സമ്പത്ത്, സ്വാധീനം, പ്രശസ്തി എന്നിവയേക്കാൾ വളരെ മികച്ചതാണ് 'വിജയം' എന്നത്. ഒരു പ്രത്യേക പ്രവർത്തനത്തിൽ ഏർപ്പെട്ടതിനു ശേഷമോ നിശ്ചിത ജീവിതശൈലി സ്വീകരിച്ചതിനു ശേഷമോ ഒരാൾ അനുഭവിക്കുന്ന സംതൃപ്തിയും സന്തോഷവുമാണ് വിജയം. തീവ്രമായ പ്രയത്നവും ചെറിയ ഭാഗ്യവും ഉണ്ടെങ്കിൽ ഏത് ഉദ്യമത്തിലും ജീവിതത്തിന്റെ ഏത് മേഖലയിലും വിജയം കൈവരിക്കാൻ സാധിക്കുകയുള്ളു. വിജയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ് നിശ്ചയദാർഢ്യം, മാത്രമല്ല അത് ഏറ്റവും പ്രധാനപ്പെട്ട വിജയരഹസ്യവുമാണ്. ജീവിതത്തിൽ സന്തോഷവും സംതൃപ്തിയും എന്ന ലക്ഷ്യം പൂർണ്ണമായി കൈവരിക്കുന്നതു വരെ പരിശ്രമം ഒരിക്കലും ഉപേക്ഷിക്കാതിരിക്കുകയെന്നത് വിജയത്തിന് അത്യന്താപേക്ഷിതമാണ്. വ്യത്യസ്തരായ ആളുകൾ തികച്ചും വ്യത്യസ്തമായ കാര്യങ്ങളിൽ ആനന്ദവും സംതൃപ്തിയും കണ്ടെത്തുന്നു.
നിശ്ചയദാർഢ്യവും കഠിനപ്രയത്നവും കൊണ്ടാണ് നിർമ്മാണ മേഖലയിൽ തനതായ സ്ഥാനം ഉറപ്പിച്ചിരിക്കുന്ന അൽ നമാൽ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെയും വികെഎൽ ഹോൾഡിംഗ്സിന്റെയും ചെയർമാൻ ഡോ. വർഗ്ഗീസ് കുര്യൻ തന്റെ വിജയഗാഥ രചിച്ചിരിക്കുന്നത്. 7000ൽപ്പരം തൊഴിലാളികൾ ഇദ്ദേഹത്തിന്റെ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ബിസിനസ്സുകളിൽ റിയൽ എസ്റ്റേറ്റ്, പ്രോപ്പർട്ടി ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റ്, കൺസ്ട്രക്ഷൻ, ഹെൽത്ത്, ഹോസ്പിറ്റാലിറ്റി എന്നിവ ഉൾപ്പെടുന്നു. 2011-ൽ ബഹ്റൈനിൽ നടന്ന ആഭ്യന്തര കലാപം ബഹ്റൈനെ ശിഥിലതയിലേക്ക് നയിച്ചേക്കാൻ സാധ്യതയുള്ള സമയത്തും ഗ്രൂപ്പ് ബെസ്റ്റ് വെസ്റ്റേൺ ഒലിവ്, അൽ മുറൂജ്, ലുലു ഹൈപ്പർമാർക്കറ്റ് ഇൻ ഹിഡ്, മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ പ്രോജക്ടുകൾ എന്നിവ വിജയകരമായി പൂർത്തിയാക്കി. 'ഊർജ്ജവും സ്ഥിരതയും എല്ലാം കീഴടക്കുന്നു,' ബെഞ്ചമിൻ ഫ്രാങ്കിന്റെ ഈ ഉദ്ധരണി അന്വർത്ഥമാകുന്നത് ഇവിടെയാണ്.
