സിമന്റ് ബെഞ്ചിൽ കണ്ട സൂപ്പർ സ്റ്റാർ
Manorama Weekly|August 27, 2022
 ഒരേയൊരു ഷീല
 എം. എസ്. ദിലീപ്
സിമന്റ് ബെഞ്ചിൽ കണ്ട സൂപ്പർ സ്റ്റാർ

കുട്ടിക്കാലത്ത് ഷീല ആദ്യമായി നേരിൽക്കണ്ട സിനിമാതാരം ത്യാഗരാജ ഭാഗവതർ ആയിരുന്നു. എംകെടി എന്ന ചുരുക്കപ്പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. തമിഴ് സിനിമ കണ്ട ആദ്യ സൂപ്പർ സ്റ്റാർ ആയിരുന്നു അദ്ദേഹം. കർണാടക സംഗീതജ്ഞൻ, നടൻ, നിർമാതാവ് എന്നിങ്ങനെ കൈവച്ച മേഖലകളിലെല്ലാം അദ്ദേഹം വിജയിച്ചു.

തഞ്ചാവൂരിലാണ് ത്യാഗരാജ ഭാഗവതർ ജനിച്ചതെങ്കിലും പിൽക്കാലത്തു സ്ഥിരതാമസമാക്കിയതു തിരുച്ചിറപ്പള്ളിയിലാണ്.

പതിനാലു സിനിമകളിൽ ത്യാഗരാജ ഭാഗവതർ അഭിനയിച്ചു. അതിൽ പത്തും വൻ ഹിറ്റായിരുന്നു. ആദ്യ സിനിമയായ "ചിന്താമണി' ഒരു വർഷം തുടർച്ചയായി ഹിറ്റായി ഓടി. 1944ൽ റിലീസ് ചെയ്ത ‘ഹരിദാസ്' എന്ന സിനിമ തുടർച്ചയായി മൂന്നു വർഷം മദ്രാസിലെ ബോഡ് തിയറ്ററിൽ പ്രദർശിപ്പിച്ചു റെക്കോർഡ് ഇട്ടു. അതേ വർഷം അദ്ദേഹം ഒരു കൊലക്കേസിൽ പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ടു. മൂന്നു വർഷം അദ്ദേഹം ജയിലിൽ കിടന്നു. പിന്നീട് കുറ്റക്കാരനല്ലെന്നു കണ്ടു വിട്ടയയ്ക്കപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ സ്വത്തുക്കൾ നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. സിനിമയിൽ ഒരു തിരിച്ചു വരവിനു ഭാഗവതർക്കു സാധിച്ചില്ല. എങ്കിലും അദ്ദേഹം സംഗീതക്കച്ചേരികൾ നടത്തിയിരുന്നു. ജയിലിൽ നിന്നു പുറത്തിറങ്ങിയ ശേഷം പ്രമേഹവും രക്തസമ്മർദവും അധികമായി. പൊള്ളാച്ചിയിൽ ഒരു കച്ചേരി നടത്തുമ്പോൾ ഒരാൾ പ്രമേഹത്തിന്റെ ഒരു മരുന്നു കടുക്കുകയും അതു കഴിച്ചതോടെ ആരോഗ്യനില വഷളാകുകയും ചെയ്തു. 1959 ഒക്ടോബറിൽ അദ്ദേഹം മദ്രാസ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. നവംബർ ഒന്നിന് മരിച്ചു.

ഭാഗവതരെക്കുറിച്ചു സിനിമാരംഗത്തുള്ളവർക്ക് ഒരുപാടു കഥകളും കേട്ടുകേൾവികളും ഉണ്ട്. ഒരു കാലത്ത് ഭാഗവതർ സ്വർണതാമ്പാളങ്ങളിലാണു ഭക്ഷണം കഴിച്ചിരുന്നത്. ജയിലിൽനിന്ന് ഇറങ്ങിയശേഷം അദ്ദേഹത്തിന് എല്ലാം നഷ്ടപ്പെട്ടു. ഭാഗവതരെ നേരിൽക്കണ്ടതിനെക്കുറിച്ച് ഷീലയുടെ ഓർമകൾ ഇങ്ങനെയാണ്:

"ട്രിച്ചിയിൽ അച്ഛൻ ജോലി ചെയ്യുന്ന കാലം. എനിക്കന്ന് ഏഴെട്ടു വയസ്സ് കാണും. ആ സമയത്ത് മണിക്കൂറുകൾ ഇടവിട്ടൊക്കെയേ ട്രെയിനുകൾ ഉള്ളൂ. ട്രെയിൻ വരുന്ന സമയത്തു മാത്രമേ സ്റ്റേഷനിൽ തിരക്കുണ്ടാകൂ. ക്വാർട്ടേഴ്സിന് എതിർവശത്തുള്ള പാളം മറികടന്നാൽ സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസായി. ഞങ്ങൾ കുട്ടികൾ എപ്പോഴും സ്റ്റേഷനിൽ ചെല്ലും. അച്ഛന്റെ മുറിയിലും പ്ലാറ്റ്ഫോമിലും ഒക്കെ കറങ്ങി നടക്കും. അവിടെ ഒരു കന്റീൻ ഉണ്ടായിരുന്നു. അവിടെ നിന്ന് അച്ഛൻ പലഹാരവും മറ്റും വാങ്ങിത്തരും.

Denne historien er fra August 27, 2022-utgaven av Manorama Weekly.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra August 27, 2022-utgaven av Manorama Weekly.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.