അഞ്ചു കൊണ്ട് ജനങ്ങൾക്ക് 5,000 രൂപ പ്രതിമാസ സ്റ്റൈപൻഡോടെ 12 മാസക്കാലം ഇന്റേൺഷിപ് ഒരുക്കുന്ന പദ്ധതിയാണ് ഒക്ടോബർ 3നു കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയം വിജ്ഞാപനം ചെയ്ത "പ്രൈം മിനിസ്റ്റേഴ്സ് ഇന്റേൺഷിപ് സ്കീം ഇൻ ടോപ് കമ്പനീസ്'. വിവിധ പ്രഫഷനലുകളിലെ ബിസിനസ് സാഹചര്യത്തിൽ ഇന്റേണുകൾക്കു പരിശീലനം ലഭിക്കാൻ അവസരമൊരുക്കുന്ന ഈ ബൃഹദ് പദ്ധതിയുടെ റജിസ്ട്രേഷൻ ആരംഭിച്ചു. ഒക്ടോബർ 25 വരെ റജിസ്റ്റർ ചെയ്യാം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഭിക്കുന്ന അക്കാദമിക് പരിശീലനങ്ങളും വ്യവസായങ്ങളിൽ ആവശ്യമായ തൊഴിൽ നൈപുണികളും തമ്മിലുള്ള വിടവു നികത്തി, യുവജനങ്ങളെ തൊഴിൽസജ്ജരാക്കുകയെന്ന ലക്ഷ്യമാണ് ഈ പദ്ധതിക്കുള്ളത്, ഇന്റേൺഷിപ്പിന്റെ 12 മാസത്തിൽ പകുതിയെങ്കിലും ചെലവിടുന്നത് ജോലി സ്ഥലത്തായിരിക്കും. ക്ലാസ് മുറികളിൽ ആയിരിക്കില്ല. നൈപുണ്യ വികസനം, അപ്രന്റിസ്ഷിപ്, ഇന്റൺഷിപ്, ട്രെയിനിങ് മുതലായവയിൽ നിലവിലുള്ള എല്ലാ കേന്ദ്ര-സംസ്ഥാന പദ്ധതികളിൽ നിന്നും സ്വതന്ത്രമായിട്ടാണ് ഇതു വിഭാവനം ചെയ്തു ദേശീയതലത്തിൽ നടപ്പാക്കുന്നത്. തൃപ്തികരമായി ഇന്റേൺഷിപ് പൂർത്തിയാക്കുന്നവർക്കു കമ്പനി ഔദ്യാഗികമായി സർട്ടിഫിക്കറ്റും നൽകും.
പങ്കാളികളായി 500 സ്ഥാപനങ്ങൾ
2024-25 സാമ്പത്തികവർഷം പൈലറ്റ് പ്രോജ കായി ഒന്നേകാൽ ലക്ഷം പേർക്കു മുൻനിര കമ്പനികളിൽ ഇന്റേൺഷിപ് സൗകര്യമൊരുക്കും. റിലയൻസ്, ടാറ്റ, ഇൻഫോസിസ്, എൻടിപിസി, ഇന്ത്യൻ ഓയിൽ, ബജാജ്, മഹീന്ദ്ര, കോൾ ഇന്ത്യ, ഇന്ത്യൻ റെയിൽവേസ്, ടൈറ്റൻ, ഡോ.റെഡ്ഡീസ്, ഭാരത് അലുമിനിയം, ഗോദ് റേജ്, എൽജി., അശോക് ലെയ്ലാൻഡ്, നിർമ, ടിവിഎ സ്, ബേയർ, ഹണിവെൽ, വോൾടാസ്, അദാനി, ബജാജ്, സ്കോഡ, എസ്ബിഐ, ഐസിഐ സിഐ, എച്ച്ഡിഎഫ്സി തുടങ്ങി 500 സ്ഥാപന ങ്ങൾ ഈ പദ്ധതിയിൽ പങ്കാളികളായിക്കഴിഞ്ഞു. കഴിഞ്ഞ 3 വർഷത്തെ CSR (കോർപറേറ്റ് സർവീസ് റെസ്പോൺസിബിലിറ്റി) ചെലവു പരിഗണിച്ചാണു സ്ഥാപനങ്ങളെ തിരഞ്ഞെടുത്തിട്ടുള്ളത്. മന്ത്രാലയത്തിന്റെ അനുമതിയോടെ മറ്റു സ്ഥാപനങ്ങൾക്കും പദ്ധതിയിൽ ചേരാം.
