試すGOLD- Free

സാരിയിലൊരു പുഴയായ് മാറുമ്പോൾ
Vanitha|March 16, 2024
നടിയും അവതാരകയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് സ്വന്തം സാരികളെ ഓർമകളിൽ കൊരുത്തിട്ടിരിക്കുകയാണ്
- അശ്വതി ശ്രീകാന്ത്
സാരിയിലൊരു പുഴയായ് മാറുമ്പോൾ

ജീവിച്ച ഒരു നിമിഷത്തിന്റെ പോലും ഓർമ മാഞ്ഞുപോകാതെ കൂടെ ഉണ്ടാകണമെന്നായിരുന്നു കുട്ടിപ്രായത്തിൽ എന്റെ ആഗ്രഹം ആരെങ്കിലും ഇഷ്ടത്തോടെ തരുന്ന കൊച്ചുകൊച്ചു സമ്മാനങ്ങൾ, ബർത്ഡേ കാർഡുകൾ, വിഷുക്കൈ നീട്ടം ഇങ്ങനെ ചങ്കിൽ വന്നു തൊടുന്നതെന്തും എടുത്തു സൂക്ഷിച്ചു വയ്ക്കുകയും താലോലിക്കുകയും ചെയ്തിരുന്നു. പക്ഷേ, വളർന്നപ്പോൾ മനസ്സിലായി ജീവിതത്തിന്റെ മുഴു വൻ ശേഷിപ്പുകളും, ഓർമകൾ പോലും മുഴുവനായി നമുക്കു കൊണ്ടു നടക്കാനാവില്ല എന്ന്.

അങ്ങനെയാണു പ്രിയപ്പെട്ട വസ്തുക്കൾ മറ്റുള്ളവർക്കു കൊടുത്തു തുടങ്ങിയത്. എന്റെ ചില സാരികളെ മറ്റാരെങ്കിലും കൂടുതൽ ഇഷ്ടപ്പെടുന്നു എന്നു തോന്നിയാൽ അതവർക്കു സമ്മാനിക്കും. എന്നിട്ടും അലമാര വിട്ടു പോകാത്ത സാരികൾ ചിലപ്പോൾ പത്തിൽ താഴെയേ ഉണ്ടാകൂ. അതിലൊന്നാണ് ശ്രീകാന്തിന്റെ അമ്മ വിവാഹത്തിനു മുൻപു സമ്മാനിച്ച സാരി.

അന്നു ഞാൻ എറണാകുളത്ത് എഫ്എം റേഡിയോയിൽ ജോലി ചെയ്യുകയാണ്. ആയിടയ്ക്കു ദുബായിൽ പുതിയതായി തുടങ്ങുന്ന റേഡിയോ സ്റ്റേഷനിലേക്ക് എനിക്കു സെലക്ഷൻ ആയി. പോകും മുൻപ് ഏട്ടന്റെ അമ്മ ഒരാഗ്രഹം പറഞ്ഞു. ഭാവി മരുമകളെ ഒന്നു കാണണം. പ്ലസ് ടു മുതലുള്ള പ്രണയമാണ്. ഞങ്ങൾ വിവാഹം കഴിക്കുമെന്നു കുടുംബത്തിൽ എല്ലാവർക്കും ഉറപ്പാണ്. പക്ഷേ, കല്യാണ നിശ്ചയം കഴിഞ്ഞിട്ടുമില്ല.

അങ്ങനെ രഹസ്യ കൂടിക്കാഴ്ചയ്ക്കായി എറണാകുളത്തെത്തിയ അമ്മയ്ക്കൊപ്പം ഞാൻ കാറിൽ കയറുന്നു. ഓടുന്ന കാറിലിരുന്ന് ഒരുപാടു വർത്തമാനം പറയുന്നു. അന്ന് എനിക്കു സമ്മാനിക്കാനായി അമ്മ ഒരു സാരി കയ്യിൽ കരുതിയിരുന്നു. നീലയിൽ കറുപ്പു ബോർഡർ ഉള്ള ഒരു സിൽക് സാരി. ദുബായ്ക്കു പുറപ്പെടുമ്പോൾ നിധിപോലെ പെട്ടിയിൽ എടുത്തു വച്ചിരുന്നു അത്. മകന്റെ സ്വന്തമാകാൻ പോകുന്ന പെൺകുട്ടിയെ ഒരമ്മ ഹൃദയത്തോടു ചേർത്തു പിടിക്കുന്ന ആദ്യ നിമിഷമുണ്ടല്ലോ. അതാണ് എനിക്ക് ഇന്നും ആ സാരി.

തൊടുപുഴയാറിൻ തീരത്ത്

この記事は Vanitha の March 16, 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Vanitha の March 16, 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

VANITHAのその他の記事すべて表示
Mrs Queen ഫ്രം ഇന്ത്യ
Vanitha

Mrs Queen ഫ്രം ഇന്ത്യ

മിസ് ഇന്ത്യയാകാൻ മോഹിച്ച പാർവതി രവിന്ദ്രൻ വർഷങ്ങൾ കഴിഞ്ഞു മിസിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്

time-read
2 分  |
December 07, 2024
പ്രസിഡന്റ് ഓട്ടത്തിലാണ്
Vanitha

പ്രസിഡന്റ് ഓട്ടത്തിലാണ്

പകൽ രാഷ്ട്രീയ പ്രവർത്തകനും രാത്രി ഓട്ടോ ഡ്രൈവറുമായ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ദേവസി

time-read
2 分  |
December 07, 2024
ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ
Vanitha

ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ

കുറച്ചു ചേരുവകൾ മതി. തയാറാക്കാൻ അൽപം സമയവും

time-read
1 min  |
December 07, 2024
ഓടും ചാടും പൊന്നമ്മ
Vanitha

ഓടും ചാടും പൊന്നമ്മ

അറുപതാം വയസ്സിലും ഓടാനുള്ള വിസിൽ കേട്ടാൽ പൊന്നമ്മ കുതിച്ചുപായും. അതിനു പിന്നിലൊരു സ്വപ്നമുണ്ട്

time-read
3 分  |
December 07, 2024
ഇണങ്ങുന്ന ബ്രീഡിനെ എങ്ങനെ തിരഞ്ഞെടുക്കാം
Vanitha

ഇണങ്ങുന്ന ബ്രീഡിനെ എങ്ങനെ തിരഞ്ഞെടുക്കാം

നായ്ക്കുട്ടിയെ വാങ്ങും മുൻപ് അറിയേണ്ട കാര്യങ്ങൾ

time-read
1 min  |
December 07, 2024
മിസ്റ്റർ കേരള ഫ്രം ബംഗാൾ
Vanitha

മിസ്റ്റർ കേരള ഫ്രം ബംഗാൾ

മിസ്റ്റർ തൃശ്ശൂർ, മിസ്റ്റർ കേരള നേട്ടങ്ങൾ സ്വന്തമാക്കിയ നിർമാണ തൊഴിലാളി സാമ്രാട്ട് ഘോഷ് ബംഗാളിൽ നിന്നു കേരളത്തിലേക്കു വന്നതിനു പിന്നിലൊരു കഥയുണ്ട്

time-read
2 分  |
December 07, 2024
മഹിളാ സമ്മാൻ സേവിങ് സ്കീം
Vanitha

മഹിളാ സമ്മാൻ സേവിങ് സ്കീം

പലിശ കോമ്പൗണ്ട് ചെയ്യുന്ന തരത്തിലുള്ളതാണ് ഈ പദ്ധതി

time-read
1 min  |
December 07, 2024
വാട്സാപ് ഹാക്കും ഇൻസ്റ്റഗ്രാമും
Vanitha

വാട്സാപ് ഹാക്കും ഇൻസ്റ്റഗ്രാമും

സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

time-read
1 min  |
December 07, 2024
പ്രിയപ്പെട്ട ഇടം ഇതാണ്
Vanitha

പ്രിയപ്പെട്ട ഇടം ഇതാണ്

“ഞാൻ' മുതൽ 'ഫാർമ' വരെയുള്ള പത്തു വർഷത്തെ സിനിമാ വിശേഷങ്ങളുമായി പ്രിയ നായിക ശ്രുതി രാമചന്ദ്രൻ

time-read
2 分  |
December 07, 2024
Merrily Merin
Vanitha

Merrily Merin

സൂക്ഷ്മദർശിനിയിൽ സ്റ്റെഫിയായെത്തിയ മെറിൻ ഫിലിപ് തമിഴിലും താരമാകാൻ ഒരുങ്ങുന്നു

time-read
1 min  |
December 07, 2024

当サイトではサービスの提供および改善のためにクッキーを使用しています。当サイトを使用することにより、クッキーに同意したことになります。 Learn more