കലയ്ക്ക് സുല്ലില്ല
Vanitha|August 31, 2024
സിനിമയുടെ വെള്ളിവെളിച്ചം കാത്തു നിൽക്കുമ്പോഴും നയത്തെ സ്വാധിക്കുന്ന അമ്മയും മകളും മകളുടെ മകളും
രാഖി റാസ്
കലയ്ക്ക് സുല്ലില്ല

ഒരൽപം പഴയ സിനിമയാണ് പവിത്രം. എങ്കിലും ഇന്നും അതിലെ ചേട്ടനെയും കുഞ്ഞു പെങ്ങളെയും മലയാളി മറന്നിട്ടില്ല.

മോഹൻലാൽ എന്ന പ്രതിഭയുടെ വ്യത്യസ്ത കഥാപാത്രങ്ങളിലൊന്നായ ചേട്ടച്ഛൻ. അനുജത്തിയായി നർത്തകി കൂടിയായ നീളൻ മുടിക്കാരി വിന്ദുജ മേനോൻ.

വിവാഹിതയായി വിദേശത്തു താമസമുറപ്പിച്ചെങ്കിലും മോഹിനിയാട്ടത്തിൽ ഗവേഷണം നടത്തി ഡോ.വിന്ദുജ മേനോനായി മാറിയെങ്കിലും ചേട്ടന്റെ മീനാക്ഷിക്കുട്ടിക്ക് മാറ്റമൊന്നുമില്ല. അമ്മ കലാമണ്ഡലം വിമലാ മേനോനും മകൾ നേഹയും ചേർന്ന് വിന്ദുജ നടത്തുന്ന നൃത്തപരിപാടികൾക്കു നാട്ടിലും വിദേശത്തും ആരാധകരേറെയാണിപ്പോൾ.

അമ്മയും മകളും മകളുടെ മകളും നർത്തകികളാകുമെന്നു നിശ്ചയിച്ച് ഉറപ്പിച്ചിരുന്നോ ?

കുട്ടികളെ ബലമായി ഒന്നിലേക്കും തള്ളിവിടരുത് എന്ന പക്ഷക്കാരിയാണ് ഞാൻ. എന്റെ അമ്മയും എന്നെ നർത്തകിയാകാൻ നിർബന്ധിച്ചിരുന്നില്ല. നേഹ നൃത്തം പഠിച്ചിരുന്നെങ്കിലും ആദ്യം അത് പാഷനേറ്റ് ആയിരുന്നില്ല. കോവിഡിനു ശേഷമാണ് ആത്മാർഥമായെ ഒരു സമർപ്പണഭാവം നൃത്തത്തിൽ അവൾക്കുണ്ട് എന്നു മനസ്സിലാക്കുന്നത്.

നൃത്തത്തിന്റെ കാര്യത്തിൽ ഗുരുവായും ചമയക്കാരിയായും നൃത്ത വേഷങ്ങളുടെ തയ്യൽക്കാരിയായും അമ്മ അന്നും ഇന്നും കുടെയുണ്ട്. മൂന്നു പേരും ഒന്നിച്ചു നൃത്തം ചെയ്യാനാകുന്നു എന്നതു ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്നാണ്.

മോഹൻലാൽ എന്ന പ്രതിഭ, ടി.കെ. രാജീവ് കുമാർ എന്ന സംവിധായകൻ, പിന്നെ മീനാക്ഷി. ആ മിടുക്കിയെ ഓർക്കാറുണ്ടോ ?

മൂന്നു ദശാബ്ദക്കാലത്തോളം പ്രേക്ഷകരുടെ സ്നേഹവാത്സല്യങ്ങളും ബഹുമാനവും നേടിത്തന്ന കഥാപാത്രമാണു പവിത്രത്തിലെ മീനാക്ഷി. സിനിമ ഇറങ്ങിയപ്പോൾ മറ്റു പുതുമുഖ നായികമാർക്കു ലഭിക്കുന്നതു പോലൊരു അംഗീകാരമല്ല കിട്ടിയത്. മറിച്ച് എല്ലാവരും കുത്തുവാക്കുകളും ശാപവാക്കുകളും പറഞ്ഞു കുറ്റപ്പെടുത്തി.

കത്തുകളിലൂടെയായിരുന്നു കുറ്റപ്പെടുത്തൽ. ഇത്രയും നല്ല ചേട്ടച്ഛനോടു കുഞ്ഞുപെങ്ങൾ ഇങ്ങനെ ചെയ്യാമോ എന്നൊക്കെ... "എന്നാലും രാജീവേട്ടാ ഈ ചതിയെന്നോട് വേണമായിരുന്നോ എന്നു ഞാൻ പരാതി പറഞ്ഞു. അതു നിന്റെ കഴിവായി മനസ്സിലാക്കൂ...' എന്നദ്ദേഹം മറുപടി തന്നു.

