മസായി മാരായിൽ മഴ പെയ്യുന്നതു കണ്ടിട്ടുണ്ടോ? മേഘങ്ങൾ താഴ്ന്നിറങ്ങിയ വാനിൽ സുര്യൻ അസ്തമിക്കാനൊരുങ്ങുമ്പോൾ ചുവന്ന ആകാശത്തു നിന്നു വെള്ളി നൂൽ അലുക്കിട്ടതുപോലെ മഴ പെയ്യും. പുൽമേടുകൾ സ്വർണനിറത്തിൽ തിളങ്ങും. കാടണയാൻ ഒരുങ്ങി നീങ്ങുന്ന കാട്ടുമൃഗങ്ങൾ പുൽമേട്ടിലെ ഒറ്റമരച്ചോട്ടിൽ മഴയെയും സൂര്യനെയും ഒന്നിച്ചു പ്രണയിച്ചു നിൽക്കും. കെനിയയിലെ നാഷനൽ റിസർവ് ആയ മസായി മാരായിലിരുന്നു രമ്യ അനൂപ് വാരിയർ എന്ന തൃശൂർക്കാരി പറയുന്നതു കേട്ടപ്പോൾ ഭൂമിയിലൊരു സ്വർഗമുണ്ടെങ്കിൽ അതു മസായി മാരായിലെ കാടുകളിലും മേടുകളിലുമാണെന്നു തോന്നിപ്പോയി.
മാരായിൽ ഒസെറോ സോപിയ എന്ന ജംഗിൾ ക്യാംപ് നടത്തുകയാണു രമ്യ. പ്രകൃതി സംരക്ഷണമാണു ലക്ഷ്യം. “ഭൂമിയുടെ അവകാശികൾക്കെല്ലാം ഇവിടം സ്വർഗമാണ്. ഈ ഭൂപ്രകൃതിയെ സംരക്ഷിക്കേണ്ടതു നാളത്തെ തലമുറയ്ക്കു വേണ്ടിയുള്ള കരുതിവയ്പ്പാണന്നു മനസ്സിലാക്കിയാണ് ഇവിടേക്കു ചേക്കേറിയത്. രമ്യ പറയുന്നു.
ജനിച്ചതും വളർന്നതും വൻനഗരങ്ങളിൽ. പക്ഷേ, കുട്ടിക്കാലം മുതൽ കാടും കാടകങ്ങളുമായിരുന്നു രമ്യയുടെ ഉള്ളം നിറയെ ജീവിതത്തിൽ പല വഴികൾ സഞ്ചരിച്ചെങ്കിലും പ്രകൃതിക്കു കരുതലാകുക എന്നതായിരുന്നു രമ്യയുടെ സ്വപ്നം. “ആഫ്രിക്കൻ കാടുകളോട് എന്നും സ്നേഹമായിരുന്നു. പ്രകൃതിയോടും വന്യമൃഗങ്ങളോടും കൂടുതലടുക്കാൻ വേണ്ടി വൈൽഡ് ലൈഫ് ഗൈഡ് കോഴ്സ് ചെയ്യാമെന്നു തീരുമാനിച്ചപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ ബോട്സ്വാന തിരഞ്ഞെടുത്തത് ആ സ്നേഹം കൊണ്ടാണ്. ഒരു മാസത്തെ കോഴ്സ് കഴിഞ്ഞു തിരിച്ച് "കോൺക്രീറ്റ് ജംഗിളി'ലേക്കു വന്നപ്പോൾ ഒട്ടും പൊരുത്തപ്പെടാനാകുന്നുണ്ടായിരുന്നില്ല.
അങ്ങനെയിരിക്കെയാണു സഹോദരീ ഭർത്താവിന്റെ സുഹൃത്തായ ദിലീപ് അന്തിക്കാടിനെ പരിചയപ്പെടുന്നത്. ദിലീപ് വെറ്ററൻ കൺസർവേഷനിം ഉഗ്രൻ ഫൊട്ടോഗ്രഫറുമാണ്. അദ്ദേഹം കെനിയയിലെ കാടുകളിലേക്കു കൺസർവേഷൻ പ്രവർത്തനങ്ങൾക്കു പോകാറുണ്ടെന്നറിഞ്ഞപ്പോൾ ആഫ്രിക്കൻ കാടുകളിൽ വച്ചിട്ടുപോന്ന മനസ്സിലേക്കു ഞാൻ തിരികെ പറന്നു.
この記事は Vanitha の May 11, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Vanitha の May 11, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം