എന്താ ഈ കയ്യിലും കാലിലുമൊക്കെ തിണർത്തതു പോലെ... വല്ല ചിക്കൻ പോക്സുമാണോ? പകർന്നു തരാനെങ്ങാനും ഉദ്ദേശമുണ്ടോ? സഹപ്രവർത്തകർക്കൊപ്പം കാന്റീനിലോ വാഹനത്തിലോ ഒക്കെ ഇരിക്കുമ്പോളാകും തമാശ മട്ടിൽ ചോദ്യം നീണ്ടുവരിക.
“ഇത് ചിക്കൻ പോക്സില്ല.. ചിക്കൻ സ്കിൻ എന്നൊരു ചർമാവസ്ഥയാണ്. പകരില്ല. അറിയാത്ത കാര്യത്തെ കുറിച്ച് ഇങ്ങനെ ഉറക്കെ തമാശ പറയും മുൻപേ കാര്യമെന്താണെന്ന് ചോദിച്ചറിഞ്ഞൂടെ എന്നു പക്വമായി മറുപടി പറഞ്ഞ് ഒഴിഞ്ഞുവെന്നിരിക്കട്ടെ. തിരികെ വരുന്ന വഴി കൂടെയുണ്ടായിരുന്ന പലരും ഇന്റർനെറ്റിൽ പരതുന്നതറിയാം. എന്താണീ ചിക്കൻ സ്കിൻ?
അറിയാം ചിക്കൻ സ്കിൻ
കോഴിയുടെ തൂവൽ മാറ്റി കഴിയുമ്പോൾ ചർമത്തിൽ ഇടയ്ക്കിടെ ചെറിയ തിണർപ്പ് പോലെ കാണാം. ഇതിനു സമാനമായ രീതിയിൽ ചിലരുടെ ചർമത്തിലും തിണർപ്പുണ്ടാകുന്നതിനെയാണ് ചിക്കൻ സ്കിൻ എന്ന് പറയുന്നത്.
സൗന്ദര്യപരമായി ചിലർക്ക് അതുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുണ്ടാകുമെന്നല്ലാതെ മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. ശരീരത്തിൽ പലയിടത്തേക്ക് വ്യാപിക്കാൻ തുടങ്ങുമ്പോഴാണു പലരും ചികിത്സ തേടുന്നത്.
ചർമത്തിന്റെ പുറം പാളിയിലെ (എപ്പിഡർമിസ്) രോമകൂപങ്ങളിലാണ് ഇതു കാണുന്നത്. പ്രധാനമായി കൈമുട്ടിലും കാൽമുട്ടിലും ചെറിയ നിറം മങ്ങിയ പൊങ്ങിയ പാടുകൾ തടിപ്പുകളായിട്ടാണ് ഇത് പ്രത്യക്ഷപ്പെടുക. കെരട്ടോസിസ് പൈലാരിസ് എന്നാണ് ഇതിന്റെ ശാസ്ത്രനാമം. എന്നിരുന്നാലും എല്ലാ കെരട്ടോസിസ് പൈലാരിസിസും ചിക്കൻ സ്കിൻ ആകണമെന്നില്ല.
അലർജി പ്രശ്നങ്ങൾ ഉള്ളവരിൽ ചിക്കൻ സ്കിൻ സാധാരണയായി കാണാറുണ്ട്. കൂടാതെ ബ്രോങ്കിയൽ ആസ്മ എന്ന ശ്വാസകോശ സംബന്ധമായ പ്രശ്നമുള്ളവരിലോ കുടുംബത്തിൽ ആർക്കെങ്കിലും ഈ ശ്വാസകോശ പ്രശ്നമുണ്ടെങ്കിലോ ചിക്കൻ സ്കിൻ വരാനുള്ള സാധ്യത കൂടുതലാണ്. ഈ അവസ്ഥകൾ ഒന്നുമില്ലാത്തവരിലും ചിക്കൻ സ്കിൻ കാണാറുണ്ട്.
この記事は Vanitha の April 13, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Vanitha の April 13, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
കാലമെത്ര കൊഴിഞ്ഞാലും...
കൊച്ചിൻ ഹനീഫയുടെ ഓർമകൾ പങ്കുവയ്ക്കുന്നു ഭാര്യ ഫാസിലയും മക്കൾ സഫയും മർവയും
വെയിൽ തന്നോളൂ സൂര്യാ...
വെയിലിനെ പ്രതിരോധിക്കാൻ ഏതെങ്കിലും സൺസ്ക്രീൻ മതിയോ? സൺസ്ക്രീനിനെ കുറിച്ച് അറിയേണ്ടതും ചെയ്യേണ്ടതും
തനിനാടൻ രുചിയിൽ സാലഡ്
വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഹെൽതി സാലഡ് ഇതാ...
ഗെയിം പോലെ ജീവിതം
പ്യൂപ്പയ്ക്കുള്ളിലിരിക്കുന്നതു പോലെയായിരുന്നു കാൻസർ പിടിപെട്ട ആ മൂന്നു വർഷങ്ങൾ
സ്വാദും ഗുണവുമുള്ള രംഭ ഇല
സുഗന്ധമുള്ള രംഭ ഇലച്ചെടിയുടെ നടീൽ, പരിപാലനം ഇവ അറിയാം
ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ
ന്യൂസ് പേപ്പർ ബോയ് എന്ന മലയാള സിനിമയിലെ നടൻ വി.ബാലരാമൻ എൺപത്തിനാലിലും ഉഷാറാണ്
വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ
ബാങ്ക് സേവനങ്ങൾക്കായി ശാഖകൾ സന്ദർശിക്കേണ്ട ആവശ്യമില്ലേ ?
കണ്ടാൽ ഞാനൊരു വില്ലനോ?
'പണി'യിലെ വില്ലനായെത്തി മലയാളികളുടെ കയ്യടി നേടിയ വി.പി. ജുനൈസ്
തോൽവികൾ പഠിപ്പിച്ചത്
ആദ്യ രണ്ടു സംരംഭങ്ങളും പരാജയം. പക്ഷേ, മൂന്നാമങ്കത്തിൽ സൂപ്പർഹിറ്റായി മാറിയ അനൂജ ബഷീറിന്റെ സ്റ്റാർട്ടപ് വിജയകഥ
റേഷൻ കാർഡ്: എല്ലാം വീട്ടിലിരുന്നു ചെയ്യാം
റേഷൻ കാർഡിൽ പേരു ചേർക്കുന്നതും പേര് തിരുത്തുന്നതും ഉൾപ്പടെ എല്ലാ കാര്യങ്ങളും വീട്ടിലിരുന്നു ചെയ്യാം