"കൊച്ചീലെ ദീപാവലി കണ്ട്ക്കാ? കണ്ടിട്ടില്ലേ വാ... മട്ടാഞ്ചേരിക്ക് വാ...' പഴയ ആ വൈറൽ പാട്ടിന്റെ പാരഡിയാണ് മട്ടാഞ്ചേരിയിലെ ഗുജറാത്തി സ്ട്രീറ്റിൽ ചെന്നപ്പോൾ മനസ്സു മൂളിയത്. വെയിൽ ചായുന്നതേയുളളൂ. വീടും ചുറ്റുപാടും വൃത്തിയാക്കുന്ന തിരക്കിലാണ് പലരും. മുറ്റത്തും ഉമ്മറത്തും വെള്ളം തളിച്ച ശേഷം വിവിധ വർണങ്ങളിൽ രംഗോലി വരയ്ക്കുകയാണ് മറ്റു ചിലർ.
ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും ദേവതയായ ലക്ഷ്മീദേവിയെ വരവേൽക്കാനാണ് രംഗോലി വരയ്ക്കുന്നതെന്നു വിശ്വാസം. സന്ധ്യയായതോടെ വീടുകളിൽ ദീപങ്ങൾ തെളിഞ്ഞു തുടങ്ങി. പൂജാ മുറിയിൽ ആദ്യ ദീപം തെളിയിച്ചതിനു പിന്നാലെ മുറ്റത്ത് വിവിധ ആകൃതികളിൽ ഒരുക്കിവച്ചിരിക്കുന്ന ചെരാതുകളിലേക്കും ദീപം പകരും. കുട്ടികളും മുതിർന്നവരും പ്രായ ഭേദമെന്യേ മത്താപ്പൂവും കമ്പിത്തിരിയും പടക്കങ്ങളുമായി തെരുവിലേക്കിറങ്ങി. പല വർണങ്ങളാൽ അലംകൃതമായ ഈ തെരുവെത്ര മനോഹരി. ദീപാവലിയുടെ ഗുജറാത്തി വിശേഷങ്ങൾ കേൾക്കാൻ നീൽകാന്ത് എന്ന വീട്ടിലേക്കു കയറി.
“ശുഭ് ദിവാഴീ...'' കൈകൾ കൂപ്പി ദീപാവലി ആശംസകൾ അറിയിച്ച ശേഷം മഹേഷ് എൻ. ജോഷിയും ഭാര്യ സോനൽ എം.ജോഷിയും വീടിനുള്ളിലേക്ക് സ്വീകരിച്ചിരുത്തി. പരമ്പരാഗത ഗുജറാത്തി ബാന്ദ്നി സാരിയാണ് സോനലിന്റെ വേഷം. മഹേഷ് ഇളം നീല നിറത്തിലുള്ള കുർത്തി ധരിച്ചിരിക്കുന്നു.
“ഞങ്ങൾക്ക് ദിവാലി എന്നാൽ മധുരവും ദീപങ്ങളും പടക്കവുമാണ്. ഇപ്പോഴാണ് പലഹാരം പുറത്തു നിന്നു വാങ്ങുന്നത്. മുൻപ് വീട്ടിൽ തന്നെ ചെയ്യും.'' തെളിഞ്ഞ മലയാളത്തിൽ സോനൽ സംസാരിച്ചു തുടങ്ങി. “ഗുജറാത്തിൽ പോർബന്തറാണ് നാട്. ഗാന്ധിജിയുടെ അയൽക്കാരെന്നു പറയാം. ഞങ്ങടെ അവിടുത്തെ വീടിന് തൊട്ടടുത്താണ് അദ്ദേഹത്തിന്റെ കുടുംബവീട്.
