ആനന്ദത്തിൻ ദിനങ്ങൾ
Vanitha|January 04, 2025
ബോൾഡ് കഥാപാത്രങ്ങളിലൂടെ സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിക്കുകയാണു ലിജോമോൾ ജോസ്
രൂപാ ദയാബ്ജി
ആനന്ദത്തിൻ ദിനങ്ങൾ

ഹെർ സിനിമയിലെ ലിജോമോളുടെ കഥാപാത്രം അഭിനയ സ്ക്രീനിലെത്തുമ്പോൾ പിന്നണിയിൽ കേൾക്കുന്നത് "ആനന്ദത്തിന്റെ ദിനങ്ങൾ കൊഴിഞ്ഞു എന്ന പാട്ടാണ്. വവ്വാലിനെപ്പോലെ തലകുത്തി കിടന്ന്, ഭാവിയെ കുറിച്ചു ചിന്തിച്ച് അന്തംവിട്ടിരിക്കുന്ന പെൺകുട്ടി. സിനിമയുടെ ഒടുവിൽ എല്ലാവരെയും ഞെട്ടിക്കുന്ന ഒരു തീരുമാനം പ്രഖ്യാപിക്കുന്ന മിടുക്കി.

മഹേഷിന്റെ പ്രതികാരം മുതൽ ഹെർ വരെയെത്തി നിൽക്കുന്ന സിനിമാ കരിയറിൽ ഈ പാട്ടു തിരിച്ചെഴുതുകയാണു ലിജോമോൾ, "ആനന്ദത്തിൽ ദിനങ്ങൾ വിരിഞ്ഞു.

“അയാം കാതലനും നടന്ന സംഭവവും വിജയത്തിളക്കത്തിൽ നിൽക്കുമ്പോഴാണു ലിജോമോളെ കണ്ടത്. 2025ൽ വരാനിരിക്കുന്നതു ലിജോമോളുടെ ഒരുപിടി നായികാ കഥാപാത്രങ്ങളാണ്.

സിനിമാ കരിയറിൽ ആനന്ദത്തിന്റെ ദിനങ്ങൾ വിരിയുകയാണല്ലോ ?

ഹെർ റിലീസായപ്പോൾ മുതൽ പലരും വിളിക്കുന്നു, ആ വേഷത്തിന് അഭിനന്ദനം അറിയിക്കാൻ. വ്യത്യസ്ത സാഹചര്യങ്ങളിൽ സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന അഞ്ചു സ്ത്രീകളുടെ കഥയാണത്.

സിനിമാ ഇൻഡസ്ട്രിയിൽ തന്നെ അപൂർവമായ, വനിതാ തിരക്കഥാകൃത്തിന്റെ എഴുത്തിനൊപ്പം അഭിനയിക്കാനായി എന്നതാണ് ആദ്യത്തെ സന്തോഷം. അർച്ചന വാസുദേവിന്റെ സ്ക്രിപ്റ്റ് വായിച്ചപ്പോൾ തന്നെ അഭിനയയെ ഒരുപാട് ഇഷ്ടമായി. തനിക്ക് എന്താണു വേണ്ടതെന്നും എന്തു വേണ്ടാ എന്നും വ്യക്തമായി അറിയാവുന്ന പെൺകുട്ടിയാണ് അവൾ.

തന്റെ ജീവിതത്തിലെ ഒരു നിർണായക തീരുമാനമെടുക്കുമ്പോൾ മറ്റുള്ളവർ എങ്ങനെയെടുക്കും, അവർ വിഷമിക്കുമോ എന്നൊന്നും ചിന്തിച്ച് അവൾ ആശങ്കപ്പെടുന്നില്ല. ആരെങ്കിലുമൊരാൾ തന്നെ മനസ്സിലാക്കും എന്ന തോന്നലാണ് അവൾക്കു ധൈര്യം നൽകുന്നത്. ഈ സിനിമ കണ്ടിട്ട് ഉള്ളിലുള്ളതു തുറന്നു പറയാൻ ഒരാൾക്കെങ്കിലും ധൈര്യം തോന്നിയാൽ അഭിനേത്രി എന്ന നിലയിൽ ഞാൻ ജയിച്ചു.

പക്ഷേ, "നടന്ന സംഭവ'ത്തിലെ ധന്യയ്ക്കു സ്വന്തമായൊരു തീരുമാനമെടുക്കാൻ വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു. ജീവിതസംഘർഷങ്ങളിൽ നിന്നു പുറത്തുവരാൻ ഒരു നിർണായക സംഭവം നടക്കേണ്ടി വരുന്നു. നമുക്കു ചുറ്റും അങ്ങനെയുള്ള സ്ത്രീകൾ കുറേയുണ്ട്.

