രാമ രാമ പാഹിമാം
Vanitha|April 13, 2024
രാമവിഗ്രഹം കണ്ടു തൊഴാൻ നാമജപങ്ങളോടെ അയോധ്യയിലേക്കു തീർഥയാത്ര
രാജീവ് മേനോൻ
രാമ രാമ പാഹിമാം

അയോധ്യയിലെ എല്ലാ വഴികളും എത്തുന്നതു രാമക്ഷേത്രത്തിലേക്കാണ്. മാസങ്ങൾക്കു മുൻപു നടന്ന പ്രാണപ്രതിഷ്ഠയുടെ ആരവങ്ങൾ ഇപ്പോഴും തീർന്നിട്ടില്ല. എങ്ങും ആഘോഷങ്ങൾ. പാതയോരങ്ങളിൽ കീർത്തനങ്ങളും ഭജനകളും പൂജകളും മന്ത്രോച്ചാരണങ്ങളും ആനന്ദനൃത്തവുമായി ഭക്തജനക്കൂട്ടങ്ങൾ.

ജനുവരിയിൽ തന്നെ വരണമെന്നു മോഹിച്ചതാണ്, സാധിച്ചില്ല. ഇപ്പോ ആണ് ഭഗവാൻ എന്നെ വിളിച്ചത്.... രാം ഭഗവാൻ... തുമാരി ലീല..' എന്നു പറഞ്ഞ് ആകാശത്തേക്കു കൈകളുയർത്തി പ്രാർഥിക്കുകയാണു തുളസി ഭായ്. ഡൽഹിയിൽ നിന്നു മക്കളോടും കൊച്ചുമക്കളോടും ഒപ്പമാണ് അറുപതുകാരിയായ തുളസി വന്നിരിക്കുന്നത്.

ഇനിയും കുറഞ്ഞത് ഒരു വർഷത്തോളമെടുക്കും അയോധ്യയിലെ രാമക്ഷേത്രം പൂർണരൂപത്തിലാവാൻ എങ്കിലും രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നു ഭക്തരുടെ കുത്തൊഴുക്കാണ് ഇവിടേക്ക്.

പവിത്രവും പുണ്യവുമായ സരയൂ നദിയിൽ കുളിച്ച ശേഷമാണു പലരും ക്ഷേത്രത്തിലേക്കു നടക്കുന്നത്. പടിക്കെട്ടുകളിൽ നിന്നു ജലം കൈക്കുമ്പിളിലെടുത്തു തലയിലും മുഖത്തും കുടഞ്ഞു ശുദ്ധമാകുന്നവരും ധാരാളം.

തിക്കും തിരക്കും കൂടിവരികയാണ്. രാം പാത (റാം പഥ്) വഴി മുന്നോട്ടു നടക്കുമ്പോൾ അങ്ങകലെയായി കാണാം ക്ഷേത്രശിഖരവും അതിനു മുകളിൽ പാറുന്ന പതാകയും. രാമനാമ ജപങ്ങളുമായി ഒഴുകുന്ന ഭക്തരുടെയെല്ലാം മനസ്സിൽ നിറയുന്നത് ചിരിതൂകി, കളിയാടി നിൽക്കുന്ന ബാലനായ രാമൻ.

അയോധ്യയിലെ മുഖ്യവീഥി റാം പഥാണ്. ഫൈസാബാദ് വഴി വരുന്നവർക്ക് ഈ വഴി പോയാൽ നേരിട്ടു ക്ഷേത്ര കവാടത്തിലെത്താം. ബൈപാസ് വഴിയാണ് വരുന്നതെങ്കിൽ ലതാമങ്കേഷ്കർ ചൗക്ക് വഴി റാം പഥിലൂടെ രണ്ടു കിലോമീറ്ററോളം സഞ്ചരിച്ചു ക്ഷേത്രത്തിലെത്താനാകും. ഇരുവശവും നിരവധി ക്ഷേത്രങ്ങളും ആശ്രമങ്ങളുമുണ്ട്. ഒരേ രൂപത്തിലുള്ള ഷോപ്പിങ് കേന്ദ്രങ്ങളും ധാരാളം.

