലം ഉത്സാഹഭരിതമാക്കിയ ശേഷം പ്രിയപ്പെട്ടവർ പോയതിനേക്കാൾ പ്രയാസം നെഞ്ചിൽ തോന്നിയതു കൊണ്ടാണു നീന മാറിടമൊന്നു പരിശോധിച്ചത്. ചെറിയൊരു മുഴ കണ്ടതോടെ അവൾക്ക് ആധിയായി. ദിവസങ്ങൾ കഴിയുന്തോറും ആധിയോടൊപ്പം മുഴയും വലുതായി. ആർത്തവചക്രത്തിലെ മാറ്റമാകാം കാരണമെന്നാണ് ആദ്യം കരുതിയത്. മാറിടത്തിലെ ചർമത്തിന്റെ ചുവപ്പു ശ്രദ്ധയിൽപെട്ടതോടെ പരിഭ്രമം കലശലായി.

37 വയസ്സു കഴിഞ്ഞതേയുള്ളൂ നീനയ്ക്ക് കൊച്ചി ആ സ്ഥാനമായുള്ള ഇന്റർനാഷനൽ സ്റ്റാർട്ടപ്പിൽ പ്രമോഷൻ കിട്ടി ജീവിതം ലക്ഷ്യബോധമുള്ളതാകാൻ തുടങ്ങിയ സമയം. മൂത്ത മകൾ നാലാം ക്ലാസ്സിലാണ്. ഇളയവൾ കിന്റർഗാർട്ടനിൽ പോകാനുള്ള ഒരുക്കത്തിലും വിവാഹ മോചിതയും കുടുംബത്തിന്റെ ഉത്തരവാദിത്തം ചുമലിലേറ്റുന്നവളുമായ നീനയ്ക്ക് അസുഖം വരുന്നതു സങ്കൽപിക്കാനേ കഴിയുമായിരുന്നില്ല. വലിയ പ്രശ്നമൊന്നും ആവില്ല' എന്നവൾ സ്വയം സമാധാനിച്ചു. അമ്മയോടു പോലും ഇക്കാര്യം പറഞ്ഞില്ല. എന്തിനു വെറുതെ അമ്മയെക്കൂടി വിഷമിപ്പിക്കണം.

രണ്ടു മാസം കഴിഞ്ഞു നീന ഡോക്ടറെ കാണാനെത്തിയപ്പോഴേക്കും സ്തനത്തിലെ മുഴ ഏകദേശം 6-8 സെന്റിമീറ്ററായി വളർന്നിരുന്നു. അവളുടെ കയ്യിൽ ലിംഫ് നോഡുൾ സ്പഷ്ടമായി. മാറിടത്തിലെ ചർമം മുഴുവൻ ചുവന്നു വീർത്തു.

നീനയ്ക്ക് അഗ്രസീവ് സ്റ്റേജ് മൂന്ന് സ്തനാർബുദമാണെന്നു കണ്ടെത്തി, കീമോതെറപി ആരംഭിച്ചു. അവളുടെ അച്ഛന്റെ ബന്ധത്തിലുള്ള രണ്ട് അമ്മായിമാർ അണ്ഡാശയ കാൻസർ വന്നു മരിച്ചു പോയിട്ടുണ്ട്. അച്ഛന് അറുപതാം വയസ്സിൽ പ്രോസ്റ്റേറ്റ് കാൻസർ കണ്ടെത്തുകയും ചെയ്തിരുന്നു. സ്തനാർബുദത്തിന്റെ തരവും ശക്തമായ കുടുംബചരിത്രവും തിരിച്ചറിഞ്ഞതോടെ നീനയെ സ്തന - അണ്ഡാശയ അർബുദത്തിന് ഉയർന്ന അപകടസാധ്യത ഉണ്ടാക്കുന്ന ജീനുകൾ വിലയിരുത്താനുള്ള ടെസ്റ്റുകൾക്കു വിധേയയാക്കി. BRCA 1 ജീനിന്റെ ടെസ്റ്റ് റിസൽറ്റും പോസിറ്റീവായി.

