ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെത്തുമ്പോൾ പുലർവെട്ടം വീണു തുടങ്ങുന്നതേയുള്ളൂ. സൂര്യന്റെ ആദ്യ കിരണങ്ങൾ ക്ഷേത്ര ഗോപുരത്തെ പൊന്നിൻമുടി ചൂടിച്ചു. ക്ഷേത്രത്തിനുള്ളിൽ നിന്നുയരുന്ന 'സുപ്രഭാതം' കേട്ടുണരുകയാണു തെരുവ്. ഗോപുരവാതിൽ കടക്കുമ്പോൾ മനോഹരമായ ചുവർചിത്രങ്ങൾ കാണാം.
നടപ്പുരയിലെത്തിയപ്പോൾ സ്വാമിയുടെ അനുഗ്രഹമെന്ന പോലെ ചെറിയൊരു മഴ പെയ്തു. ശ്രീകോവിലിനുള്ളിൽ ആറടി ഉയരത്തിൽ ഭരതസ്വാമിയുടെ ചതുർബാഹു വിഗ്രഹം തേജസ്സോടെ തെളിഞ്ഞു നിൽക്കുകയാണ്, മരതക പതക്കവും പൊന്മാലകളും അണിഞ്ഞ്, ജടാഭാരത്തിനു മുകളിലൂടെ ചാർത്തിയിരിക്കുന്ന താമരമാല ഇരുവശത്തെ കൈകൾക്കിടയിലൂടെ പീഠംവരെ നീളുന്നു.
സ്വാമിയെ തൊഴുതു പുറത്തേക്കിറങ്ങിയപ്പോൾ നീല ദാവണി ചുറ്റി, ഇടതു തോളിൽ ഇടയ്ക്ക് തൂക്കി, നിറചിരിയോടെ പ്രദക്ഷിണ വഴിയിൽ നടന്നു വരുന്നു മലയാളത്തിന്റെ സോപാന വാനമ്പാടി ആശ സുരേഷ്.
“തിരക്കാകുന്നതേയുള്ളൂ. ഞാൻ പതിവായി സ്വാമിയെ കാണാൻ വരും. വിളിച്ചാൽ ഒപ്പം നിൽക്കും.'' കൂടൽമാണിക്യ സ്വാമിയോടുള്ള സ്നേഹവും വിശ്വാസവും ആശയുടെ വാക്കുകളിൽ തുളുമ്പി.
“തേൻ പോലെയുള്ള ശബ്ദമല്ല എന്റേത്. പക്ഷേ, പാട്ടു പാടാനും ആസ്വദിക്കാനും ഇഷ്ടമായിരുന്നു. അങ്ങനെ കർണാടക സംഗീതം പഠിച്ചു തുടങ്ങി നാലാം ദിവസം മാഷ് അച്ഛനോടു പറഞ്ഞു, "കുട്ടിക്കു സംഗീതത്തിൽ തീരെ വാസനയില്ല. ഇതിവിടെ നിർത്താം.' മാഷിന്റെ വാക്കുകൾ അച്ഛനു വലിയ വേദനയായി. സംഗീതം വിട്ടതോടെ അച്ഛൻ എന്നെ അക്ഷരശ്ലോകം പഠിക്കാൻ ചേർത്തു. പിന്നാലെ നാരായണീയവും ഭഗവത് ഗീതയും രാമായണവും പഠിച്ചു.
ആശയുടെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ മാഷ്. അക്ഷരശ്ലോകം സംസ്ഥാനതല മത്സരത്തിൽ നാലു വർഷം തുടർച്ചയായി ആശ ഒന്നാം സ്ഥാനം നേടി. ഗുരുവായൂർ ദേവസ്വം നടത്തുന്ന നാരായണീയം ദശകപാഠ മത്സരത്തിൽ പന്ത്രണ്ടു വർഷം ഒന്നാമതെത്തിയതും ആശ തന്നെ.
സംഗീതം വിട്ടെങ്കിലും ഇടയ്ക്ക് പഠിച്ചു കൊണ്ടേയിരുന്നു. 2019ൽ കാലിക്കറ്റ് സർവകലാശാല യുവജനോത്സവത്തിൽ ആശ കലാതിലകമായി. 2022 ൽ ഞരളത്ത് സോപാന വാനമ്പാടി പുരസ്കാരം ആശയെത്തേടിയെത്തി. ഈ വിജയങ്ങൾ ഇന്നെത്തി നിൽക്കുന്നത് കേന്ദ്ര സർക്കാരിന്റെ സാംസ്കാരിക വകുപ്പിനു കീഴിലുള്ള സൗത്ത് സോൺ കൾച്ചറൽ സെന്റർ ഗവേണിങ് ബോർഡിലെ കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ പ്രതിനിധി പദവിയിലാണ്.
この記事は Vanitha の September 14, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Vanitha の September 14, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
കാലമെത്ര കൊഴിഞ്ഞാലും...
കൊച്ചിൻ ഹനീഫയുടെ ഓർമകൾ പങ്കുവയ്ക്കുന്നു ഭാര്യ ഫാസിലയും മക്കൾ സഫയും മർവയും
വെയിൽ തന്നോളൂ സൂര്യാ...
വെയിലിനെ പ്രതിരോധിക്കാൻ ഏതെങ്കിലും സൺസ്ക്രീൻ മതിയോ? സൺസ്ക്രീനിനെ കുറിച്ച് അറിയേണ്ടതും ചെയ്യേണ്ടതും
തനിനാടൻ രുചിയിൽ സാലഡ്
വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഹെൽതി സാലഡ് ഇതാ...
ഗെയിം പോലെ ജീവിതം
പ്യൂപ്പയ്ക്കുള്ളിലിരിക്കുന്നതു പോലെയായിരുന്നു കാൻസർ പിടിപെട്ട ആ മൂന്നു വർഷങ്ങൾ
സ്വാദും ഗുണവുമുള്ള രംഭ ഇല
സുഗന്ധമുള്ള രംഭ ഇലച്ചെടിയുടെ നടീൽ, പരിപാലനം ഇവ അറിയാം
ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ
ന്യൂസ് പേപ്പർ ബോയ് എന്ന മലയാള സിനിമയിലെ നടൻ വി.ബാലരാമൻ എൺപത്തിനാലിലും ഉഷാറാണ്
വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ
ബാങ്ക് സേവനങ്ങൾക്കായി ശാഖകൾ സന്ദർശിക്കേണ്ട ആവശ്യമില്ലേ ?
കണ്ടാൽ ഞാനൊരു വില്ലനോ?
'പണി'യിലെ വില്ലനായെത്തി മലയാളികളുടെ കയ്യടി നേടിയ വി.പി. ജുനൈസ്
തോൽവികൾ പഠിപ്പിച്ചത്
ആദ്യ രണ്ടു സംരംഭങ്ങളും പരാജയം. പക്ഷേ, മൂന്നാമങ്കത്തിൽ സൂപ്പർഹിറ്റായി മാറിയ അനൂജ ബഷീറിന്റെ സ്റ്റാർട്ടപ് വിജയകഥ
റേഷൻ കാർഡ്: എല്ലാം വീട്ടിലിരുന്നു ചെയ്യാം
റേഷൻ കാർഡിൽ പേരു ചേർക്കുന്നതും പേര് തിരുത്തുന്നതും ഉൾപ്പടെ എല്ലാ കാര്യങ്ങളും വീട്ടിലിരുന്നു ചെയ്യാം