試す 金 - 無料
ഇനി കേൾക്കില്ലല്ലോ ആ സ്നേഹവിളി
Vanitha
|September 14, 2024
"അളവറ്റതായിരുന്നു. ആ സ്നേഹവും സ്നേഹവായ്പും... അന്തരിച്ച വനിത മുൻ എഡിറ്റർ ഇൻ ചാർജ് മണർകാട് മാത്യുവിനെക്കുറിച്ചുള്ള സ്മരണകളിൽ സി.വി.ബാലകൃഷ്ണൻ
പല പത്രാധിപന്മാരുമായും ഇടപഴകാനിടയായിട്ടുണ്ട്. ഓർത്തു നോക്കുമ്പോൾ ഏറെ പ്രിയം തോന്നിയിട്ടുള്ളത് മണർകാട് മാത്യു സാറിനോടാണ്. അദ്ദേഹം നാലു പതിറ്റാണ്ടിലധികം കാലം കാട്ടിയ സ്നേഹവായ്പും സൗഹൃദവും അളവറ്റതായിരുന്നു. പലപ്പോഴും അദ്ദേഹത്തിൽ നിന്നു ഞാനറിഞ്ഞതു പിതൃനിർവിശേഷമായ വാത്സല്യമാണ്.
എന്നെ ബാലനെന്നേ വിളിച്ചിരുന്നുള്ളൂ. സ്വന്തം കൈപ്പടയിൽ ഓരോ കത്തിന്റെയും തുടക്കത്തിൽ കുറിക്കും, പ്രിയപ്പെട്ട ബാലന്...
എൺപതുകളുടെ ആദ്യം തൊട്ടുള്ള ബന്ധമാണ്. കത്തിടപാടുകളുടെ കാലം. ഫോൺ കണക്ഷൻ കിട്ടിയതു പിന്നീടാണ്. മാത്യുസാറിന്റെ ശ്രദ്ധ എന്റെ മേൽ പതിഞ്ഞതു മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ആയുസ്സിന്റെ പുസ്തകം' എന്ന നോവൽ തുടർച്ചയായി വന്നതോടെയാണ്. ആദ്യ കത്ത് അതുമായി ബന്ധപ്പെട്ടതായിരുന്നു. നോവൽ അത്യധികം ഇഷ്ടമായെന്നറിയിച്ചു കൊണ്ട്. താൻ ചുമതല വഹിക്കുന്ന മലയാള മനോരമ വാർഷിക പതിപ്പിൽ എഴുതാനുള്ള ക്ഷണവും അതിലടങ്ങിയിരുന്നു. ഞാൻ മനോരമ വാർഷികപ്പതിപ്പുകളിലെ പതിവ് എഴുത്തുകാരനാകുന്നത് അതോടെയാണ്. ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ നിരയിൽ അന്നൊരു യുവാവായിരുന്ന എന്നെയും മാത്യു സാർ നിർത്തി, മുന്തിയ പരിഗണനയോടെ.
വാർഷികപ്പതിപ്പിനുവേണ്ടി തയാറാക്കിയ രചനകളിൽ അനുവാചക പ്രീതി ഏറ്റവും കൈവരിച്ചത് "കാമമോഹിതം' എന്ന നോവലാണ്. ഇത്തവണ വ്യത്യസ്തമായ ഒരു നോവൽ വേണം എന്നു മാത്യു സാർ പറഞ്ഞു. കോട്ടയത്തു നിന്നുള്ള മടക്ക യാത്രയിൽ തീവണ്ടിയിലിരിക്കെയാണ് ഒരാശയം മനസ്സിൽ തെളിഞ്ഞത്. എഴുതാൻ ഒരാഴ്ച പോലും വേണ്ടി വന്നില്ല.
このストーリーは、Vanitha の September 14, 2024 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Vanitha からのその他のストーリー
Vanitha
മുള്ളോളം മധുരം
ഭർത്താവു കിടപ്പിലായതോടെ അഞ്ചു പെൺമക്കളടങ്ങുന്ന കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു റെജീന ജോസഫ്. കൃഷിയിലൂടെ ജീവിതവിജയം നേടിയ വീട്ടമ്മയുടെ കഥ
2 mins
November 08,2025
Vanitha
മൂക്കിൻ തുമ്പത്തെ ട്രെൻഡ്
സെപ്റ്റം റിങ് ഏതായാലും മൂക്കിനും മുഖത്തിനും ഇണങ്ങുന്നവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണേ
1 mins
November 08,2025
Vanitha
കുട്ടികളോട് എങ്ങനെ പറയാം
കുട്ടികളുടെ ജീവിതത്തിൽ ഒരു പ്രതിസന്ധിയുണ്ടായാൽ അധ്യാപകരും രക്ഷിതാക്കളും അതെങ്ങനെയാണു കൈകാര്യം ചെയ്യേണ്ടത് ?
3 mins
November 08,2025
Vanitha
പാതി തണലിൽ പൂവിടും ചെടികൾ
പാതി വെയിൽ കിട്ടുന്ന ഇടങ്ങളിൽ പൂവിടുന്ന ചെടികളെ പരിചയപ്പെടാം
1 mins
November 08,2025
Vanitha
രാഷ്ട്രപതിയുടെ നഴ്‌സ്
കെ. ആർ. നാരായണൻ മുതൽ ദ്രൗപദി മുർമു വരെ ആറു രാഷ്ട്രപതിമാരുടെ നഴ്സായി ജോലി ചെയ്ത മലയാളി ബിന്ദു ഷാജി
4 mins
November 08,2025
Vanitha
വാടക വീടാണോ ലാഭം?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
November 08,2025
Vanitha
അഭിനയം "Just Kidding" അല്ല
പ്രേമലു സക്സസ് സെലിബ്രേഷന് ശ്യാമിന്റെ തോളിൽ തട്ടി സൂപ്പർ സംവിധായകൻ രാജമൗലി പറഞ്ഞു. “ആദിയാണ് എന്റെ ഫേവറിറ്റ്...
4 mins
November 08,2025
Vanitha
മാറ്റില്ല സിനിമയോടുള്ള മോഹവും നിലപാടും
സിനിമയെ അത്രയ്ക്കിഷ്ടമുള്ള ഒരാൾ സിനിമയ്ക്കുള്ളിലെ അനീതികൾക്കെതിരെ നിലപാടെടുത്താൽ എന്താണു സംഭവിക്കുക - റിമ പറയുന്നു
5 mins
November 08,2025
Vanitha
Parvathy Meenakshi LIVE
വിലായത്ത് ബുദ്ധയിലെ 'കാട്ടുറാസ്' എന്ന പാട്ടിലൂടെ തരംഗമായി മാറിയ ഗായിക പാർവതി മീനാക്ഷി
1 min
November 08,2025
Vanitha
ഹൃദയബന്ധങ്ങൾക്ക് സന്തോഷമരുന്ന്
വീട്ടിലും ഓഫിസിലും ബന്ധങ്ങൾ ഊഷ്മളമാക്കി സന്തോഷത്തോടെ മുന്നോട്ടു കൊണ്ടുപോവാനുള്ള വഴികൾ.
2 mins
October 25, 2025
Listen
Translate
Change font size