പ്രായമായവരിൽ മാത്രമല്ല, നീനയെപ്പോലുള്ള ചെറുപ്പക്കാരിലും കാൻസർ പെരുകുകയാണ്. ഇന്ത്യയിൽ അടുത്ത വർഷത്തോടെ കാൻസർ രോഗികളുടെ എണ്ണം 16 ലക്ഷമാകുമെന്നാണു കണക്ക്. കേരളത്തിൽ ഓരോ വർഷവും 35000 ഓളം പേർക്ക് അർബുദ ബാധയുണ്ടാകുന്നു.

この記事は Vanitha の February 17, 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Vanitha の February 17, 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

VANITHAのその他の記事すべて表示
Mrs Queen ഫ്രം ഇന്ത്യ
Vanitha

Mrs Queen ഫ്രം ഇന്ത്യ

മിസ് ഇന്ത്യയാകാൻ മോഹിച്ച പാർവതി രവിന്ദ്രൻ വർഷങ്ങൾ കഴിഞ്ഞു മിസിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്

time-read
2 分  |
December 07, 2024
പ്രസിഡന്റ് ഓട്ടത്തിലാണ്
Vanitha

പ്രസിഡന്റ് ഓട്ടത്തിലാണ്

പകൽ രാഷ്ട്രീയ പ്രവർത്തകനും രാത്രി ഓട്ടോ ഡ്രൈവറുമായ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ദേവസി

time-read
2 分  |
December 07, 2024
ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ
Vanitha

ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ

കുറച്ചു ചേരുവകൾ മതി. തയാറാക്കാൻ അൽപം സമയവും

time-read
1 min  |
December 07, 2024
ഓടും ചാടും പൊന്നമ്മ
Vanitha

ഓടും ചാടും പൊന്നമ്മ

അറുപതാം വയസ്സിലും ഓടാനുള്ള വിസിൽ കേട്ടാൽ പൊന്നമ്മ കുതിച്ചുപായും. അതിനു പിന്നിലൊരു സ്വപ്നമുണ്ട്

time-read
3 分  |
December 07, 2024
ഇണങ്ങുന്ന ബ്രീഡിനെ എങ്ങനെ തിരഞ്ഞെടുക്കാം
Vanitha

ഇണങ്ങുന്ന ബ്രീഡിനെ എങ്ങനെ തിരഞ്ഞെടുക്കാം

നായ്ക്കുട്ടിയെ വാങ്ങും മുൻപ് അറിയേണ്ട കാര്യങ്ങൾ

time-read
1 min  |
December 07, 2024
മിസ്റ്റർ കേരള ഫ്രം ബംഗാൾ
Vanitha

മിസ്റ്റർ കേരള ഫ്രം ബംഗാൾ

മിസ്റ്റർ തൃശ്ശൂർ, മിസ്റ്റർ കേരള നേട്ടങ്ങൾ സ്വന്തമാക്കിയ നിർമാണ തൊഴിലാളി സാമ്രാട്ട് ഘോഷ് ബംഗാളിൽ നിന്നു കേരളത്തിലേക്കു വന്നതിനു പിന്നിലൊരു കഥയുണ്ട്

time-read
2 分  |
December 07, 2024
മഹിളാ സമ്മാൻ സേവിങ് സ്കീം
Vanitha

മഹിളാ സമ്മാൻ സേവിങ് സ്കീം

പലിശ കോമ്പൗണ്ട് ചെയ്യുന്ന തരത്തിലുള്ളതാണ് ഈ പദ്ധതി

time-read
1 min  |
December 07, 2024
വാട്സാപ് ഹാക്കും ഇൻസ്റ്റഗ്രാമും
Vanitha

വാട്സാപ് ഹാക്കും ഇൻസ്റ്റഗ്രാമും

സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

time-read
1 min  |
December 07, 2024
പ്രിയപ്പെട്ട ഇടം ഇതാണ്
Vanitha

പ്രിയപ്പെട്ട ഇടം ഇതാണ്

“ഞാൻ' മുതൽ 'ഫാർമ' വരെയുള്ള പത്തു വർഷത്തെ സിനിമാ വിശേഷങ്ങളുമായി പ്രിയ നായിക ശ്രുതി രാമചന്ദ്രൻ

time-read
2 分  |
December 07, 2024
Merrily Merin
Vanitha

Merrily Merin

സൂക്ഷ്മദർശിനിയിൽ സ്റ്റെഫിയായെത്തിയ മെറിൻ ഫിലിപ് തമിഴിലും താരമാകാൻ ഒരുങ്ങുന്നു

time-read
1 min  |
December 07, 2024