"അയാം കാതല'നിലെ എത്തിക്കൽ ഹാക്കറായ സിമി പക്കാ ലോക്കലാണ്. ഹാക്കറുടെ രൂപവും ഭാവവുമൊന്നുമില്ലാത്ത സാദാ വീട്ടമ്മ.

この記事は Vanitha の January 04, 2025 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Vanitha の January 04, 2025 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

VANITHAのその他の記事すべて表示
ഛായ മാറ്റി, ചായം മാറ്റി
Vanitha

ഛായ മാറ്റി, ചായം മാറ്റി

ഷർട്ടുകളും ടോപ്പുകളും തുന്നിച്ചേർത്താൽ കളർഫുൾ ബെഡ് സ്‌പ്രെഡ് തയാർ

time-read
1 min  |
January 18, 2025
ഇടിച്ചു നേടും അമ്മേം മോനും
Vanitha

ഇടിച്ചു നേടും അമ്മേം മോനും

പലരും സ്പോർട്സ് വിടുന്ന പ്രായത്തിൽ സ്വർണനേട്ടവുമായി ആൻ, കൂടെ കൂടാൻ മോനും

time-read
2 分  |
January 18, 2025
ലാംബി സ്കൂട്ടർ പുറപ്പെടുന്നു
Vanitha

ലാംബി സ്കൂട്ടർ പുറപ്പെടുന്നു

ലാംബി സ്കൂട്ടറിൽ കോഴിക്കോട് മുതൽ ആറ്റിങ്ങൽ വരെ നീളുന്ന റൂട്ടിൽ ലതർ ഉൽപ്പന്നങ്ങളുമായി ഇന്നസെന്റ് സഞ്ചരിച്ചു. ഞങ്ങളുടെ ബിസിനസ് വളർന്നു. പക്ഷേ, അപ്പോളായിരുന്നു ബാലൻ മാഷിന്റെ വരവ്...

time-read
4 分  |
January 18, 2025
മുളപ്പിച്ചു കഴിച്ചാൽ ഇരട്ടി ഗുണം
Vanitha

മുളപ്പിച്ചു കഴിച്ചാൽ ഇരട്ടി ഗുണം

മുളപ്പിച്ച പയറു വർഗങ്ങൾ കൊണ്ടു തയാറാക്കാൻ പുതുവിഭവം

time-read
1 min  |
January 18, 2025
പഴയ മൊബൈൽ ഫോൺ സിസിടിവി ആക്കാം
Vanitha

പഴയ മൊബൈൽ ഫോൺ സിസിടിവി ആക്കാം

സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

time-read
1 min  |
January 18, 2025
പ്രമേഹമുള്ളവർക്കു മധുരക്കിഴങ്ങ് കഴിക്കാമോ?
Vanitha

പ്രമേഹമുള്ളവർക്കു മധുരക്കിഴങ്ങ് കഴിക്കാമോ?

സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം

time-read
1 min  |
January 18, 2025
ഒന്നിച്ചു മിന്നുന്ന താരങ്ങൾ
Vanitha

ഒന്നിച്ചു മിന്നുന്ന താരങ്ങൾ

അഞ്ജലി നായരും മൂത്ത മകൾ ആവണിയും മാത്രമല്ല, ഈ ചിത്രത്തിലെ കുഞ്ഞുഹിറോ ആദ്വികയും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്, പക്ഷേ...

time-read
4 分  |
January 18, 2025
കയ്യും കാലും ഇല്ലെങ്കിലും നീന്താം
Vanitha

കയ്യും കാലും ഇല്ലെങ്കിലും നീന്താം

സ്വയരക്ഷയ്ക്കായി സൗജന്യ നീന്തൽ പരിശീലനം നൽകുന്ന ആലുവയിലെ സജി വാളശ്ശേരിൽ എന്ന അറുപതുകാരൻ

time-read
2 分  |
January 18, 2025
സജിതയ്ക്കു കിട്ടിയ ഉർവശി അവാർഡ്
Vanitha

സജിതയ്ക്കു കിട്ടിയ ഉർവശി അവാർഡ്

മാർക്കോയിലെ ആൻസിയായി തിളങ്ങിയ സജിത ശ്രീജിത്ത് സിനിമയിൽ സജീവമാകുന്നു

time-read
1 min  |
January 18, 2025
ഖത്തറിൽ നിന്നൊരു വിജയകഥ
Vanitha

ഖത്തറിൽ നിന്നൊരു വിജയകഥ

പരമ്പരാഗത മൂല്യങ്ങൾ മുൻനിർത്തി വസ്ത്രങ്ങൾ ഡിസൈൻ ചെയ്തതിന് രാജ്യാന്തര അവാർഡ് നേടിയ മലയാളി വനിത

time-read
2 分  |
January 18, 2025