അത്രമേൽ ആളുകളുടെ മനസ്സിനെ മുറിപ്പെടുത്തിയതു കൊണ്ടാകാം ആ കഥാപാത്രത്തെ ഇന്നും മറക്കാതെ ആളുകൾ ഓർമയിൽ സൂക്ഷിക്കുന്നത്.

この記事は Vanitha の August 31, 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Vanitha の August 31, 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

VANITHAのその他の記事すべて表示
കാലമായല്ലോ കാബേജ് നടാം
Vanitha

കാലമായല്ലോ കാബേജ് നടാം

അടുക്കളത്തോട്ടത്തിൽ കാബേജ് നട്ടു പരിപാലിക്കാൻ അറിയേണ്ടത്

time-read
1 min  |
August 31, 2024
ഇനി നമ്മളൊഴുകണം പുഴ പോലെ
Vanitha

ഇനി നമ്മളൊഴുകണം പുഴ പോലെ

\"സങ്കടങ്ങളുടെ മുറ്റത്ത് നിൽക്കുന്ന ഒറ്റ ഞാവൽ മരമാണോ സ്ത്രീ? ' മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ബീന ആർ. ചന്ദ്രൻ നൽകുന്ന ഉത്തരം

time-read
3 分  |
August 31, 2024
അഴകിയ നിഖില
Vanitha

അഴകിയ നിഖില

\"ഈ മാറ്റം നല്ലതല്ലേ? സൗത്ത് ഇന്ത്യയുടെ \"അഴകിയ ലൈല നിഖില വിമൽ ചോദിക്കുന്നു

time-read
3 分  |
August 31, 2024
ഇന്ത്യയുടെ പാട്ടുപെട്ടി
Vanitha

ഇന്ത്യയുടെ പാട്ടുപെട്ടി

ഹിന്ദി റിയാലിറ്റി ഷോയിൽ കലക്കൻ പാട്ടുകൾ പാടി ഒന്നാം സമ്മാനം നേടിയ നമ്മുടെ ഇടുക്കിയിലെ കൊച്ചുമിടുക്കൻ അവിർഭവ്

time-read
4 分  |
August 31, 2024
Ice journey of a Coffee lover
Vanitha

Ice journey of a Coffee lover

“ആർട്ടിക് ട്രാവലിനു ശേഷം ഞാൻ മറ്റൊരാളായി മാറുകയായിരുന്നു'' അതിസുന്ദരമായ ആ യാത്രയെക്കുറിച്ച് ലക്ഷ്മി ഗോപാലസ്വാമി

time-read
4 分  |
August 31, 2024
ഈസ്നോഫീലിയ രോഗലക്ഷണം മാത്രമോ?
Vanitha

ഈസ്നോഫീലിയ രോഗലക്ഷണം മാത്രമോ?

അലർജി രോഗങ്ങളാണ് ഈസ്നോഫീലിയയ്ക്കുള്ള പ്രധാന കാരണം

time-read
1 min  |
August 31, 2024
കരളേ... നിൻ കൈ പിടിച്ചാൽ
Vanitha

കരളേ... നിൻ കൈ പിടിച്ചാൽ

അപകടങ്ങളിൽ തളർന്നു പോകുന്ന മനുഷ്യർക്കു കരുത്തും പ്രതീക്ഷയും പകരുന്ന ഗണേശ് കൈലാസിന്റെ ജീവിതത്തിലേക്കു പ്രണയത്തിന്റെ ചന്ദ്രപ്രഭയായി ശ്രീലേഖ എത്തിയപ്പോൾ...

time-read
3 分  |
August 31, 2024
പാലക് ചീര പുലാവാക്കാം
Vanitha

പാലക് ചീര പുലാവാക്കാം

ലഞ്ച് ബോക്സിലേക്കു തയാറാക്കാൻ ഹെൽത്തി റെസിപി ഇതാ...

time-read
1 min  |
August 31, 2024
നൃത്തമാണ് ജീവതാളം
Vanitha

നൃത്തമാണ് ജീവതാളം

എഴുപതാം വയസ്സിലും നൃത്തം ജീവിതസപര്യയായി കരുതുന്ന മഹിളാമണി ഇന്നും കുട്ടികളെ നൃത്തമഭ്യസിപ്പിക്കുന്നു

time-read
2 分  |
August 31, 2024
പ്രകാശം പരക്കട്ടെ
Vanitha

പ്രകാശം പരക്കട്ടെ

പ്രകാശം അനുഭവിക്കാൻ കഴിയുന്നതാകണം എന്നതാണ് ലൈറ്റിങ്ങിനെക്കുറിച്ചുള്ള പുതിയ ചിന്ത

time-read
3 分  |
August 31, 2024