നാട്ടിലേക്ക് അവധിക്കു വരാൻ ഒരുക്കം തുടങ്ങിയപ്പോൾ തന്നെ ഫോൺ വിളികൾ പലതു വന്നു. പലർക്കും ആവശ്യം സ്വർണമാണ്. പ്രതീക്ഷിച്ചതു പോലെ അമ്മാവന്റെ ഫോണും വന്നു. "മോനേ... കല്യാണിയുടെ കല്യാണക്കാര്യമൊക്കെ അറിഞ്ഞല്ലോ... നീ ഒരു പത്തുപവന്റെ മാല കൊണ്ടുവരണം. അബുദാബി ഗോൾഡ് മാർക്കറ്റിന്നു വാങ്ങിയാൽ നല്ല ലാഭമാണെന്നാ ഇവിടെ ചിലരു പറയുന്നത്.
ഒരാഴ്ചത്തെ സന്ദർശനത്തിനു ദുബായിലേക്കു പോയാലും സ്വർണവുമായ മടങ്ങാവൂ എന്നാവശ്യപ്പെടുന്നവരുമുണ്ട്. വളരെ വിലക്കുറവിൽ വിദേശത്തു സ്വർണം കിട്ടും, ആഭരണങ്ങളായി കൊണ്ടുവന്നാൽ കസ്റ്റംസ് പിടിക്കില്ല, അണിഞ്ഞു വന്നാൽ നികുതിയില്ല തുടങ്ങി സ്വർണം കൊണ്ടുവരുന്നതിനെ കുറിച്ചുള്ള ധാരണകളും പലത്.
വിദേശത്തു നിന്നു നിയമപരമായി എത്ര സ്വർണം കൊണ്ടുവരാം? സ്ഥിരതാമസക്കാർക്കും ടൂറിസ്റ്റുകളായി പോയി വരുന്നവർക്കും ഒരേ നിയമമാണോ? സ്വർണം വാങ്ങിയ ബിൽ കയ്യിൽ വേണോ? തുടങ്ങി സംശയങ്ങളുടെ കടൽ കടന്നു വേണം നാട്ടിലേക്കു പറക്കാൻ. അവയ്ക്കെല്ലാം വിശദവും കൃത്യവുമായ മറുപടികളാണ് ഇതോടൊപ്പം.
വിദേശത്തു നിന്നു വരുന്ന ഒരാൾക്ക് എത്ര അളവ് സ്വർണം നിയമപരമായി കൊണ്ടു വരാം?
സ്വർണം സാധാരണ രണ്ടു തരത്തിലാണു കൊണ്ടുവരുന്നത്. ഒന്നുകിൽ ബാർ, കോയിൻ, ബിസ്കറ്റ് തുടങ്ങിയ സോളിഡ് രൂപത്തിൽ അല്ലെങ്കിൽ ആഭരണമായി. സോളിഡ് രൂപത്തിലുള്ള സ്വർണം ഒരു കിലോ വരെ നികുതിയടച്ചു നാട്ടിലേക്കു കൊണ്ടു വരാം. സെൻട്രൽ ബോർഡ് ഓഫ് കസ്റ്റംസ് സ്വർണത്തിന്റെ മൂല്യം നിശ്ചയിക്കും.