Denne historien er fra January - February 2023-utgaven av Unique Times Malayalam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra January - February 2023-utgaven av Unique Times Malayalam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
വിസ്മയക്കാഴ്ച്ചയൊരുക്കി മഹാബലിപുരത്തെ "കൃഷ്ണന്റെ വെണ്ണപ്പന്ത്
പലഭാഗങ്ങളിൽനിന്നു നോക്കുമ്പോൾ ഈ പാറക്കഷ ണത്തിനു വ്യത്യസ്തമായ ആകൃതിയാണ്. ചരിഞ്ഞുകിടക്കുന്ന പാറക്കെട്ടിന്റെ നേരെ താഴെനിന്ന് നോക്കിയാലത് ഗോളാകൃതിയിൽ കാണുന്നു. ഇടതുഭാഗത്തു ചെന്നു നോക്കിയാൽ ഉന്നക്കായയുടെ ആകൃതിയിലായിരിക്കും. ചരിവിന്റെ മുകളിൽ വലതു ഭാഗത്തുനിന്നു നോക്കിയാൽ മുറിഞ്ഞു കിടക്കുന്നൊരു തള്ള വിരൽ പോലെ തോന്നും.
പേൻ ശല്യം അകറ്റാൻ സഹായകമായ നാടൻ പരിഹാരമാർഗ്ഗങ്ങൾ
പേൻ അകറ്റാനുള്ള അത്ഭുതകരമായ സവിശേഷതകളടങ്ങിയ ഒന്നാണ് ബേബി ഓയിൽ
സ്വയം വിലയിരുത്തുമ്പോൾ
വളർച്ചയിലായിരിക്കുമ്പോൾ, നമ്മുടെ ശക്തികൾ കണ്ടെത്താനും നമുക്ക് ചെയ്യാൻ കഴിയുന്നത് എന്താണെന്ന് കണ്ടെത്താനും മെച്ചപ്പെടുത്താനുള്ള മേഖലകൾ തിരിച്ചറിയാനും തുടങ്ങുന്നു. എങ്ങനെയാണ് നിങ്ങൾ സ്വയം വിലയിരുത്തുന്നത്? നിങ്ങളുടെ നേട്ടങ്ങൾ, നിങ്ങൾ അനായാസം വിജയിച്ച മേഖലകൾ, നിങ്ങൾ അൽപ്പം പോരാടിയ മേഖലകൾ, നിങ്ങൾ പരാജ യപ്പെടുന്നതായി കണ്ടെത്തിയ മേഖലകൾ എന്നിവയുടെ ഒരു ജേണലോ ട്രാക്കോ സൂക്ഷിക്കുക. നിങ്ങളുടെ പ്രയത്നങ്ങൾക്കായി നിങ്ങൾ കാണിച്ച പാഷൻ ലെവലുകൾ ക്ലോക്ക് ചെയ്യുക. എവിടെ നിന്ന് തുടങ്ങണമെന്ന് ഈ അളവുകൾ നിങ്ങളെ അറിയിക്കും.
ദിനചര്യയുടെ പ്രാധാന്യം ആയുർവേദത്തിൽ
ഉറക്കം ഉണർന്ന് എഴുന്നേറ്റ ശേഷം ശരീരത്തെക്കുറിച്ച് ചിന്തിക്കണം. അതായത് ഉറക്കം ശരിയായിരുന്നോ, രാത്രിയിൽ കഴിച്ച ആഹാരം ദഹിച്ചോ എന്നിങ്ങനെയുള്ള സ്വയം പരിശോധന നടത്തണം. തുടർന്ന് ഇന്ന് ചെയ്തു തീർക്കേണ്ടതായ കാര്യങ്ങളുടെ പദ്ധതി തയ്യാറാക്കുക.
യൂണിയൻ ബജറ്റ് 2024 - ചില പ്രധാന നേരിട്ടുള്ള നികുതി നിർദ്ദേശങ്ങളുടെ ഹ്രസ്വ അവലോകനം - ഭാഗം II
എന്റെ വീക്ഷണത്തിൽ, ഇൻഡെക്സേഷൻ ആനുകൂല്യം പിൻവലിക്കുമ്പോൾ ഉണ്ടാകുന്ന അധിക നികുതി ബാധ്യത നിർവ്വീര്യമാക്കാൻ ശ്രമിക്കുന്നതിനാൽ ഇത് സ്വാഗതാർഹമായ ഭേദഗതിയാണ്. കൂടാതെ, അനുവദിച്ച ഇളവ് മൂലധന നേട്ടങ്ങളുടെ കണക്കുകൂട്ടലുമായി ബന്ധപ്പെട്ട വ്യവസ്ഥകളെ ഒരു തരത്തിലും മാറ്റില്ല.
