ഇതിന്നലെ പൂർത്തിയാക്കിയ കിണറാണ്. കുഞ്ഞു പെണ്ണു ചൂണ്ടിയ കിണറിലേക്കു നോക്കിയപ്പോൾ എന്തിനാണാവോ മഞ്ഞുമ്മൽ ബോയ്സും ഡെവിൾസ് കിച്ചനുമൊക്കെ മനസ്സിലേക്കു വന്നത്. അത്ര ആഴം. പക്ഷേ, വളവും തിരിവുമില്ലാതെ കൃത്യതയുള്ള അരഞ്ഞാണ് പടവുകൾ.
പേരു കുഞ്ഞുപെണ്ണ് എന്നാണെങ്കിലും ആ കിണറു കുഴിച്ച മിടുക്കിക്കു പ്രായം 75 കഴിഞ്ഞു. "അമ്മേ..ഫോട്ടോയെടുക്കാൻ ഒന്നു കിണറിനുള്ളിലേക്കു മൂന്നു പടവുകൾ ഇറങ്ങി നിൽക്കാമോ?' എന്നു ചോദിച്ചപ്പോൾ “പിന്നെന്താ, മൂന്നാക്കുന്നതെന്തിനാ. എത്ര വേണമെങ്കിലും ഇറങ്ങാം. എന്നു മറുപടി. പയറുമണിപോലെ ചാടിയോടി കുഞ്ഞു പെണ്ണ് ഇറങ്ങി. എറണാകുളം മുതൽ തിരുവനന്തപുരം വരെയായി ആയിരത്തോളം കിണറുകൾ ഈ അമ്മ കുഴിച്ചിട്ടുണ്ട്. അതിലധികവും സ്വന്തം സ്ഥലമായ അടൂരിലും പത്തനംതിട്ട പ്രദേശങ്ങളിലുമാണ്.
ജലമർമരം തേടി
ഓരോ കിണർ കുഴിക്കും മുൻപും പ്രപഞ്ചശക്തിയെ മനസ്സിൽ ധ്യാനിക്കും. ഭദ്രകാളിയാണ് ഇഷ്ട ദൈവം. ഭൂമിക്കടിയിലും ഒരു ശക്തിയുണ്ടല്ലോ, ഭൂമീദേവി. രണ്ടുപേരെയും മനസ്സിലിരുത്തി കിണറു കുഴിക്കേണ്ട പറമ്പിൽ ഞാനൊന്നു നടക്കും. വെള്ളമുണ്ടെന്നു തോന്നുന്ന സ്ഥലത്തു കുറ്റിയടിപ്പിക്കും. കറയുള്ള മരത്തിന്റെ കനമുള്ള കമ്പ് വേണം കുറ്റിയടിക്കാൻ. പ്ലാവോ, റബറോ ഒക്കെപ്പോലെ. അടിക്കാനെടുക്കുന്ന കുറ്റി നോക്കിയാലറിയാം. കിണറു കുഴിക്കുമ്പോൾ എന്തൊക്കെ അനുഭവങ്ങൾ ഉണ്ടാകുമെന്ന്. പാറയുണ്ടോ, നല്ല ഒഴുക്കുണ്ടോ എന്നെല്ലാം അതിൽ നിന്നു മനസ്സിലാക്കാം. എത്ര അടി താഴ്ത്തിയാൽ വെള്ളം കാണാനാകുമെന്നും തുടക്കത്തിൽ തന്നെ ധാരണ കിട്ടും.
ഓരോ കിണറു കുഴിക്കും മുൻപും പീടികത്താഴെ പള്ളിലച്ചനെ ഓർക്കും. ആ ഒരാളു കാരണമാണ് ആദ്യത്തെ കിണറുകുഴിക്കാനുള്ള അവസരം കി ട്ടിയത്. അന്നത്തെ അറിവില്ലായ്മയും തെറ്റുകുറ്റങ്ങളുമെല്ലാം അച്ചൻ കണ്ടില്ലെന്നു വച്ചതു കൊണ്ടാണ് എനിക്കിതു തൊഴിലാക്കാൻ കഴിഞ്ഞത്. അതിനു മുൻപ് വാനം വെട്ടാനും കക്കൂസിനു കുഴിയെടുക്കാനുമെല്ലാം അച്ചൻ എന്നെ പണിയേൽപ്പിച്ചിരുന്നു. അന്നൊരു ദിവസം വിളിച്ചു പറഞ്ഞു. കുഞ്ഞുപെണ്ണേ... നമുക്കൊരു കിണറു കൂടെ കുഴിക്കണമല്ലോ. പരിചയത്തിൽ നല്ല ആളുണ്ടോ?'
この記事は Vanitha の April 27, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Vanitha の April 27, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
ഛായ മാറ്റി, ചായം മാറ്റി
ഷർട്ടുകളും ടോപ്പുകളും തുന്നിച്ചേർത്താൽ കളർഫുൾ ബെഡ് സ്‌പ്രെഡ് തയാർ
ഇടിച്ചു നേടും അമ്മേം മോനും
പലരും സ്പോർട്സ് വിടുന്ന പ്രായത്തിൽ സ്വർണനേട്ടവുമായി ആൻ, കൂടെ കൂടാൻ മോനും
ലാംബി സ്കൂട്ടർ പുറപ്പെടുന്നു
ലാംബി സ്കൂട്ടറിൽ കോഴിക്കോട് മുതൽ ആറ്റിങ്ങൽ വരെ നീളുന്ന റൂട്ടിൽ ലതർ ഉൽപ്പന്നങ്ങളുമായി ഇന്നസെന്റ് സഞ്ചരിച്ചു. ഞങ്ങളുടെ ബിസിനസ് വളർന്നു. പക്ഷേ, അപ്പോളായിരുന്നു ബാലൻ മാഷിന്റെ വരവ്...
മുളപ്പിച്ചു കഴിച്ചാൽ ഇരട്ടി ഗുണം
മുളപ്പിച്ച പയറു വർഗങ്ങൾ കൊണ്ടു തയാറാക്കാൻ പുതുവിഭവം
പഴയ മൊബൈൽ ഫോൺ സിസിടിവി ആക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പ്രമേഹമുള്ളവർക്കു മധുരക്കിഴങ്ങ് കഴിക്കാമോ?
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
ഒന്നിച്ചു മിന്നുന്ന താരങ്ങൾ
അഞ്ജലി നായരും മൂത്ത മകൾ ആവണിയും മാത്രമല്ല, ഈ ചിത്രത്തിലെ കുഞ്ഞുഹിറോ ആദ്വികയും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്, പക്ഷേ...
കയ്യും കാലും ഇല്ലെങ്കിലും നീന്താം
സ്വയരക്ഷയ്ക്കായി സൗജന്യ നീന്തൽ പരിശീലനം നൽകുന്ന ആലുവയിലെ സജി വാളശ്ശേരിൽ എന്ന അറുപതുകാരൻ
സജിതയ്ക്കു കിട്ടിയ ഉർവശി അവാർഡ്
മാർക്കോയിലെ ആൻസിയായി തിളങ്ങിയ സജിത ശ്രീജിത്ത് സിനിമയിൽ സജീവമാകുന്നു
ഖത്തറിൽ നിന്നൊരു വിജയകഥ
പരമ്പരാഗത മൂല്യങ്ങൾ മുൻനിർത്തി വസ്ത്രങ്ങൾ ഡിസൈൻ ചെയ്തതിന് രാജ്യാന്തര അവാർഡ് നേടിയ മലയാളി വനിത