എന്റെ മുത്തശ്ശൻ ചെറിയ കുട്ടിയായിരിക്കുമ്പോൾ കേരളത്തിൽ താമസമാക്കിയ ഒരു ഗുജറാത്തി കുടുംബത്തിനൊപ്പം സഹായിയായി ഇവിടേക്കു വന്നതാണ്. ആ വീട്ടിലെ അമ്മ മുത്തശ്ശനെ പാചകം പഠിപ്പിച്ചു. പിന്നീട് അദ്ദേഹം സ്വന്തമായി ഒരു സ്വീറ്റ്സ് ഷോപ്പ് നടത്തി. ഇപ്പോൾ അതില്ല. പണ്ട് നാട്ടിൽ പോകുമ്പോൾ കസിൻസിനൊപ്പം ഗാന്ധിജിയുടെ വീട്ടിൽ പോയിട്ടുണ്ട്. രസമുള്ള ഓർമകളാണ് അവ
“പഴയ കഥകൾ പറയാൻ സോനലിന് വലിയ ഇഷ്ടമാണ്.'' മഹേഷ് ഇടപെട്ടു. “അഞ്ചു തലമുറകളായി ഞങ്ങൾ കൊച്ചിയിലാണ് ജീവിക്കുന്നത്. കേരളമാണ് തറവാട് എന്നു വേണമെങ്കിൽ പറയാം.'' ഇന്ത്യൻ കൊമേഴ്സ്യൽ കമ്പനി എന്ന സ്ഥാപനത്തിന്റെ സിഇഒ ആണ് മഹേഷ്. സോനൽ യോഗ അധ്യാപികയും.
この記事は Vanitha の October 26, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Vanitha の October 26, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
കോട്ടയം ക്രിസ്മസ്
ക്രിസ്മസ് വിശേഷങ്ങളുമായി മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ കലാഭവൻ ഷാജോണും കുടുംബവും
വാങ്ങും മുൻപ് നന്നായി ആലോചിച്ചോ?
ഏതൊരു വസ്തുവും പ്രകൃതിയോടും സഹജീവികളോടും കരുതലോടെ തിരഞ്ഞെടുത്തുപയോഗിക്കുന്ന കോൺഷ്യസ് ലിവിങ് ശൈലി അറിയാം
സിനിമാറ്റിക് തത്തമ്മ
കലാഭവൻ മണിയുടെ കുട്ടിക്കാലം അവതരിപ്പിച്ച് സിനിമയിലെത്തിയ അമിത് മോഹൻ രാജേശ്വരി ഇപ്പോൾ സ്റ്റാറാണ്
മാർപാപ്പയുടെ സ്വന്തം ടീം
മാർപാപ്പയുടെ അനുഗ്രഹവും ആശിയും സ്വീകരിച്ചു തുടക്കം കുറിച്ച വത്തിക്കാൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് ഒരു പ്രത്യേകത ഉണ്ട്
ദൈവത്തിന്റെ പാട്ടുകാരൻ
കർണാടക സംഗീതത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയ ആദ്യ വൈദികനും ശബ്ദ ചികിത്സാ വിദഗ്ധനുമായ ഫാദർ പോൾ പൂവത്തിങ്കലിന്റെ കലാജീവിതം
സന്മനസ്സുള്ളവർക്കു സമാധാനം
വാർധക്യത്തിലും ജീവിതത്തിന്റെ മാധുര്യം സൗഹൃദത്തണലിലിരുന്ന് ആസ്വദിക്കുന്ന 15 ദമ്പതികൾ. അവരുടെ സ്നേഹക്കൂട്ടിൽ സാന്റാ എത്തിയപ്പോൾ...
ഒറ്റയ്ക്കല്ല ഞാൻ
പൊന്നിയിൽ സെൽവന്റെ ആദ്യ ഷോട്ടിൽ ഐശ്വര്യ കണ്ട സ്വപ്നം യാഥാർഥ്യമാകുമ്പോൾ...
Mrs Queen ഫ്രം ഇന്ത്യ
മിസ് ഇന്ത്യയാകാൻ മോഹിച്ച പാർവതി രവിന്ദ്രൻ വർഷങ്ങൾ കഴിഞ്ഞു മിസിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്
പ്രസിഡന്റ് ഓട്ടത്തിലാണ്
പകൽ രാഷ്ട്രീയ പ്രവർത്തകനും രാത്രി ഓട്ടോ ഡ്രൈവറുമായ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ദേവസി
ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ
കുറച്ചു ചേരുവകൾ മതി. തയാറാക്കാൻ അൽപം സമയവും