കൊണ്ടുവരുന്ന സ്വർണത്തിന്റെ ഭാരത്തിന് ആനുപാതികമായാണു മൂല്യം നിശ്ചയിക്കുക. ഇതിന്റെ 16.5 ശതമാനം നികുതിയായി അടയ്ക്കണം. വിദേശത്തു പോയി കുറഞ്ഞത് ആറു മാസം താമസിച്ചശേഷം മടങ്ങി വരുന്ന ഇന്ത്യൻ വംശജർക്കും ഇന്ത്യൻ പാസ്പോർട്ടുള്ളവർക്കും ഈ നിബന്ധന ബാധകമാണ്. കുറഞ്ഞത് ഒരു വർഷത്തെ വിദേശവാസത്തിനു ശേഷം മടങ്ങുന്നവർ ആഭരണരൂപത്തിൽ സ്വർണം കൊണ്ടുവരുമ്പോൾ ചില അലവൻസുകളുണ്ട്. സ്ത്രീകൾക്ക് ഒരു ലക്ഷം രൂപ മൂല്യത്തിൽ കവിയാത്ത സ്വർണം സൗജന്യമായി കൊണ്ടുവരാം. പുരുഷൻമാർക്ക് 50,000 രൂപ മൂല്യത്തിൽ കവിയാത്ത സ്വർണമേ കൊണ്ടു വരാൻ കഴിയൂ. ഇതിൽ കൂടുതലുണ്ടെങ്കിൽ കസ്റ്റംസ് കൗണ്ടറിൽ കൃത്യമായി നികുതി അടയ്ക്കണം. വിദേശ കറൻസിയിലാണു നികുതി അടയ്ക്കേണ്ടത്.
സ്വർണാഭരണങ്ങൾ അണിഞ്ഞു കൊണ്ടു വന്നാൽ കുഴപ്പമില്ല എന്നു കേൾക്കുന്നതു ശരിയാണോ?
この記事は Vanitha の July 06, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Vanitha の July 06, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
Mrs Queen ഫ്രം ഇന്ത്യ
മിസ് ഇന്ത്യയാകാൻ മോഹിച്ച പാർവതി രവിന്ദ്രൻ വർഷങ്ങൾ കഴിഞ്ഞു മിസിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്
പ്രസിഡന്റ് ഓട്ടത്തിലാണ്
പകൽ രാഷ്ട്രീയ പ്രവർത്തകനും രാത്രി ഓട്ടോ ഡ്രൈവറുമായ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ദേവസി
ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ
കുറച്ചു ചേരുവകൾ മതി. തയാറാക്കാൻ അൽപം സമയവും
ഓടും ചാടും പൊന്നമ്മ
അറുപതാം വയസ്സിലും ഓടാനുള്ള വിസിൽ കേട്ടാൽ പൊന്നമ്മ കുതിച്ചുപായും. അതിനു പിന്നിലൊരു സ്വപ്നമുണ്ട്
ഇണങ്ങുന്ന ബ്രീഡിനെ എങ്ങനെ തിരഞ്ഞെടുക്കാം
നായ്ക്കുട്ടിയെ വാങ്ങും മുൻപ് അറിയേണ്ട കാര്യങ്ങൾ
മിസ്റ്റർ കേരള ഫ്രം ബംഗാൾ
മിസ്റ്റർ തൃശ്ശൂർ, മിസ്റ്റർ കേരള നേട്ടങ്ങൾ സ്വന്തമാക്കിയ നിർമാണ തൊഴിലാളി സാമ്രാട്ട് ഘോഷ് ബംഗാളിൽ നിന്നു കേരളത്തിലേക്കു വന്നതിനു പിന്നിലൊരു കഥയുണ്ട്
മഹിളാ സമ്മാൻ സേവിങ് സ്കീം
പലിശ കോമ്പൗണ്ട് ചെയ്യുന്ന തരത്തിലുള്ളതാണ് ഈ പദ്ധതി
വാട്സാപ് ഹാക്കും ഇൻസ്റ്റഗ്രാമും
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പ്രിയപ്പെട്ട ഇടം ഇതാണ്
“ഞാൻ' മുതൽ 'ഫാർമ' വരെയുള്ള പത്തു വർഷത്തെ സിനിമാ വിശേഷങ്ങളുമായി പ്രിയ നായിക ശ്രുതി രാമചന്ദ്രൻ
Merrily Merin
സൂക്ഷ്മദർശിനിയിൽ സ്റ്റെഫിയായെത്തിയ മെറിൻ ഫിലിപ് തമിഴിലും താരമാകാൻ ഒരുങ്ങുന്നു