ഭക്ഷണക്രമത്തിൽ വിറ്റാമിനുകളുടെ പ്രാധാന്യം
വിറ്റാമിൻ കെ ധാരാളം അടങ്ങിയിട്ടുള്ള ചീര, ബ്രൊക്കോളി തുടങ്ങിയവ കഴിക്കുന്നത് ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇവയിൽ വിറ്റാമിൻ കെ കൂടാതെ ഇരുമ്പ്, ഫോളേറ്റ്, മഗ്നീഷ്യം, വിറ്റാമിൻ ഇ എന്നിവയും അടങ്ങിയിട്ടുണ്ട്.
ചെറുപ്പക്കാർക്കിടയിൽ കഴുത്തുവേദന വർദ്ധിക്കുന്നു
മനുഷ്യശരീരം നിവർന്നുനിൽക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്, അതി നാൽ എല്ലായ്പോഴും ശരിയായ ഭാവം നിലനിർത്തുക. ഉറച്ച മെത്തയിൽ കിടന്ന് ഉറങ്ങുക, ഒരു ചെറിയ തലയണയോ സെർവ്വിക്കൽ തലയണയോ ഉപയോഗിക്കുക.പ്രത്യേകിച്ച് യാത്ര ചെയ്യുമ്പോൾ ഇരിക്കുന്ന പൊസിഷനിലോ മറ്റേതെങ്കിലും വിട്ടുവീഴ്ച ചെയ്ത പൊസിഷനിലോ ഉറങ്ങരുത്.
കാലാവസ്ഥാ ദുരന്തങ്ങളിലെ സമീപകാല കുതിച്ചുചാട്ടം മനസ്സിലാക്കൽ: ഒരു മാനേജ്മെന്റ് വീക്ഷണം
കാലാവസ്ഥാ ദുരന്തങ്ങളുടെ ആവൃത്തിയും തീവ്രതയും പ്രധാ നമായും പരിസ്ഥിതി സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുന്ന മനുഷ്യരുടെ പ്രവർത്തിയിൽ നിന്നുണ്ടാകുന്ന ഘടകങ്ങളാണ്. സുസ്ഥിരമല്ലാത്ത വികസന രീതികളും മോശം പാരിസ്ഥിതിക മാനേജ്മെന്റും പ്രകൃതി അപകടങ്ങളിലേക്കുള്ള അപകടസാധ്യതകൾ വർദ്ധിപ്പിക്കുന്നു.
വിക്ഷിത് ഭാരത് ഒരു വിശകലനം
ഐഎംഎഫിൽ നിന്നുള്ള ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, ഏകദേശം 4 ട്രില്യൺ ഡോളർ ജിഡിപിയുമായി ഇന്ത്യ അഞ്ചാം സ്ഥാനത്താണ്, 2031 ഓടെ ജപ്പാനെയും ജർമ്മനിയെയും മറികടന്ന് യുഎസിനും ചൈനയ്ക്കും പിന്നിൽ മൂന്നാം വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് പ്രതീക്ഷിക്കുന്നു.
ദീർഘദർശ്ശിയായ വിദ്യാഭ്യാസ വിചക്ഷണൻ അഡ്വ. ഡോ. പി. കൃഷ്ണദാസ്
നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ നെടുനായകത്വം വഹിക്കുന്ന അഡ്വ. ഡോ. പി. കൃഷ്ണദാസ് തന്റെ വിശേഷങ്ങൾ യൂണിക് ടൈംസിന്റെ വായനക്കാരുമായി പങ്കുവയ്ക്കുന്നു.