ഇന്റേണിനു തൃപ്തികരമായ പരിശീലനം നൽകാൻ കമ്പനിക്കു പ്രയാസമുണ്ടെങ്കിൽ പ്രവർത്തനങ്ങളിൽ ടൈ അപ്പുള്ള മറ്റു മികച്ച സ്ഥാപനത്തിൽ സൗകര്യം ഏർപ്പെടുത്താം. പക്ഷേ, ചുമതല പദ്ധതിയുടെ ഭാഗമായ കമ്പനിക്കായിരിക്കും.
Denne historien er fra October 19,2024-utgaven av Thozhilveedhi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra October 19,2024-utgaven av Thozhilveedhi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
3434 കി.മീ. സഞ്ചരിച്ച് ആ പെൻഗ്വിൻ എന്തിനു വന്നു?!
വിദേശവിശേഷം അറിവുകൾ വിദേശത്തുനിന്ന്
വിസ്മയപഥത്തിലെ അക്ഷരങ്ങൾ
വ്യക്തി വിശേഷം വാർത്തയിലെ വ്യക്തിമുദ്രകൾ
വീണുടഞ്ഞ 'കിരീടം' വീണ്ടെടുത്ത രാജാവ്
LIFE LIGHTS പ്രചോദനത്തിന്റെ ജീവിതവഴികൾ
ഐസ്ക്രീം നിർമാണം കൂൾ കൂളായി ഒരു സംരംഭം!
കാലാവസ്ഥയിലെ മാറ്റവും ആഘോഷവേളകൾ വർധിച്ചതുമൊക്കെ ഐസ്ക്രീം വിപണനത്തിനുള്ള സാധ്യത വർധിപ്പിച്ചിട്ടുണ്ട്
ഹോട്ടൽ മാനേജ്മെന്റ് പഠിക്കാൻ ദേശീയ, രാജ്യാന്തര സ്ഥാപനങ്ങൾ
ഹോട്ടൽ മാനേജ്മെന്റ് പഠന, തൊഴിൽ അവസരങ്ങളെക്കുറിച്ചു മുൻ ലക്കങ്ങളിൽനിന്നു തുടർച്ച
സയൻസ് ഇതര വിഷയങ്ങൾ പഠിച്ചവർക്കും നഴ്സാകാം
LATEST UPDATE
വ്യോമസേനയിൽ 336 ഓഫിസർ
പ്രവേശനം AFCAT / എൻസിസി സ്പെഷൽ എൻട്രിയിലൂടെ
ആർമി ഓർഡനൻസ് കോർ 723 ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയടക്കമുള്ള വിശദവിവരങ്ങൾ https:// aocrecruitment.gov.inൽ വൈകാതെ പ്രസിദ്ധീകരിക്കും
നേവൽ ഡോകാഡ് സ്കൂളിൽ അപ്രന്റിസ്
വിവരങ്ങൾ www.indiannavy.nic.in ൽ ഉടൻ പ്രസിദ്ധീകരിക്കും.
ആരോഗ്യകേരളത്തിൽ 154+ഒഴിവ്
മലപ്പുറത്ത് 154 മിഡ് ലെവൽ സർവീസ് പ്രൊവൈഡർ കരാർ നിയമനം • അപേക്ഷ നവംബർ 30 വരെ