നാടൻപെണ്ണും മഞ്ഞിലാസും
Manorama Weekly|December 17,2022
ഒരേയൊരു ഷീല
എം. എസ്. ദിലീപ്
നാടൻപെണ്ണും മഞ്ഞിലാസും

ബ്രിട്ടീഷ് ഭരണകാലത്താണു കോടമ്പാക്കത്തിന് ആ പേരു കിട്ടിയത്. അതുവരെ അവിടം അറിയപ്പെട്ടിരുന്നതു തിരുപുലിയൂർ എന്നായിരുന്നു. വിശാലമായ പുൽമേടുകളും കൃഷിയിടങ്ങളും തെങ്ങിൻ തോപ്പുകളും പൂന്തോപ്പുകളും നിറഞ്ഞ ആ പ്രദേശത്തു ബ്രിട്ടിഷുകാർ കുതിരലായങ്ങൾ പണിതു. അവർ കുതിരകളെ വാങ്ങിയിരുന്നതു കർണാടകയിലെ നവാബുമാരിൽ നിന്നായിരുന്നു. അവർ ആ സ്ഥലത്തെ ഘോഡാ ബാഗ് എന്നു വിളിച്ചു. കുതിരകളുടെ ഉദ്യാനം എന്നാണ് ആ വാക്കിന്റെ അർഥം. ഘോഡാ ബാഗ് പിന്നീടു കോടമ്പാക്കമായി മാറി എന്നാണു കരുതപ്പെടുന്നത്. സ്റ്റാർ കംബൈൻസ് ആണു കോടമ്പാക്കത്ത് ആദ്യം ഉയർന്ന സിനിമാ സ്റ്റുഡിയോ ലണ്ടനിൽ നിന്നു ബാർ-അറ്റ്-ലോ പാസായി തിരിച്ചെത്തിയ എ.രാമയ്യയാണ് ഇതു നിർമിച്ചത്. ബി. നാഗി റെഡ്ഡിയുടെ വിജയ-വാഹിനിയും എ.വി.മയ്യപ്പന്റെ എവിഎം സ്റ്റുഡിയോയും പിന്നാലെ ഉയർന്നു. ഈ മൂന്നു സ്റ്റുഡിയോകൾ മൂലമാണു കോടമ്പാക്കം എന്ന പ്രദേശം ദക്ഷിണേന്ത്യൻ ഭാഷാ സിനിമകളുടെ ചരിത്രത്തിൽ ഇടം പിടിച്ചത്. പക്ഷേ, കോടമ്പാക്കത്തു മാത്രമല്ല, ചെന്നൈയിലും തമിഴകത്തിന്റെ വിവിധ ഭാഗങ്ങളിലും ഒട്ടേറെ സിനിമാ സ്റ്റുഡിയോകൾ പ്രവർത്തിച്ചിരുന്നു. ഇന്ത്യ ഫിലിം കമ്പനിയുടെ വകയായിരുന്നു ചെന്നൈയിലെ ആദ്യ സ്റ്റുഡിയോ. പുരശൈവക്കഡിത്തായിരുന്നു അതു സ്ഥാപിച്ചിരുന്നത്. അതിന്റെ ഉടമസ്ഥൻ നടരാജ മുതലിയാരാണ് നിശ്ശബ്ദ സിനിമയായ 'കീചകവധം' നിർമിച്ചത്. തമിഴിലെ ആദ്യ നിശ്ശബ്ദ സിനിമയെന്നാണു കീചകവധത്തെ വിശേഷിപ്പിക്കാറുള്ളത്. ശ്രീനിവാസ സിനിടോൺ, ഇംപീരിയൽ മൂവീ ടോൺ എന്നീ സ്റ്റുഡിയോകളും പുരശൈവക്കത്ത് ആരംഭിച്ചു. 1980കൾ വരെ ചെന്നൈ ആയിരുന്നു ദക്ഷിണേന്ത്യൻ ഭാഷാസിനിമകളുടെ പ്രഭവകേന്ദ്രം.

Denne historien er fra December 17,2022-utgaven av Manorama Weekly.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra December 17,2022-utgaven av Manorama Weekly.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.