ആറു വർഷം മുൻപു 'വനിത'യ്ക്കു വേണ്ടി ലെനയോടു സംസാരിക്കുമ്പോൾ "എങ്ങനെ ഇത് എനർജി കിട്ടുന്നു' എന്നു ചോദിച്ചിരുന്നു. “ഒന്നും പ്ലാൻ ചെയ്യാതെ ജീവിക്കുന്നതിന്റെ സന്തോഷം തരുന്ന എനർജിയാണിത്' എന്നായിരുന്നു ലെനയുടെ മറുപടി. ലെന അന്നു പറഞ്ഞു, “ദൈവത്തിന്റെ സമ്മാനം എന്നൊന്നുണ്ടെന്നാണു ഞാൻ വിശ്വസിക്കുന്നത്. നമ്മൾ പ്ലാൻ ചെയ്യുന്നതിനേക്കാൾ മനോഹരമായ അനുഭവങ്ങളാകും ജീവിതം തിരിച്ചുതരിക. അപ്പോഴേ അത് ആസ്വദിക്കാനാകൂ.
ലെനയും ഇന്ത്യയുടെ ബഹിരാകാശ യാത്രികനായി തിരഞ്ഞെടുക്കപ്പെട്ട പ്രശാന്ത് ബി. നായരും വിവാഹിതരായ വാർത്ത വന്ന ദിവസം ഇക്കാര്യം പറഞ്ഞാണു സംസാരം തുടങ്ങിയത്. "ആറു വർഷം മുൻപു സംസാരിച്ച കാര്യം ഈ നിമിഷത്തിലാണല്ലോ ഓർമ ഉള്ളത്. ആ ഓർമ ഈ നിമിഷത്തിൽ ഇല്ലെങ്കിൽ ആ ഓർമ ഇല്ല...ആ സ്പിരിച്വൽ അവലോകനത്തിനു ശേഷം ലെന ഉറ പ്പു നൽകി, "എല്ലാ വിശേഷ പറയാം. ഒരുപാടു വൈകാതെ തന്നെ.
ഇന്ത്യയുടെ അഭിമാന ബഹിരാകാശ പദ്ധതി ഗഗൻയാന്റെ ഭാഗമായി അമേരിക്കയിലെ ഇന്റർനാഷനൽ സ്പേസ് സ്റ്റേഷനിലേക്കു പരിശീലനത്തിനു തിരഞ്ഞെടുക്കപ്പെട്ട രണ്ടുപേരിൽ പ്രശാന്ത് ബി. നായരുമുണ്ട്. വനിതയുടെ ഓണപ്പതിപ്പിനു വേണ്ടി ലെനയാണു സംസാരിച്ചത്. സുരക്ഷാ നിർദേശങ്ങൾ പാലിക്കേണ്ടതിനാൽ പ്രശാന്തിനു മാധ്യമങ്ങളോടു സംസാരിക്കാനാകില്ല.
ആ രഹസ്യം, വിവാഹം
പന്ത്രണ്ടു വർഷം സിംഗിളായി ജീവിച്ച, ഇനിയൊരിക്കലും വിവാഹം കഴിക്കില്ലെന്നു തീരുമാനിച്ചിരുന്ന തന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം പെട്ടെന്നാണ് എന്നു പറഞ്ഞാണ് ലെന സംസാരം തുടങ്ങിയത്. “ഞാനെഴുതിയ "ഓട്ടോബയോഗ്രഫി ഓഫ് ഗോഡ്' എന്ന പുസ്തകം പ്രസിദ്ധീകരിച്ച പിറകേ നൽകിയ അഭിമുഖത്തോടൊപ്പം വന്ന വിഡിയോ വൈറലായതിൽ നിന്നാണു തുടക്കം.
"കഴിഞ്ഞ ജന്മത്തിൽ ഞാനൊരു ബുദ്ധ സന്യാസിയായിരുന്നു' എന്നൊക്കെയുള്ള പരാമർശങ്ങൾ അതിലുണ്ടായിരുന്നു. സ്പിരിച്വാലിറ്റിയെ കുറിച്ച് അന്നുവരെ പറഞ്ഞിട്ടില്ലാത്ത കാര്യങ്ങൾ ഉള്ളതു കൊണ്ടാകാം കുറേ ട്രോളുകളും റീലുകളും പിന്നാലെ വന്നു. സിനിമാക്കാരുടെ ഇന്റർവ്യൂ കാണുക പോലും ചെയ്യാത്ത കുറേ പേരുണ്ടെന്ന് എനിക്കു മനസ്സിലായത് അതിനു ശേഷമാണ്. അക്കൂട്ടത്തിൽ ഒരാളാണു പ്രശാന്തേട്ടനും.
この記事は Vanitha の August 31, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Vanitha の August 31, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം