
വേനൽചൂട് തുടങ്ങി. അൽപനേരം പുറത്തിറങ്ങി നിന്നാൽ പോലും ചർമം ചൂടുപിടി ക്കും. വേനൽ കടുക്കുന്തോറും ചർമത്തെ പൊള്ളിക്കുന്ന സൺബേൺ ഏൽക്കാനുള്ള സാധ്യതയും കൂടുതലാണ്. അധികസമയം വെയിലേൽക്കുന്നവരെയാണ് സൺബേൺ ബാധിക്കാറ്.
സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് (യുവി) കിരണങ്ങൾ ചർമത്തെ ബാധിക്കുന്നതിനാലാണ് സൺബേൺ ഉണ്ടാകുന്നത്. ചർമത്തിൽ ചുവപ്പ്, വേദന, ചൊറിച്ചിൽ എന്നിവ അനുഭവപ്പെടാം. ഇതു സാധാരണയായി മൂന്നു മുതൽ ആറു ദിവസത്തിനുള്ളിൽ സുഖപ്പെടാം.
സൂര്യതാപത്തിന്റെ ലക്ഷണങ്ങൾ ഓരോ വ്യക്തിയിലും വ്യത്യസ്തമാണ്. ചിലപ്പോൾ ചർമത്തിൽ കുമിളകൾ രൂപപ്പെടാം. മറ്റു ചിലപ്പോൾ ക്ഷീണം, തലകറക്കം, തലവേ ദന, പേശിവലിവ്, ഓക്കാനവും ഛർദിയും, അസാധാരണമായ വിയർപ്പും ദാഹവും എന്നിങ്ങനെയുള്ള ലക്ഷണങ്ങളും ഉണ്ടാകാം.
പരിഹാരം വീട്ടിലുണ്ട്
സൂര്യതാപം പ്രതിരോധിക്കാനും ചികിത്സിക്കാനും ചില വീട്ടുവഴികളുണ്ട്. അവ പരിചയപ്പെടാം
ഐസ് ചൂടായ ചർമത്തിൽ ഐസ് ഉപയോഗിക്കുന്നത് വേദനയും നീരും കുറയ്ക്കാൻ സഹായിക്കും. ഐസ് ക്യൂബ്സ് തുണിയിൽ പൊതിഞ്ഞ് സൺ ബേൺ ഏറ്റ ഭാഗത്തു 5-10 മിനിറ്റ് വയ്ക്കുക. അര മണിക്കൂർ ഇടവിട്ട് ആവർത്തിക്കാം.
തണുത്ത വെള്ളം തണുത്ത വെള്ളത്തിൽ കുളിക്കുന്നത് ചർമത്തിലെ ചൂട് കുറയ്ക്കാനും ഉന്മേഷം ലഭിക്കാനും നല്ലതാണ്. ക്ലോറിനേറ്റ് ചെയ്ത നീന്തൽ പൂളുകൾ ഒഴിവാക്കുക. ക്ലോറിൻ വേദനയും ചൊറിച്ചിലും കൂട്ടും.
കറ്റാർവാഴ കറ്റാർവാഴ ജെൽ ചൂടും ചൊറിച്ചിലും കുറയ്ക്കുന്നതിനൊപ്പം സൺബേൺ ഏറ്റ ഭാഗം പെട്ടെന്നു സുഖപ്പെടാനും സഹായിക്കും.
この記事は Vanitha の March 15, 2025 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Vanitha の March 15, 2025 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン

ഇശലിന്റെ രാജകുമാരി
മാപ്പിളപ്പാട്ടിലെ 'ഇശലിന്റെ രാജകുമാരി' എന്നറിയപ്പെടുന്ന പിന്നണി ഗായിക രഹ്നയുടെ പാട്ടു കിസകൾ

പ്രധാനപ്പെട്ട മെയിൽ കളറിലാക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

സേമിയ കൊണ്ട് ഇനി ദോശയും
കാലറി കുറഞ്ഞ പോഷകസമൃദ്ധമായ ഈ വിഭവമാകട്ടെ നാളത്തെ പ്രാതൽ

പ്രായം മറന്ന് നൃത്തമാടൂ...
മധ്യവയസ്സിനു ശേഷം ഇനിയെന്തു ജീവിതം എന്നു കരുതുന്നുണ്ടോ? എങ്കിൽ അതിനുശേഷം ജീവിതം റിസ്റ്റാർട്ട് ചെയ്ത, സന്തോഷങ്ങളെ വാരിപ്പുണരുന്നവരെ ഇവിടെ കാണാം

അമിതവണ്ണം ഓമനമൃഗങ്ങളിലും
പലവിധ രോഗങ്ങളിലേക്കു നയിക്കുന്ന ഒരു കാരണമാണ് അമിതവണ്ണം

50 YEARS OF സുഗീതം
വനിത സുവർണജൂബിലി ആഘോഷിക്കുമ്പോൾ സുജാത മോഹൻ പാട്ടിന്റെ 50 വർഷ സന്തോഷത്തിലാണ്

രുചിയുടെ മൊഞ്ച്
നോമ്പുകാലത്തു രുചിയുടെ പെരുന്നാളു കൂടാൻ കോഴിക്കോട്ടെ കുറ്റിച്ചിറയിലേക്കു പോകാം

Unlock Happiness
നെഗറ്റിവിറ്റിയെ അംഗീകരിച്ചു കൊണ്ടു മാത്രമേ സമ്മർദ കൊടുങ്കാറ്റിൽ കടപുഴകാത്ത സന്തോഷം നമുക്കു സ്വന്തമാക്കാൻ കഴിയൂ. അതിനു സഹായിക്കുന്ന 50 തന്ത്രങ്ങൾ പറയാം

നേരിട്ടു വെയിലേൽക്കാതെയും സൂര്യാഘാതം?
അതു നേരാണോ സോഷ്യൽമഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി