വാലന്റീനൊ റോസിയും മാർക് മാർക്വസുമെല്ലാം സൂപ്പർ ബൈക്കു കൾ റേസിങ് ട്രാക്കിലൂടെ പറപറത്തുന്നതു കണ്ട് ആവേശം കൊള്ളാത്തവർ ചുരുക്ക മാണ്. പലരും അവരെപ്പോലെ റേസിങ് താരമാവാൻ കൊതിച്ചിട്ടുണ്ടാവും. എന്നാൽ, ആ സ്വപ്നത്തിലേക്കുള്ള ദൂരമോ വഴിയോ അറിയാതെ അത്തരം സ്വപ്നങ്ങൾ കൈമോശം വന്നവരാകും ഏതാണ്ടെല്ലാവരും. ഇവിടെയാണ് ഓൾവിൻ സേവ്യർ എന്ന മലയാളി പയ്യൻ വ്യത്യസ്തനാവുന്നത്. ഓൾവിന്റെ സൂപ്പർബൈക്ക് ലോക ചാമ്പ്യൻഷിപ്പ് എന്ന വലിയ സ്വപ്നം ഇന്ന് കയ്യെത്തും ദൂരത്തിലുണ്ട്.
ഓൾവിൻ സേവ്യറിന്റെ നേട്ടങ്ങളുടെ കണക്കെടുത്താൽ 'ഓൾ വിൻ' എന്ന പേര് അറിഞ്ഞിട്ടതാണെന്നു തോന്നും. മോട്ടർ സൈക്കിൾ റേസിങ് ആരംഭിച്ച് ഒരു വർഷ ത്തിനുള്ളിൽ ഇന്ത്യയിലെതന്നെ മുൻനിര റേസറാവുക. തുടർച്ചയായി പോഡിയങ്ങൾ നേടിക്കൊണ്ട് രണ്ടാം വർഷത്തിലെ പ്രൊ റേസറായി മാറുക. ഇന്ത്യയെ പ്രതിനിധീകരിച്ച് മലേഷ്യൻ സൂപ്പർബൈക്ക് ചാമ്പ്യൻ ഷിപ്പിൽ മത്സരിച്ച് മൂന്നാം സ്ഥാനം സ്വന്ത മാക്കുക. ഇതേ തുടർന്ന് ഏഷ്യയിലെ ഏറ്റവും ശ്രദ്ധേയമായ ബൈക്ക് റേസിങ് ചാമ്പ്യൻഷിപ്പായ എആർആർസി(ഏഷ്യൻ റോഡ് റേസിങ് ചാമ്പ്യൻഷിപ്പ്)യിലേക്ക് വൈൽഡ് കാർഡ് എൻട്രി ലഭിക്കുക. ഓൾവിൻ ഓടിച്ചുതീർത്ത ദൂരമില്ല, ഇനി വേൾഡ് ചാമ്പ്യൻഷിപ്പ് എന്ന സ്വപ്നത്തിലേക്ക്.
വേഗമാണ് ആവേശം
ബൈക്കുകളോടുള്ള ഇഷ്ടംകൊണ്ട് 12 വയസ്സു തൊട്ടേ ഓടിച്ചു നോക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. കാലുപോലും എത്താതെയുള്ള സാഹസിക ശ്രമങ്ങൾ പലതവണ വീഴ്ചയിൽ അവസാനിച്ചു. വീഴ്ചകൾക്കൊടുവിൽ ഓടിച്ചുതുടങ്ങിയ പ്പോൾ റൈഡിങ് ആവേശമായി. അപ്പോഴും മോട്ടർസ്പോർടിനെക്കുറിച്ചോ ബൈക്ക് റേസിങ് എന്ന പ്രൊഫഷനെക്കുറിച്ചോ വലിയ ധാരണ ഓൾവിനില്ലായിരുന്നു.
Denne historien er fra August 01,2024-utgaven av Fast Track.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra August 01,2024-utgaven av Fast Track.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ഇലക്ട്രിക് ആക്ടീവ
ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ ആക്ടീവ ഇ വിപണിയിലേക്ക്
സ്റ്റൈലൻ ലുക്കിൽ സിറോസ്
പെട്രോൾ ഡീസൽ എൻജിനുകളുമായി കിയയുടെ പുതിയ കോംപാക്ട് എസ്യുവി
ഡ്രൈവിങ് സീറ്റിൽ ഡ്രൈവർ തന്നെയാണോ നാം
ചിന്തകൾ ഡ്രൈവിങ്ങിനെ സ്വാധീനിക്കുമ്പോൾ...
WORLD CLASS
മാസ് ലുക്കും പ്രീമിയം ഇന്റീരിയറും ലക്ഷ്വറി ഫീച്ചേഴ്സുമായി എക്സ്ഇവി 9ഇ
ഗോവൻ വൈബ്
ബോബർ ഡിസൈനിൽ ക്ലാസിക്കിന്റെ പുതിയ മോഡൽ ഗോവൻ ക്ലാസിക് 350
റിയലി അമേസിങ്!
പരിഷ്കാരങ്ങളോടെ ഹോണ്ട അമേസിന്റെ മൂന്നാം തലമുറ
കുതിച്ചു പായാൻ റിവർ
മലയാളികളുടെ സ്റ്റാർട് അപ് കമ്പനിയായ റിവർ ഇവിയുടെ കേരളത്തിലെ ആദ്യ സ്റ്റോർ കൊച്ചിയിൽ
ബോൾഡ് & സ്പോർടി
ഫ്യൂച്ചറസ്റ്റിക് ഡിസൈനും ഉഗ്രൻ നിർമാണ നിലവാരവുമായി മഹീന്ദ്ര ബിഇ
പച്ചക്കറിക്കായത്തട്ടിൽ
മനുഷ്യന്റെ അതിജീവനത്തിന്റെ കഥപറയുന്ന വട്ടവടയിലൂടെ പഴത്തോട്ടത്തിലേക്ക്...
റോയൽ എൻഫീൽഡിന്റെ “ഇരട്ടച്ചങ്കൻ കരടി'
ഇന്റർസെപ്റ്ററിന്റെ സ്ക്രാംബ്ലർ വകഭേദം-ബെയർ 650