തിളക്കം എന്ന സിനിമയിൽ നടൻ ദിലീപ് തന്റെ അളിയനായ സലിം കുമാർ കൊടുത്ത കഞ്ചാവ് വലിച്ചതിനുശേഷം അനായാസമായി ഇംഗ്ലീഷ് സംസാരിക്കുന്നതു എല്ലാവരെയും ഒത്തിരിയേറെ ചിരിപ്പിച്ച ഒരു രംഗമായിരുന്നു. എന്നാൽ യഥാർത്ഥത്തിൽ കഞ്ചാവ് എന്ന ലഹരിവസ്തുവിന്റെ ഉപയോഗം അത്ര നല്ലതല്ല. സോഷ്യൽ മീഡിയയിലും മറ്റു മാധ്യമങ്ങളിലുമെല്ലാം തന്നെ ഇതിന്റെ ഭീകരവശങ്ങളെക്കുറിച്ചുള്ള വാർത്തകൾ ആണ് ഇന്ന് നാം ദൈനംദിനം അറിഞ്ഞുകൊണ്ടിരിക്കുന്നത്. മയക്കുമരുന്നിന്റെ ഉപയോഗം നിമിത്തം മോഷണം, പീഡനം, കൊലപാതകം പോലുള്ള ഭീതികരമായ കുറ്റകൃത്യങ്ങളിലേക്കാണ് ഇന്നത്തെ യുവതലമുറ നടന്നുനീങ്ങുന്നത്. എന്താണ് ഈ ലഹരിമരുന്നുകൾ ഒരു വ്യക്തിയിൽ സൃഷ്ടിക്കുന്ന മാറ്റങ്ങൾ? എങ്ങിനെയാണ് അവ ഒരു വ്യക്തിയെ അതിനു അടിമയാക്കുന്നത്? ഇതിൽ നിന്നും പൂർണ്ണമായ മോചനം സാധ്യമാണോ? ഇവയെകുറിച്ചു നമുക്കൊന്ന് വിശകലനം ചെയ്യാം.
എന്താണ് മയക്കുമരുന്നുകൾ?
ഒരു വ്യക്തിയുടെ മാനസികമോ ശാരീരികമോ ആയ അവസ്ഥയെ മാറ്റുന്ന പദാർത്ഥങ്ങളാണ് മയക്കുമരുന്നുകൾ. ഇതുപയോഗിക്കുന്നതുമൂലം ആ വ്യക്തിയുടെ മസ്തിഷ്കം പ്രവർത്തിക്കുന്ന രീതി, വികാരങ്ങൾ, പെരുമാറ്റം, ധാരണ, ഇന്ദ്രിയങ്ങൾ എന്നിവയെയൊക്കെ ബാധിക്കും. ഇത് അവരെ പ്രവചനാതീതമായ അപകടകാരികളുമാക്കുന്നു, പ്രത്യേകിച്ച് യുവതലമുറയെ.
എങ്ങനെയാണ് മയക്കുമരുന്നുകൾ ഒരു വ്യക്തിയുടെ ശരീരത്തിൽ അതി ന്റെ ആധിപത്യം സ്ഥാപിക്കുന്നത്?
ലഹരിമരുന്നുകൾക്ക് ഹ്രസ്വകാലവും ദീർഘകാലവുമായ ഫലങ്ങൾ ഉണ്ടാകും. ഇവ ശാരീരികവും മാനസികവുമാകാം, കൂടാതെ ആശ്രിതത്വം ഉൾപ്പെടാം. മയക്കുമരുന്ന് ഉപയോഗിക്കുന്ന വ്യക്തി തികച്ചും വ്യത്യസ്തമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യാം. അതോടൊ പ്പം തന്നെ സ്വയം പ്രവർത്തനങ്ങളെയും ചിന്തകളെയും നിയന്ത്രിക്കാൻ ആ വ്യക്തിക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുന്നു.
Denne historien er fra November - December 2022-utgaven av Unique Times Malayalam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra November - December 2022-utgaven av Unique Times Malayalam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ടാറ്റ കർവ്വ്: ഇന്ത്യയിലെ സ്റ്റൈലിഷ്, ഹൈ-ടെക് എസ്.വികൾക്ക് ഒരു പുതിയ ഡോൺ
ഓട്ടോ റിവ്യൂ
രാജസ്ഥാനിലെ കുൽധാര, ഒറ്റരാത്രികൊണ്ട് അനാഥമാക്കപ്പെട്ട ഗ്രാമം
ദുരൂഹത നിറഞ്ഞ ഒരു പ്രേതഗ്രാമമാണ് കുൽധാര ഗ്രാമം. ഒറ്റരാത്രികൊണ്ട് അനാഥമാക്കപ്പെട്ട ഗ്രാമം എന്നാണ് പറയപ്പെടുന്നത്. മുന്നൂറ് വർഷങ്ങൾക്കുമുൻപ് സമ്പന്നരായ പാലിവാൽ ബ്രാഹ്മണരുടെ വാസസ്ഥലമായിരുന്നു കുൽധാര ഉൾപ്പെട്ട 84 ഗ്രാമങ്ങൾ . 1500 ജനങ്ങൾ വസിച്ചിരുന്ന പ്രദേശം.
ചർമ്മത്തിലെ കരുവാളിപ്പ് മാറാൻ സഹായിക്കുന്ന സ്വാഭാവിക മാർഗ്ഗങ്ങൾ
ഡോ. എലിസബത്ത് ചാക്കോ, MD-കൽപനാസ് ഇന്റർനാഷണൽ
പാചകം
രുചികരമായ വിഭവങ്ങളുടെ പാചകക്കുറിപ്പുകളാണ് ഇത്തവണത്തെ പാചകപ്പുരയിൽ
കൂർക്കംവലി അറിയേണ്ട കാര്യങ്ങൾ എന്തൊക്കെ?
മുപ്പത് വയസ്സിനും അറുപത് വയസ്സിനും ഇടയിൽ പ്രായമുള്ളവരിലാണ് പൊതുവേ കൂർക്കംവലി കൂടുതലായി കാണപ്പെടുന്നത്. അതേസമയം വളരെയേറെ പ്രായമായവരിൽ കൂർക്കംവലി കുറവാണ്. പൊതുവേ ഹൃദയാരോഗ്യത്തിന് ഇത് നല്ലതല്ലെന്നുതന്നെ പറയാം.
സ്വന്തം വീക്ഷണകോണിൽ സ്വയം വിലയിരുത്തുമ്പോൾ
നിങ്ങളുടെ നിലവിലുള്ള വൈകാരികവും പെരുമാറ്റരീതികളും നിങ്ങളുടെ കുട്ടിക്കാലത്തെ കണ്ടീഷനിംഗിന്റെ ഫലമാണ്. നിങ്ങളുടെ ജീവിത ത്തിലെ സുപ്രധാന നിമിഷങ്ങളോടുള്ള നിങ്ങളുടെ പ്രതികരണങ്ങളും പ്രതിഫലനങ്ങളും നിങ്ങൾ സൂക്ഷ്മമായി വിശകലനം ചെയ്താൽ, മിക്ക വാറും എല്ലാത്തിനും സമാനമായ പാറ്റേൺ നിങ്ങൾക്ക് തീർച്ചയായും കണ്ടെത്താനാകും.
സ്തനാർബുദം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
സ്തനാർബുദം സ്ത്രീകളിൽ ഏറ്റവും സാധാരണയായി കാണപ്പെടുന്ന ക്യാൻസറാണെങ്കിൽ പോലും നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിച്ചാൽ പൂർണ്ണമായും ഭേദമാക്കാൻ കഴിയും. എന്നാൽ പലപ്പോഴും സ്ത്രീകൾ പല ലക്ഷണങ്ങളെയും നിസ്സാരമായി അവഗണിക്കുന്നതിനാൽ മരണനിരക്ക് കൂടുതലുള്ളതും സ്തനാർബുദബാധിതരിലാണ്.
2023-ലെ സിവിൽ അപ്പിൽ നമ്പർ 2948-ലെ സഫാരി റിട്രീറ്റ്സ് (പി) ലിമിറ്റഡിലെ ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധിയുടെ സംക്ഷിപ്ത വിശകലനം
\"സ്ഥാവര സ്വത്ത് \"ഒരു \"പ്ലാന്റ് \" ആയി യോഗ്യത നേടുകയാണെങ്കിൽ, പ്രസ്തുത ഘടന യുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഇൻപുട്ടുകളിലും ഇൻപുട്ട് സേവനങ്ങളിലും ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ക്ലെയിം ചെയ്യാൻ അത് അർഹതയുണ്ടെന്ന് ബഹുമാനപ്പെട്ട ഇന്ത്യൻ സുപ്രിം കോടതി അതിന്റെ മുൻ തീരുമാനങ്ങളിലൂടെ സർവ്വേ ചെയ്ത ശേഷം വിധിച്ചു.
ഡൗൺ സിൻഡ്രോം; അറിഞ്ഞിരിക്കേണ്ട വസ്തുതകൾ
ഡൗൺ സിൻഡ്രോമിലെ അപകടകരമായ ഹൃദ്രോഗങ്ങളിൽ ആട്രിയോവെൻ ട്രിക്കുലാർ സെപ്റ്റൽ വൈകല്യം, വെൻട്രിക്കുലാർ സെപ്റ്റൽ വൈകല്യം, ടെട്രോളജി ഓഫ് ഫാലോട്ട്, പേറ്റന്റ് ഡക്റ്റസ് ആർട്ടീരിയോസസ് എന്നിവ ഉൾപ്പെടുന്നു. പ്രായമാകുമ്പോൾ മിട്രൽ വാൽവ് പ്രശ്നങ്ങളും സാധാരണമാണ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യുഗത്തിൽ നിങ്ങളുടെ ജോലി കാലഹരണപ്പെടുകയാണോ
എഐയെക്കുറിച്ച് പഠിക്കാനുള്ള തയ്യാറെടുപ്പിന്റെ ആദ്യപടി അതിന്റെ പ്ര ധാന ആശയങ്ങളെക്കുറിച്ച് അടിസ്ഥാനപരമായ ധാരണ വികസിപ്പിക്കുക എന്നതാണ്. മെഷീൻ ലേണിംഗ്, നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ്, കമ്പ്യൂട്ടർ വിഷൻ എന്നിവയുൾപ്പെടെ വിവിധ സാങ്കേതിക വിദ്യകൾ എഐ ഉൾക്കൊള്ളുന്നു. ഇവ മനസ്സിലാക്കാൻ, ഓൺലൈൻ കോഴ്സുകൾ, ട്യൂട്ടോറിയലുകൾ, ആമുഖ പുസ്തകങ്ങൾ എന്നിവ പോലുള്ള തുടക്കക്കാർക്ക് അനുയോജ്യമായ ഉറവിടങ്ങളുമായി ഇടപഴകിക്കൊണ്ട് ആരംഭിക്കുക.