അഖിലിന്റെ സ്വന്തം അഖില

ആർമി എന്നു കേൾക്കുമ്പോൾ യുദ്ധം, രാജ്യ സുരക്ഷ, ദുരന്ത മേഖലയിൽ ആദ്യം ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തുന്നവർ തുടങ്ങി മനസ്സു പല ചിത്രങ്ങളും വരയ്ക്കാൻ തുടങ്ങും. എന്നാൽ യാതൊരു മുൻപരിചയവുമില്ലാത്ത, കേരളത്തിന്റെ രണ്ടറ്റത്തെ ജില്ലക്കാരായ രണ്ടു മനുഷ്യർ ആർമി എന്ന വാക്ക് കാരണം കല്യാണം കഴിച്ച കഥ കേട്ടിട്ടുണ്ടോ? അതാണ് കോഴിക്കോട്ടുകാരൻ അഖിലിന്റെയും കൊല്ലംകാരി അഖിലയുടെയും ജീവിതം.
തുടങ്ങിയത് പ്രൊഫൈൽ നെയിമിൽ നിന്ന് “ആർമിയിൽ പരിശീലനത്തിനിടയിൽ അപകടം സംഭവിച്ചശേഷം ആദ്യമായി ലീവിന് നാട്ടിൽ വന്ന സമയമായിരുന്നു അത്. അന്നൊരു ഫെയ്സ്ബുക്ക് അക്കൗണ്ട് തുടങ്ങി. ഇടയ്ക്ക് അവിചാരിതമായി ആർമി ഗേൾ' എന്നൊരു പ്രൊഫൈൽ കണ്ടു കൗതുകം തോന്നി റിക്വസ്റ്റ് അയച്ചു.'' അഖിൽ അഖിലയ്ക്കൊപ്പമിരുന്ന് അവരുടെ കഥ പറഞ്ഞു തുടങ്ങി.
“ചാറ്റിങ്ങിലൂടെ ഞങ്ങൾ പരിചയപ്പെട്ടു. ഒന്നു രണ്ടു മാസം കഴിഞ്ഞ് ഒരു ദിവസം അവളെന്നോട് “എന്നാൽ പിന്നെ എന്നെ കെട്ടിക്കൂടേ?' എന്നൊരു ചോദ്യം. നീയറിയാത്ത കുറച്ചു കാര്യങ്ങളുണ്ട്. അതു പറയാമെന്നു പറഞ്ഞ് ഞാൻ അഖിലയുടെ നമ്പർ വാങ്ങി. അന്നുതന്നെ വിളിച്ച്അ പകടത്തെപ്പറ്റി തുറന്നു പറഞ്ഞു. കേട്ടു കഴിഞ്ഞതും അവൾ കരഞ്ഞ് ഫോൺ കട്ട് ചെയ്തു. കുറച്ചു കഴിഞ്ഞപ്പോ വിളിച്ച് അവൾക്ക് എന്നെ തന്നെ മതി എന്ന് ഉറപ്പിച്ചു പറഞ്ഞു. അപ്പോഴാണു ഞാൻ ആദ്യമായി അവളോടു കാണണം എന്നു പറഞ്ഞത്.
അടുത്ത ലീവിനു വരുമ്പോൾ അന്നു ജോലി ചെയ്തിരുന്ന പുണെയിൽ നിന്ന് അവളുടെ നാടായ കൊല്ലത്തേക്ക് ട്രെയിൻ കയറി. അങ്ങനെ ഞങ്ങൾ ആദ്യമായി കണ്ടു, സംസാരിച്ചു. കണ്ടിട്ടും ഇഷ്ടം പോയില്ല എന്നു മനസ്സിലായി.
രണ്ടാമത്തെ കൂടിക്കാഴ്ചയ്ക്കായിരുന്നു ഇത്തിരി ബുദ്ധിമുട്ടിയത്. സാധാരണ നാട്ടിലേക്ക് ഫ്ലൈറ്റിലാണ് പോകാറ്. പക്ഷേ, അഖില കൊല്ലത്തായതു കൊണ്ട് ട്രെയിൻ ആണ് ബുക്ക് ചെയ്തത്. ഡിസേബിൾഡ് ആളുകൾക്ക് ഇവിടെ ട്രെയിൻ യാത്ര ചെയ്യാൻ ബുദ്ധിമുട്ടാണ്. പല സ്ഥലങ്ങളും വീൽചെയർ ഫ്രണ്ട്ലി അല്ല. അന്ന് ട്രെയിൻ മിസ് ആയി. മറ്റൊരു ട്രെയിനിന് ബെംഗളൂരുവിൽ എത്തി അവിടുന്നു പുലർച്ചെ ഒന്നരയ്ക്കു നല്ല മഴയും കൊണ്ട് ബസിൽ കൊല്ലത്തേക്ക്. രണ്ടു മൂന്ന് ആളുകൾ പിടിച്ചിട്ടാണ് ബസ്സിലൊക്കെ കയറ്റിയത്.
この記事は Vanitha の February 01, 2025 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Vanitha の February 01, 2025 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン

തിരുവമ്പാടി കണ്ണനാമുണ്ണി...
വിഷു കഴിഞ്ഞാൽ പൂരമായി. തിരുവമ്പാടി കണ്ണനെ കാണാൻ ഭക്തർ ഒഴുകിയെത്തുന്ന നാളുകളാണ് ഇനി

അന്നു തോന്നി ഇനി പാട്ടു വേണ്ട
50 വർഷം നീണ്ട പാട്ടു കാലത്തിനിടയിൽ ഒരിക്കൽ സുജാത പാട്ടിനെ മനസ്സിൽ നിന്നു പുറത്താക്കി

രുചിയാത്ര പിന്നിട്ട 50 വർഷം
വനിത കടന്നു വന്ന 50 രുചിവർഷങ്ങളിലെ മാറ്റങ്ങളെക്കുറിച്ചു പറയുന്നു, ഡോ. ലക്ഷ്മി നായർ

മിന്നലഴകേ...മിന്നുമഴകേ....
അഴകിന്റെയും അറിവിന്റെയും മാറ്റുരച്ച കല്യാൺ സിൽക്സ് വനിത മിസ് കേരളയുടെ വേദിയിലേക്ക്... മിസ് കേരളയുടെ വേദിയിലേക്ക്...അഴകിന്റെയും അറിവിന്റെയും മാറ്റുരച്ച കല്യാൺ സിൽക്സ് വനിത മിസ് കേരളയുടെ വേദിയിലേക്ക്...

സന്തോഷസാന്ദ്രം ഈ വിജയം
സാമ്പത്തിക സ്വാതന്ത്ര്യവും വിദ്യാഭ്യാസവുമാണ് ഒരു സ്ത്രീക്ക് അത്യാവശ്യമെന്ന് അമ്മ പഠിപ്പിച്ച

ആ മുഖചിത്രം യാഥാർഥ്യമാകുന്നു
മത്സരിച്ച പേജന്റുകളിൽ നിന്നു ലഭിച്ച അനുഭവങ്ങൾ മുതൽക്കൂട്ടാക്കി ആരംഭിച്ച സംരംഭമാണ് സെറ്റ് ദ സ്റ്റേജ്

വൈഷ്ണവിയുടെ 'പൊൻമാൻ
പൊൻമാനിലൂടെ മലയാളത്തിനു കിട്ടിയ വൈഷ്ണവി കല്യാണി

തളരാതെ ചാലിച്ച നിറക്കൂട്ട്
പള്ളിയിലെ നോമ്പുതുറ വിഭവങ്ങളിൽ അഭയം പ്രാപിച്ച ദിനങ്ങളിൽ നിന്നു സംരംഭകയായി സാറ വളർന്ന കഥ

പാട്ടിന് ഒരു പൊൻതൂവൽ
അമ്മ എന്നു വിളിക്കാനോ സംസാരിക്കാനോ പോലും കഴിയാത്ത അനന്യ ശ്രുതിമധുരമായി പാടുന്നതു കേട്ടാൽ ആർക്കും അത്ഭുതം തോന്നും

ഇശലിന്റെ രാജകുമാരി
മാപ്പിളപ്പാട്ടിലെ 'ഇശലിന്റെ രാജകുമാരി' എന്നറിയപ്പെടുന്ന പിന്നണി ഗായിക രഹ്നയുടെ പാട്ടു കിസകൾ