വൻ നഗരമായി അയോധ്യ

 രണ്ടു മൂന്നു വർഷം മുൻപു വരെ സാധാരണ തീർഥാടന കേന്ദ്രമായിരുന്നു അയോധ്യ. ഉറക്കം തൂങ്ങി നിൽക്കുന്ന തെരുവുകളും നരച്ച തുണി കൊണ്ടു വെയിൽ തടഞ്ഞു നിർത്തുന്ന കടകളും കൂട്ടമായി നീങ്ങുന്ന ആരാധക സംഘങ്ങളുമൊക്കെയുള്ള സാധാരണ ഉത്തരേന്ത്യൻ നഗരം. കനത്ത സുരക്ഷയിൽ താൽക്കാലിക ടെന്റിലുള്ള രാംലല്ല വിഗ്രഹം കാണാനെത്തുന്നവരുടെ തിരക്ക് വിശേഷ ദിവസങ്ങളിൽ മാത്രമായിരുന്നു.

この記事は Vanitha の April 13, 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Vanitha の April 13, 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

VANITHAのその他の記事すべて表示
Mrs Queen ഫ്രം ഇന്ത്യ
Vanitha

Mrs Queen ഫ്രം ഇന്ത്യ

മിസ് ഇന്ത്യയാകാൻ മോഹിച്ച പാർവതി രവിന്ദ്രൻ വർഷങ്ങൾ കഴിഞ്ഞു മിസിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്

time-read
2 分  |
December 07, 2024
പ്രസിഡന്റ് ഓട്ടത്തിലാണ്
Vanitha

പ്രസിഡന്റ് ഓട്ടത്തിലാണ്

പകൽ രാഷ്ട്രീയ പ്രവർത്തകനും രാത്രി ഓട്ടോ ഡ്രൈവറുമായ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ദേവസി

time-read
2 分  |
December 07, 2024
ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ
Vanitha

ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ

കുറച്ചു ചേരുവകൾ മതി. തയാറാക്കാൻ അൽപം സമയവും

time-read
1 min  |
December 07, 2024
ഓടും ചാടും പൊന്നമ്മ
Vanitha

ഓടും ചാടും പൊന്നമ്മ

അറുപതാം വയസ്സിലും ഓടാനുള്ള വിസിൽ കേട്ടാൽ പൊന്നമ്മ കുതിച്ചുപായും. അതിനു പിന്നിലൊരു സ്വപ്നമുണ്ട്

time-read
3 分  |
December 07, 2024
ഇണങ്ങുന്ന ബ്രീഡിനെ എങ്ങനെ തിരഞ്ഞെടുക്കാം
Vanitha

ഇണങ്ങുന്ന ബ്രീഡിനെ എങ്ങനെ തിരഞ്ഞെടുക്കാം

നായ്ക്കുട്ടിയെ വാങ്ങും മുൻപ് അറിയേണ്ട കാര്യങ്ങൾ

time-read
1 min  |
December 07, 2024
മിസ്റ്റർ കേരള ഫ്രം ബംഗാൾ
Vanitha

മിസ്റ്റർ കേരള ഫ്രം ബംഗാൾ

മിസ്റ്റർ തൃശ്ശൂർ, മിസ്റ്റർ കേരള നേട്ടങ്ങൾ സ്വന്തമാക്കിയ നിർമാണ തൊഴിലാളി സാമ്രാട്ട് ഘോഷ് ബംഗാളിൽ നിന്നു കേരളത്തിലേക്കു വന്നതിനു പിന്നിലൊരു കഥയുണ്ട്

time-read
2 分  |
December 07, 2024
മഹിളാ സമ്മാൻ സേവിങ് സ്കീം
Vanitha

മഹിളാ സമ്മാൻ സേവിങ് സ്കീം

പലിശ കോമ്പൗണ്ട് ചെയ്യുന്ന തരത്തിലുള്ളതാണ് ഈ പദ്ധതി

time-read
1 min  |
December 07, 2024
വാട്സാപ് ഹാക്കും ഇൻസ്റ്റഗ്രാമും
Vanitha

വാട്സാപ് ഹാക്കും ഇൻസ്റ്റഗ്രാമും

സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

time-read
1 min  |
December 07, 2024
പ്രിയപ്പെട്ട ഇടം ഇതാണ്
Vanitha

പ്രിയപ്പെട്ട ഇടം ഇതാണ്

“ഞാൻ' മുതൽ 'ഫാർമ' വരെയുള്ള പത്തു വർഷത്തെ സിനിമാ വിശേഷങ്ങളുമായി പ്രിയ നായിക ശ്രുതി രാമചന്ദ്രൻ

time-read
2 分  |
December 07, 2024
Merrily Merin
Vanitha

Merrily Merin

സൂക്ഷ്മദർശിനിയിൽ സ്റ്റെഫിയായെത്തിയ മെറിൻ ഫിലിപ് തമിഴിലും താരമാകാൻ ഒരുങ്ങുന്നു

time-read
1 min  |
December 07, 2024