പത്രാധിപർ തിരസ്കരിച്ചതാണ് എന്റെ കൃതി എന്ന് പത്തുപേർ അറിയാതിരിക്കാൻ കോട്ടകെട്ടുന്ന എഴുത്തുകാരുണ്ട്. അതൊന്നും മറച്ചുവയ്ക്കാൻ പോകാത്ത വരാണ് വേറേ ചിലർ. ഇനി ചിലരാകട്ടെ തിരസ്കാരത്തെ വലിയ സംഭവമാക്കി പെരുപറയടിച്ചു നടക്കും.
മലയാള സിനിമയിൽ ഒരു വഴിത്തിരിവായ ന്യൂസ് പേപ്പർ ബോയി'ക്കു വേണ്ടി പത്തൊൻപതാം വയസ്സിൽ ഗാനരചന നിർവഹിച്ച കെ.സി. ഫ്രാൻസിസിന്റെ കവിതകൾ എൻ.വി.കൃഷ്ണവാരിയർ പത്രാധിപരായിരുന്നപ്പോൾ മാതൃഭൂമിയിൽ പ്രസിദ്ധീകരിക്കുമായിരുന്നു. പക്ഷേ, പിന്നീടു കുറെക്കാലം കഴിഞ്ഞപ്പോൾ അവ തിരിച്ചു വരാൻ തുടങ്ങി. തിരികെ വന്ന ആ കവിതകളെല്ലാം കൂടി അദ്ദേഹം 2009ൽ പ്രസിദ്ധീകരിച്ചുവെന്നതല്ല വാർത്ത, അതിനിട്ട പേരാണ്: "തിരസ്കാരമുദ്രകൾ.
സംഗതി കുറെക്കൂടി പച്ചയ്ക്ക് പറഞ്ഞയാളാണ് ബാവ താനൂർ. അദ്ദേഹത്തിന്റെ ആദ്യസമാഹാരത്തിന്റെ പേര്: "പത്രാധിപർ തിരിച്ചയച്ച കൃതികൾ.
ഒരു രചന തിരിച്ചയച്ചതിൽ ഏറ്റവും കൂടുതൽ പശ്ചാത്താപം പ്രകടിപ്പിച്ചിട്ടുള്ള പത്രാധിപർ കെ. ബാലകൃഷ്ണനാണ്.
യുവകവികളിൽ തിളങ്ങിനിന്ന കാലത്തു ഒഎൻവിയുടെ കവിതകൾ കൗമുദിയിൽ വരുമായിരുന്നു. എന്നാൽ അന്നൊരിക്കൽ ഒഎൻവി അയച്ച 'നത്തുകൾ' എന്ന കവിത പത്രാധിപർ തിരിച്ചയച്ചു. ഒഎൻ വിയാകട്ടെ പിന്നീടു കൗമുദിക്ക് കവിത അയയ്ക്കാതെയുമായി.
Denne historien er fra December 10,2022-utgaven av Manorama Weekly.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra December 10,2022-utgaven av Manorama Weekly.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
കൃഷിയും കറിയും
ചെറുചേമ്പ്
അരുമപ്പക്ഷികളും രോഗങ്ങളും
പെറ്റ്സ് കോർണർ
കൊതിയൂറും വിഭവങ്ങൾ
നാടൻ കോഴി വരട്ടിയത്
ചിത്രം പതിഞ്ഞില്ല
കഥക്കൂട്ട്
കഥ വായിച്ചുതന്ന ഓപ്പോളും ചെറിയച്ചൻമാർ പഠിപ്പിച്ച ശ്ലോകങ്ങളും
വഴിവിളക്കുകൾ
കൃഷിയും കറിയും
തക്കാളി
അലങ്കാരപ്പക്ഷികളെ വളർത്തുമ്പോൾ
പെറ്റ്സ് കോർണർ
കൊതിയൂറും വിഭവങ്ങൾ
ചെമ്മീൻ ചോർ
പുറംചട്ടകൾ
കഥക്കൂട്ട്
ഒരു പെൺകിളി ഒരു പൈങ്കിളിക്കഥ...
വഴിവിളക്കുകൾ