മഴപെയ്യാക്കാട്ടിൽ മഴചാറ്റൽ കൊണ്ടിരിക്കാൻ വരുന്നോ? മഴയുടെ നിഴലിൽ മറഞ്ഞിരിക്കുന്ന ചിന്നാർ കാട്ടിലേക്കു ഡ്രൈവ് ചെയ്യാം.
മഴ നിഴലുണ്ടോ?
മൺസൂൺ കാലത്തു സൂര്യനൊന്നു വെളിയിൽ വന്നാലല്ലേ മഴയ്ക്കു നിഴലുണ്ടോ എന്നു കാണാൻ പറ്റൂ... തോരാമഴ (ഈ കാലത്ത് അതൊരു സങ്കല്പമാണെങ്കിലും) യിൽ ഒന്നു വെളിച്ചം കാണണോ? തമിഴ്നാട്ടിലക്കു പോകേണ്ടി വരില്ലേ? വേണ്ട. കേരളത്തിലെ മഴനിഴൽകാടായ ചിന്നാറിലേക്കൊരു യാത്ര മതി, മലപ്പുറം മഴയുടെ നിഴൽ പെയ്യുന്നിടം കാണാൻ. ചിന്നാർ കാട്ടിൽ തൂവാനം എന്ന അതിമനോഹരമായ വെള്ളച്ചാട്ടമുണ്ട്. കാറ്റിൽ പാറിവരുന്ന നേരിയ മഴത്തുള്ളികൾ എന്നാണു തൂവാനം എന്ന വാക്കിന്റെ അർഥം. മഴനിഴൽ കാടിന്റെ ചൂടിൽ മഴചാറ്റൽപോലെ ജലകണികകൾ പറത്തിവിടുന്ന തൂവാനം വെള്ളച്ചാട്ടത്തിനരികെ, ആനകളിറങ്ങുന്ന കാട്ടിൽ താമസമാണ് ഇത്തവണ ട്രാവലോഗിൽ. കൂട്ടു വരുന്നതോ? സിട്രോയെന്നിന്റെ ഏറ്റവും പുതിയ സി3 ഇ എന്ന ഇലക്ട്രിക് കാർ ചിന്നാർ വരെ പോകുമ്പോൾ വേറേയൊരു പ്രശ്നമല്ലേ?
മഴ കൊണ്ടു മാത്രം...
സിട്രോയെൻ സി ഇയുമായി എറണാകുളത്തുനിന്നു യാത്ര തിരിക്കുമ്പോൾ 99.5% ബാറ്ററിയാണ് റേഞ്ച് കാണിച്ചത് 230 കിമീ ദൂരം. വൈറ്റില ഹബ്ബിൽ നിന്നു ചിന്നാറി ലേക്കുള്ള ദൂരം 177 കിമീ. ഒറ്റയാത സാധ്യമോ?
വൈറ്റില മൂവാറ്റുപുഴ നേര്യമംഗലം-അടിമാലി-മൂന്നാർ മറയൂർ- ചിന്നാർ റൂട്ടിൽ ഏതാണ്ടു പകുതിയും കയറ്റം തന്നെ. അടിമാലിയിലെത്തും മുൻപ് നേര്യമംഗലം റൂട്ടിൽ ഏറെ ചെറിയ വെള്ളച്ചാട്ടങ്ങൾ. വാളറയിലെ ചെറിയ ചെക്ക്ഡാം നിറഞ്ഞുകവിഞ്ഞൊഴുകുന്നു. അപൂർവമായ കാഴ്ചയാണത്. അർഥം ഒന്നേയുള്ളൂ... മുകളിൽ കനത്ത മഴ പെയ്യുന്നു... സി3 ഇയുടെ ആദ്യ ഫോട്ടോഷൂട്ട് ഈ മഴക്കാഴ്ചയാണ്. മഴകൊണ്ടു മാത്രം ജനിക്കുന്ന ഏറെ ജലപാതങ്ങൾ ഇപ്പോൾ നേര്യമംഗലം റൂട്ടിൽ കാണാം.
എട്ടാം മൈലാണു രക്ഷ
മൂന്നാറിൽ പതിവു തിരക്കില്ല. മഴ വഴിയെ മാത്രമല്ല മൂന്നാറിനെയും വിജനമാക്കുന്നു. മൂന്നാറിലെത്തുമ്പോൾ സിട്രോഎൻ സി3 ഈയിൽ കാണിച്ച റേഞ്ച് വെറും 41 കിമീ. മൂന്നാറിൽ നിന്നു മറയൂരിലേക്കുണ്ട് 40 കിമീ. പണിയാകുമോ? മൂന്നാർ ടൗണിനു മുൻപ് കെഎസ്ഇബിയുടെ ചാർജിങ് സ്റ്റേഷനുണ്ട്. പക്ഷേ, എന്തോ സാങ്കേതിക കാരണത്താൽ സി മാത്രം ചാർജായില്ല. ഇനിയെന്തു ചെയ്യുമെന്ന ചോദ്യത്തിനുത്തരം തന്നത് മൂന്നാർ വനംവകുപ്പിലെ ഉദ്യോഗസ്ഥൻ സുമേഷാണ്.
Denne historien er fra July 01,2023-utgaven av Fast Track.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra July 01,2023-utgaven av Fast Track.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ഇലക്ട്രിക് ആക്ടീവ
ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ ആക്ടീവ ഇ വിപണിയിലേക്ക്
സ്റ്റൈലൻ ലുക്കിൽ സിറോസ്
പെട്രോൾ ഡീസൽ എൻജിനുകളുമായി കിയയുടെ പുതിയ കോംപാക്ട് എസ്യുവി
ഡ്രൈവിങ് സീറ്റിൽ ഡ്രൈവർ തന്നെയാണോ നാം
ചിന്തകൾ ഡ്രൈവിങ്ങിനെ സ്വാധീനിക്കുമ്പോൾ...
WORLD CLASS
മാസ് ലുക്കും പ്രീമിയം ഇന്റീരിയറും ലക്ഷ്വറി ഫീച്ചേഴ്സുമായി എക്സ്ഇവി 9ഇ
ഗോവൻ വൈബ്
ബോബർ ഡിസൈനിൽ ക്ലാസിക്കിന്റെ പുതിയ മോഡൽ ഗോവൻ ക്ലാസിക് 350
റിയലി അമേസിങ്!
പരിഷ്കാരങ്ങളോടെ ഹോണ്ട അമേസിന്റെ മൂന്നാം തലമുറ
കുതിച്ചു പായാൻ റിവർ
മലയാളികളുടെ സ്റ്റാർട് അപ് കമ്പനിയായ റിവർ ഇവിയുടെ കേരളത്തിലെ ആദ്യ സ്റ്റോർ കൊച്ചിയിൽ
ബോൾഡ് & സ്പോർടി
ഫ്യൂച്ചറസ്റ്റിക് ഡിസൈനും ഉഗ്രൻ നിർമാണ നിലവാരവുമായി മഹീന്ദ്ര ബിഇ
പച്ചക്കറിക്കായത്തട്ടിൽ
മനുഷ്യന്റെ അതിജീവനത്തിന്റെ കഥപറയുന്ന വട്ടവടയിലൂടെ പഴത്തോട്ടത്തിലേക്ക്...
റോയൽ എൻഫീൽഡിന്റെ “ഇരട്ടച്ചങ്കൻ കരടി'
ഇന്റർസെപ്റ്ററിന്റെ സ്ക്രാംബ്ലർ വകഭേദം-ബെയർ 650