രണ്ടു ഭാഷകളിൽ രണ്ടുപേരിൽ എഴുതിപ്പോന്ന സാഹിത്യകാരന്മാരും പത്രപ്രവർത്തകരുമുണ്ട്. സക്കറിയ മലയാളത്തിലും പോൾ സക്കറിയ ഇംഗ്ലിഷിലും. മാധവിക്കുട്ടി മലയാളത്തിലും കമലാദാസ് ഇംഗ്ലിഷിലും. മതംമാറ്റത്തിനു ശേഷം രണ്ടു ഭാഷകളിലും കമല സുരയ്യ.
മുസ്ലിം ആയശേഷം സമകാലിക മലയാളത്തിൽ എഴുതിയ പംക്തിയിൽ കമല സുരയ്യ എന്നുതന്നെ പേരു വയ്ക്കണമെന്ന് മാധവിക്കുട്ടി ശഠിച്ചു. “മാധവിക്കുട്ടി എന്ന പേരിൽ ധാരാളമറിയുന്ന ഒരു എഴുത്തുകാരി തികച്ചും വ്യത്യസ്തമായ ഒരു പേരുമായി വരുന്നതിനെ വായനക്കാർ സ്വീകരിക്കാനിടയില്ല എന്ന എന്റെ വാദത്തിനു നേർക്ക് ആദ്യമൊക്കെ അവർ ചെവി അടച്ചുപിടിച്ചു. എന്നാൽ, ഇടയ്ക്കുവച്ച് മാധവിക്കുട്ടി എന്ന പേര് അച്ചടിച്ചത് ശ്രദ്ധയിൽ പെട്ടെങ്കിലും അതിനെതിരെ കലാപസ്വരം അവരിൽ നിന്ന് ഉയർന്നില്ല' എന്നു പത്രാധിപർ എസ്.ജയചന്ദ്രൻ നായർ.
വി.എൻ.നായർ എന്ന പേരിൽ ഇംഗ്ലിഷിൽ ഫ്രീപ്രസ്ജേണലിൽ എഴുതിക്കൊണ്ടിരുന്ന കാലത്തു തന്നെയാണ് ആ പത്ര പ്രവർത്തകൻ നരേന്ദ്രൻ എന്ന പേരിൽ കേരള കൗമുദിയിൽ എഴുതിത്തുടങ്ങിയത്. കൗമുദിയുടെ ഡൽഹിലേഖകൻ ഈഴവനാണെന്ന ധാരണ സൃഷ്ടിക്കാനായിരുന്നു ഇതെന്ന് അന്ന് അവിടെ ഉണ്ടായിരുന്ന ജയചന്ദ്രൻ നായർ പറഞ്ഞിട്ടുണ്ട്.
മലയാള സിനിമകളിൽ എം.കൃഷ്ണൻ നായർ എന്ന പേരിൽ തിളങ്ങിയ സംവിധായകൻ തമിഴ്ചിത്രങ്ങളിൽ വാലുമുറിച്ച് എം .കൃഷ്ണൻ ആയി.
കോട്ടയത്തു രണ്ടു പത്രാധിപന്മാരുടെ താമസസ്ഥലത്തിന്റെ പേരുകൾ ഇംഗ്ലിഷിൽ കൂടുതൽ ആകർഷകമായി.
Denne historien er fra October 01, 2022-utgaven av Manorama Weekly.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra October 01, 2022-utgaven av Manorama Weekly.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ബിഗ്സ്ക്രീനിലെ അമർജ്യോതി
സന്തോഷം എന്ന വാക്ക് വളരെ ചെറുതാണ്. അതിനപ്പുറമാണ് എന്റെ മാനസികാവസ്ഥ
കരുതൽ
കഥക്കൂട്ട്
ജാഫർകുട്ടി എന്ന വിളക്കുമരം
വഴിവിളക്കുകൾ
കൃഷിയും കറിയും
പൈനാപ്പിൾ
നായകളിലെ മന്തുരോഗം
പെറ്റ്സ് കോർണർ
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ കിഴിപൊറോട്ട
എല്ലാം കാണുന്ന ക്യാമറ
കഥക്കൂട്ട്
ഇന്ത്യയ്ക്കുവേണ്ടി ആദ്യമോടിയത് കറാച്ചിയിൽ
വഴിവിളക്കുകൾ
കൃഷിയും കറിയും
ചെറുചേമ്പ്
അരുമപ്പക്ഷികളും രോഗങ്ങളും
പെറ്റ്സ് കോർണർ